ഉടനെ ഗൗരവപൂര്‍വ്വം എന്റെ കണ്ണില്‍ നോക്കി ചേച്ചി പറഞ്ഞു, “ഇന്നലെ നി എന്നോട് പുലമ്പിയ കാര്യങ്ങൾ, അതൊക്കെ നിന്റെ പ്രായത്തില്‍ സ്വാഭാവികമാണ്, വിക്രം. ആ പറഞ്ഞതൊക്കെ ചിലപ്പോ നി തമാശയായി പറഞ്ഞതാവാം — ചിലപ്പോ കാര്യവുമാവാം. അത് എന്തുതന്നെയായാലും നിന്റെ പക്വത മെച്ചപ്പെടുമ്പൊ നിന്റെ ഈ ദുർചിന്തകളൊക്കെ മാറിക്കോളും.”
അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. ശേഷം എന്റെ രണ്ട് കൈയും പിടിച്ചു കൊണ്ട് അലിവോടെ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു, “ഒരൊറ്റ നിമിഷത്തില്‍ നിന്നെ കുറ്റക്കാരനായി എന്റെ മനസ്സിൽ വിലയിരുത്തിയതിനും, നിന്നോട് ഒത്തിരി തെറ്റായി ഞാൻ പെരുമാറിയതിനും, പിന്നെ ഇപ്പൊ ഇവിടെ ഞാൻ അറിയാതെ നിന്നെ ഉപദ്രവിച്ചതിനും ആണ്, നിന്നോട് ഞാൻ സോറി പറഞ്ഞത്.”
“അപ്പോ ചേച്ചിയുടെ മനസ്സിൽ ഇപ്പൊ ഞാൻ കുറ്റക്കാരനല്ല, അല്ലേ?” ആശ്വാസത്തോടെ ഞാൻ ചോദിച്ചു.
“കുറ്റക്കാരൻ ആയിരുന്നു, വിക്രം, പക്ഷേ ഞാൻ നിന്നോട് ക്ഷമിച്ച് കഴിഞ്ഞു.” പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു.
“ഞാൻ ചേച്ചിയോട് അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയത് പോലെ, എന്നോട് ചേച്ചി പെരുമാറിയ രീതി എന്നെയും വിഷമിപ്പിച്ചു. അതുകൊണ്ട് നമ്മൾ സമാസമം ആയി. സോറി ഒന്നും വേണ്ട, ചേച്ചി.”
“അപ്പോ എന്നോട് അങ്ങനെ നി പറഞ്ഞത് തെറ്റ് അല്ലെന്ന് ഇപ്പോഴും നി കരുതുകയാണോ?” എന്റെ കൈയിലെ പിടി വിട്ട് കൊണ്ട് അവൾ ചോദിച്ചു.
വിവാഹം കഴിഞ്ഞ പെണ്ണിനോട് സ്നേഹഭ്യര്‍ത്ഥന നടത്തുന്നത് തെറ്റ് തന്നെയാണെന്ന് എനിക്കും അറിയാം. പക്ഷേ അഞ്ചന ചേച്ചിയുടെ കാര്യത്തിൽ, എന്റെ മനസ്സും നാവും എന്റെ നിയന്ത്രണത്തിൽ നില്‍ക്കാറില്ല എന്നതാണ് സത്യം.
“ഞാനും ഒരു സോറി ചോദിച്ചാൽ മതിയോ?” തല ചൊറിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.
അല്‍പ്പനേരത്തേക്ക് എന്നെ പഠിക്കുന്നത് പോലെ നോക്കി നിന്ന ശേഷം ചേച്ചി പറഞ്ഞു, “നമ്മുടേത് വെറും ഫോൺ വഴിയുള്ള ഫ്രണ്ട്ഷിപ്പ് ആണെങ്കിലും, നിന്നെ കുറിച്ച് ഞാൻ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്, വിക്രം.”
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️