ആ കാള ഒരിക്കല്‍ കൂടി എനിക്ക് നേരെ പാഞ്ഞു വന്നു. ഭയം കാരണം വിറച്ചു കൊണ്ടിരുന്ന എന്റെ കാലുകള്‍ക്ക് ചലന ശേഷി നഷ്ട്ട്ടപ്പെട്ടിരുന്നു. അതുകൊണ്ട് എഴുനേറ്റ് ഓടാനും കഴിഞ്ഞില്ല.
പക്ഷേ ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് നെഷിധയെ എന്റെ ശരീരം കൊണ്ട് പാഞ്ഞു വന്ന കാളയിൽ നിന്ന് മറച്ചു പിടിച്ചു. രണ്ടാമത്തെ കുത്ത് എന്റെ മുതുകത്ത് കിട്ടിയതും നെഷിധയെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ വീണു. ഒപ്പം എന്റെ ബോധവും നഷ്ടപ്പെടിരുന്നു.
അപ്പോഴേക്കും അയല്‍ക്കാരൊക്കെ ഓടിയെത്തി കാളയെ പിടിച്ചു കെട്ടി എന്നാണ് അമ്മ പിന്നീട് പറഞ്ഞത്.
“വിക്രം?” അഞ്ചന ചേച്ചി എന്നെ കുലുക്കി വിളിച്ചു.
എന്റെ പഴയകാല ഓര്‍മകളേ വെടിഞ്ഞ് എന്നെ അലിവോടെ നോക്കുന്ന ചേച്ചിയുടെ കണ്ണുകളില്‍ ഞാൻ നോക്കി.
“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് പറഞ്ഞ ശേഷം, അവള്‍ കാരണം നീ ഒത്തിരി വേദന അനുഭവിച്ചു എന്നും പറഞ്ഞു കുറെ കരഞ്ഞു, പാവം.”
അത് കേട്ട് എന്റെ അനുജത്തിയോട് എനിക്ക് സ്നേഹവും സഹതാപവും തോന്നി.
“നെഷിധ കാരണമായിരിക്കാം എനിക്ക് കുത്തേറ്റത്, പക്ഷേ ഭയം കാരണം ഓടാൻ കഴിയാത്തത് നെഷിധയുടെ കുറ്റമായിരുന്നില്ല. രണ്ടാം തവണ ആ കാള എന്നെ കുത്താൻ വന്നപ്പോൾ ഭയം കാരണം എന്റെ കാലുകളും സ്തംഭിച്ചു പോയിരുന്നു.”
ഞാൻ പറഞ്ഞതിനെ ഗ്രഹിച്ചെടുക്കുന്നത് പോലെ കുറച്ച് നേരത്തേക്ക് അഞ്ചന ചേച്ചി കണ്ണുമടച്ച് നിന്നു.
ഒടുവില്‍ ആ കണ്ണുകളെ ചേച്ചി തുറന്നപ്പോള്‍ അസൂയ ആ കണ്ണുകളിൽ നിറഞ്ഞു നിന്നു.
“നിന്നെ പോലെ ഒരു സഹോദരനെ കിട്ടാന്‍ നെഷിധയും രാകേഷും ഭാഗ്യം ചെയ്തിരിക്കണം. എനിക്ക് അസൂയ തോന്നുന്നു, വിക്രം.”
അഞ്ചന ചേച്ചിക്ക് കൂടപ്പിറപ്പുകൾ ഇല്ലാത്തതിന്റെ വിഷമം കാരണമായിരിക്കും ഈ അസൂയ. അതുകൊണ്ട് ഒരു പ്രതിവിധി പറഞ്ഞു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.
“ചേച്ചി വിഷമിക്കേണ്ട. വേണമെങ്കിൽ രാകേഷിനെ ചേച്ചിയുടെ സഹോദരനായി ദത്തെടുത്തോ.”
“എനിക്ക് നിന്നെ മതിയെങ്കിലോ?” ഒരു കുസൃതി ചിരിയോടെ ചേച്ചി ചോദിച്ചു.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️