കുറെ കഴിഞ്ഞ് ഞാൻ അവിടെനിന്ന് എഴുനേറ്റ് ബാൽക്കണിയിൽ പോയി നിന്നു.
എന്റെ ചിന്തകൾ ഒക്കെ പല കാര്യങ്ങളിലായി വ്യാപിച്ചു കിടന്നു. ആ എല്ലാ ചിന്തകളിലും എന്റെ അഞ്ചന ഉണ്ടായിരുന്നു.
സ്നേഹത്തോടെ നോക്കുന്ന കണ്ണുകളും, വാത്സല്യം തുളുമ്പുന്ന പുഞ്ചിരിയും, ദേഷ്യ ഭാവവും, വഴക്ക് പറയുന്ന ശബ്ദവും, സ്നേഹ സ്വരവും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
“വിക്രം…?” പെട്ടന്ന് ചേച്ചിയുടെ വിളി പിന്നില്‍ നിന്ന് കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.
ബാൽക്കണി വാതിലിനെ തുറന്നു പിടിച്ചുകൊണ്ട് ആശങ്കയോടെ ചേച്ചി നിന്നു.
“ഒന്‍പത് മണിയായി. നി അകത്തേക്ക് വാ, നിനക്ക് ഞാൻ എന്തെങ്കിലും ഫുഡ് ഉണ്ടാക്കിതരാം.” അവള്‍ പറഞ്ഞു.
“ചേച്ചിക്ക് ഫുഡ് വേണ്ടേ?” ഞാൻ ചോദിച്ചു.
“എനിക്ക് വിശപ്പില്ല.”
“എനിക്കും വിശപ്പില്ല. ചേച്ചി പോയി കിടന്നോ. ഞാൻ കുറച്ച് കഴിഞ്ഞ് കിടന്നോളാം.” ഞാൻ പറഞ്ഞതും വിഷമത്തോടെ ചേച്ചി പോയി.
ഒരു മണിക്കൂര്‍ കൂടി ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ഞാൻ അകത്തേക്ക് പോയി.
ചേച്ചിയുടെ റൂം തുറന്നാണ് കിടന്നത്. ചേച്ചി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു. ചേച്ചിയുടെ ശരീരം ചെറുതായി കുലുങ്ങുന്നത് കണ്ടപ്പോ അവൾ കരയുകയാണെന്ന് മനസ്സിലായി.
എനിക്ക് വിഷമം തോന്നി.
“ചേച്ചി…?” വിഷമം മറച്ചു കൊണ്ട് ഞാൻ വിളിച്ചു.
“എന്നെ ഇഷ്ട്ടം ഇല്ലാത്ത നി എന്നോട് സംസാരിക്കണ്ട.” ചേച്ചി ദേഷ്യത്തില്‍ പറഞ്ഞു.
“എനിക്ക് ചേച്ചിയെ ഇഷ്ട്ടമാണ്. പക്ഷേ ചേച്ചിയല്ലേ എപ്പോഴും എന്നോട് ദേഷ്യപ്പെടുന്നത്? ചേച്ചിയല്ലേ എന്നെ ശാരീരികമായി വേദനിപ്പിക്കുന്നത്?” കൊച്ചു കുട്ടിയോട് എന്നപോലെ ഞാൻ ചോദിച്ചു.
“അതൊന്നും എനിക്കറിയില്ല.” ചേച്ചി ദേഷ്യത്തില്‍ ചീറി. “നീയാണ് ആദ്യം എന്റെ മനസ്സിനെ നോവിച്ചത്. നീയാണ് എന്നെ ഒരു പൊട്ടിയായി മാറ്റി നിന്നെ മാത്രം ചുറ്റി ചുറ്റി വരുന്ന ഒരു പൂച്ചകുട്ടിയേ പോലെ ആക്കിയത്.” ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞു.
എനിക്ക് ശെരിക്കും ചിരിയാണ് വന്നത്. പക്ഷേ ഞാൻ ചിരിച്ചില്ല. ഇപ്പോൾ ഞാൻ ചിരിച്ചാൽ ചേച്ചി ആ പൂച്ച കുട്ടിയായി മാറി എന്റെ മേല്‍ ചാടിവീണ് എന്നെ മാന്തി കൊല്ലും.
