അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 488

ഉണ്ടാകുമെന്നുറപ്പായി…ഞാൻ ചെന്നു വാതിൽ തുറന്നു….
അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് കാർത്തു നിൽക്കുന്നതാണ് കണ്ടത്…
അയ്യോ…അമ്മയ്ക്കെന്താ പറ്റിയത്…
കാർത്തു:-ആദ്യം അമ്മയെ റൂമിൽ കൊണ്ട് പോയി കിടത്താം ഏട്ടാ…ഞാനും കാർത്തുവും കൂടെ അമ്മയെ താങ്ങിപ്പിടിച്ചു അകത്തേയ്ക്ക് കയറിയപ്പോൾ ദിയ വരുന്നുണ്ടായിരുന്നു..അമ്മയുടെ വയ്യയ്ക കണ്ടവൾ കരയാൻ തുടങ്ങി…
കാർത്തു:-അമ്മയ്ക്കൊന്നുമില്ലെടി..പെട്ടെന്ന് പനി കൂടിയതിന്റെ തളർച്ചയ…നിയിങ്ങനെ കരഞ്ഞു അമ്മയെ കൂടുതൽ വിഷമിപ്പിക്കാതെ…അമ്മയെ ബെഡിൽ കിടത്തി ഞാനും ദിയയും അടുത്തിരുന്നു..കാർത്തു പുറത്തേയ്ക്ക് പോയി…അമ്മ ക്ഷീണം കൊണ്ട് മയങ്ങിപ്പോയിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ പാത്രത്തിൽ വെള്ളവുമായി കാർത്തു റൂമിലേയ്ക്ക് വന്നു പാത്രം ടേബിളിൽ വച്ചിട്ട് അലമാരയിൽ നിന്ന് ടൗവൽ എടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു ടൗവൽ അമ്മയുടെ നെറ്റിയിൽ പതിപ്പിച്ചു വച്ചു….മറ്റൊരു ടൗവൽ എടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത് അമ്മയുടെ മുഖവും കൈയുമെല്ലാം തുടച്ചു കൊടുത്തു…അമ്മയുടെ വയ്യായ്കയിൽ മനസ്സ് വല്ലാതെ വിഷ്‌മിച്ചിരിക്കുമ്പോളും കാർത്തുവിന്റെ ‘അമ്മയോടുള്ള കരുതൽ മനസ്സിന് കുളിർമയേകാൻ പോന്നതായിരുന്നു….കാർത്തുവിന്റെ പ്രവൃത്തികൾ എനിയ്ക്കവളോടുള്ള മതിപ്പ് വർധിച്ചു …ഞാൻ കൗതുകത്തോടെയവളെ നോക്കിയിരുന്നു പോയി…ഇടയ്ക്കവൾ തുണി വെള്ളത്തിൽ മുക്കാനായി തിരിഞ്ഞപ്പോൾ ആണ് ഇമയനക്കാതെ അവളെത്തന്നെ നോക്കി നിശ്ചലനായിരിക്കുന്ന എന്നെയവൾ
ശ്രദ്ധിച്ചത്…കാർത്തുവെന്റെ നേരെ നോക്കി മുരടനക്കി…ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നവളെ നോക്കി…
അവൾ കൺപീലികൾ ഉയർത്തി എന്താ..എന്ന് ആംഗ്യം കാണിച്ചു…
ഞാൻ പുഞ്ചിരിയോടെ ഒന്നുമില്ലെന്ന്‌ കണ്ണുകൾ ചിമ്മിയടച്ചു കാണിച്ചു…
അവൾ ശാസനയുടെ ഭാവത്തിൽ കപടദേഷ്യം മുഖത്ത് വരുത്തിക്കൊണ്ടെന്നെ നോക്കി കണ്ണുരുട്ടി…എന്റെ പെണ്ണിന്റെ ഭംഗി പതിന്മടങ്ങ് വർധിച്ചതായെനിയ്ക്ക് തോന്നി അവളുടെയാ പ്രവൃത്തി കണ്ടപ്പോൾ…
ദിയ എല്ലാം കണ്ടടുത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടിയില്ല…അമ്മയുടെ വയ്യായ്കയിൽ അവളോത്തിരി വിഷ്‌മിക്കുന്നുണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഞെരങ്ങിക്കൊണ്ടു കണ്ണ് തുറന്നു ..
കാർത്തു:-ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ടോ..അമ്മേ….
അമ്മ:-ചെറുതായി ആശ്വാസം തോന്നുന്നുണ്ട് മോളെ..ശരീരം നല്ല വേദനയുണ്ട്…ചെറുതായി തലവേദനയും…മോളെ..നി കൂടെയില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ വഴിയിൽ വീണ് കിടക്കേണ്ടി വന്നേനെ…
ഞാൻ:-ഇത്രയും വയ്യരുന്നെങ്കിൽ അമ്മയ്ക്ക് അച്ഛനെ കൂട്ടരുന്നില്ലേ…
അമ്മ:-അവിടന്ന് പോരുമ്പോൾ കുഴപ്പമില്ലാരുന്നേട..ചെറിയ ശരീരവേദനയും തലവേദനയും തുടങ്ങിയപ്പോൾ തന്നെ ഞാൻ വീട്ടിലേയ്ക്ക് പൊന്നതാ…അച്ഛൻ കൊണ്ട് വന്നാക്കാൻ ഒപ്പം ഇറങ്ങിയപ്പോൾ ഞാനാ പറഞ്ഞത് വേണ്ടെന്ന്..വരുന്ന വഴിയിൽ നല്ല വെയിൽ ആയിരുന്നു…പാടം കഴിഞ്ഞപ്പോൾ…തിരെ വയ്യെന്നായി എങ്ങനെയോ കാർത്തുവിന്റെ വീട്ടിൽ കയറിപ്പറ്റി…വരാന്തയിൽ തളർന്നിരിക്കുന്ന കണ്ട് വന്ന കാർത്തുവിനോട് സംസാരിക്കാൻ പോലും എനിയ്ക്ക് വയ്യാരുന്നു…അവളെന്നെ പിടിച്ചകത്ത് കിടത്തി ചൂടുള്ള കഞ്ഞിവെള്ളം കുടിച്ചൊന്ന് മയങ്ങിയപ്പോൾ ആശ്വാസം

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.????

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. ???…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ ??

    കാത്തിരിക്കാം ???

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ ???

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ ????

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *