അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി] 488

തോന്നിയിരുന്നു…ഇനിയും കിടന്നാൽ ക്ഷീണം കൂടുമെന്ന് തോന്നിയപ്പോൾ ആണ് വീട്ടിലേയ്ക്ക് വന്നത്…കാർത്തു കൂടെയിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞതാ… എന്തായാലും അവൾ വാശിയെടുത്ത് കൂടെ വന്നത് നന്നായി… കുറച്ചു നടന്നപ്പോൾ തല കറങ്ങി വീഴാൻ തുടങ്ങിയപ്പോൾ മുതൽ കാർത്തുവെന്നേ താങ്ങിപ്പിടിച്ചാണ് ഇവിടെത്തിച്ചത്….പറഞ്ഞു നിർത്തി അമ്മ വാത്സല്യത്തോടെ കാർത്തുവിനെ നോക്കി ചിരിച്ചു…
ഞാൻ:-ഇത്രയും വയ്യാഞ്ഞിട്ടാണോ അമ്മയെന്നെ വിളിയ്ക്കാഞ്ഞത്…ആ..ഇനിയതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അമ്മ എണീറ്റ് വായോ ..നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാ..ഞാനൊരു ഓട്ടോ വിളിയ്ക്കട്ടെ…
‘അമ്മ:-അതൊന്നും വേണ്ടെടാ മോനെ..എനിയ്ക്കിപ്പോൾ ആശ്വാസം തോന്നുന്നുണ്ട്…കുറച്ച് നേരം വിശ്രമിച്ചാൽ മാറിക്കോളും…
കാർത്തു:-വാശിയെടുക്കാതെ ഏട്ടൻ പറയുന്നത് കേൾക്കമ്മേ…നമുക്ക് പോയിട്ട് വരാം..വെയിലാറിക്കഴിയുമ്പോൾ പനി കൂടാനുള്ള സാധ്യതയുണ്ട്..രാത്രിയിൽ ഓട്ടോയും പിടിച്ച് ചെന്നാൽ അവരവിടെ പിടിച്ച് കിടത്തും പിന്നൊരാഴ്ച്ചയെങ്കിലും കഴിഞ്ഞാലേ അമ്മയ്ക്ക് വീട് കാണാൻ പറ്റു…
അമ്മ:-ശരി ഇനി മക്കൾ പറഞ്ഞിട്ട് കെട്ടില്ലെന്ന് വേണ്ട…ഞാനും ദിനുവും കൂടെ പോയിട്ട് വരാം…
കാർത്തു:-ദിയയും കൂടെ പോരട്ടെയമ്മേ…ഞാൻ വരുമ്പോൾക്കും നല്ല ചൂടൻ കഞ്ഞി റെഡിയാക്കാം…
ദിയ:-ഞാൻ വന്നിട്ട് ചെയ്തോളാം കാർത്തു..നി ഞങ്ങളുടെ കൂടെ പോരെ വീട്ടിൽ ഇറക്കാം… അമ്മ അന്യോഷിക്കുന്നുണ്ടാകില്ലേ…
കാർത്തു:-ഞാൻ അമ്മയെ വിളിച്ചിരുന്നു…ഞാനിന്ന് പോകുന്നില്ല…അമ്മയ്ക്ക് വയ്യാതിരിക്കല്ലേ..എന്റെ ദിയക്കുട്ടി ഒറ്റയ്ക്ക് വേണ്ടേ അമ്മയുടെ കാര്യവും അടുക്കളയിലും എല്ലാം ചെയ്യാൻ ഇങ്ങനൊരു സാഹചര്യത്തിൽ ഞാൻ സഹായിച്ചില്ലെങ്കിൽ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു നടന്നിട്ടെന്താ..കാര്യം…. അമ്മയോട് ചോദിച്ചപ്പോൾ അമ്മയും പറഞ്ഞു അതാണ് നല്ലതെന്ന്…അതോണ്ട് നിങ്ങൾ വേഗം പോയി വരാൻ നോക്ക് അപ്പോഴേയ്ക്കും വൈകിട്ടത്തെയ്ക്കുള്ള ഫുഡ് എന്നെക്കൊണ്ട് ആകുംവിധം ഞാൻ കുളമാക്കാൻ നോക്കട്ടെ…
ഞാൻ നോക്കിയപ്പോൾ ദിയ എന്നെ നോക്കി ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു..
കാർത്തു അവളെ നോക്കി കണ്ണുരുട്ടുന്നുണ്ട്….
വേറൊരവസരത്തിൽ ആയിരുന്നെങ്കിൽ ഞാൻ മതിമറന്ന് തുള്ളിച്ചടിയേനെ…
അമ്മ:-നന്നായി മോളെ..ദിയയ്ക്കൊരു കൂട്ടാകുമല്ലോ…അടുക്കളയിൽ വല്ലപ്പോഴും എന്നെ സഹായിക്കുമെന്നല്ലാതെ അവൾക്ക് തനിച്ച് ഫുഡ് ഉണ്ടാക്കാനൊന്നും അറിയില്ല…മോളുടെ കൂടിയാൽ അച്ഛനും മോനും ഇന്ന് പട്ടിണി കിടക്കേണ്ടി വരില്ല…
അമ്മേ….ദിയ ചിണുങ്ങിക്കൊണ്ടു അമ്മയെ നോക്കി…
അമ്മ:-എന്താടി പെണ്ണേ..നിനക്ക് മോശമായോ ഞാൻ പറഞ്ഞത്…നമ്മുടെ കാർത്തുവിന്റെ അടുത്തല്ലേ പറഞ്ഞോളു..പുറത്ത് നിന്നാരും അല്ലല്ലോ..ഞങ്ങടെ കൊച്ചല്ലേ… അവളും…
അതുകേട്ട് കാർത്തുവെന്നേ പ്രത്യേക ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…അമ്മയുടെ വാക്കുകൾ അവളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നു അവളുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിയ്ക്ക് മനസ്സിലായി…
ദിയ:-അത്ര നല്ല കൊച്ചാണെങ്കിൽ അമ്മയവളെ എടുത്തോ..ഞാൻ കാർത്തുവിന്റെ അമ്മയുടെ അടുത്ത് നിന്നോളാം ലതികമ്മയ്ക്ക് എന്നെ എന്തിഷ്ടമാണെന്നോ…

The Author

41 Comments

Add a Comment
  1. Bro next part enna

  2. സൂപ്പർ കൊള്ളാം. തുടരുക.????

  3. അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ

  4. ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ

  5. ???…

    ബ്രോ..

    ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ ??

    കാത്തിരിക്കാം ???

    Waiting 4 nxt part…

    All the best 4 your story

  6. Any way i liked story

  7. കഥ വായിച്ചു ബ്രോ
    ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
    എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ

  8. സ്നേഹിതൻ

    ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ ???

  9. അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ ????

  10. manoharam athi manoharam

Leave a Reply

Your email address will not be published. Required fields are marked *