അന്തർവാഹിനി 2 [Pavithran] 193

അന്തർവാഹിനി 2

Anthar Vahini Part 2 | Author : Pavithran | Previous Part

സുനിലിനെ ഞാൻ അടുത്തറിയുന്നത് കടൽ ശാന്തമായിരുന്ന നക്ഷത്രങ്ങൾ തെളിഞ്ഞ ഒരു രാത്രിയിലായിരുന്നു . ഞങ്ങളുടെ കപ്പൽ കിഴക്കൻ തീരത്തു നിന്നും അധികം അകലത്തിലല്ലാതെ തെക്കോട്ടേക്കു സഞ്ചരിക്കുകയായിരുന്നു . പത്തൊൻപതു വയസ് മാത്രം പ്രായമുള്ള ഊർജ്ജസ്വലനായ ഒരു പയ്യനായിരുന്നു അവൻ . ഹരിയാന സ്വദേശി ആണ് . മൂന്നു ജ്യേഷ്ഠന്മാർക്കും ഒരു സഹോദരിക്കും ഇളയതായി ഒരു കർഷക കുടുംബത്തിലെ അംഗം .

കുഗ്രാമം ആണെങ്കിലും അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബം . കടുക് , അരി , ചോളം , ഗോതമ്പ് , കരിമ്പ് തുടങ്ങി ഒട്ടനവധി വിളകൾ കൃഷി ചെയ്യുന്ന ഏക്കർ കണക്കിന് പാടം, അൻപതോളം എരുമകൾ ഒക്കെ സ്വന്തമായി ഉണ്ട് . രണ്ടാമത്തെ ജ്യേഷ്ഠൻ കരസേനയിൽ ഹവിൽദാർ ആണ് . സഹോദരീ ഭർത്താവ് CRPF ജവാനും ആണ് . ബാക്കി രണ്ടു ജ്യേഷ്ഠന്മാരും അച്ഛനും കൃഷി തന്നെ . സുനിൽ കുട്ടിക്കാലം മുതൽക്കു തന്നെ നന്നായി ജോലി ചെയ്തിരുന്നതാണ് , ഒട്ടു മിക്ക എല്ലാ കർഷക കുടുംബത്തിലെയും എന്ന പോലെ തന്നെ . രണ്ടാമത്തെ ജ്യേഷ്ഠൻ മാത്രം ആണ് വിവാഹിതൻ ,

ഭാഭിയും കർഷക കുടുംബത്തിൽ നിന്ന് തന്നെയുള്ളതാണ് . സുനിലിന് പത്തു വയസുള്ളപ്പോൾ ആണ് ജ്യേഷ്ടന്റെ വിവാഹം . ജ്യേഷ്ഠത്തിയെ ഇഷ്ടം ഉണ്ടെങ്കിലും അത്യാവശ്യം ഭയവും ഉണ്ടായിരുന്നു സുനിലിന് , അത്യാവശ്യം ശാസനയും ചിലപ്പോഴൊക്കെ ചെറിയ തല്ലും കിട്ടുന്നത് തന്നെ കാരണം . ഏറ്റവും അടുത്ത സുഹൃത്താണ് ദിനേശ് , ഒരേ ക്ലാസ്സിൽ തന്നെ പഠിക്കുന്നു .

സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചു തന്നെ . കുറെ വർഷങ്ങൾ കഴിഞ്ഞു സാധാരണ കൗതുകങ്ങൾ ലൈംഗികതയ്ക്ക് വഴി മാറിയ കാലം . ദിനേശാണ് സുനിലിന്റെ ലൈംഗിക ഉപദേഷ്ടാവും വഴികാട്ടിയും .

The Author

Capt.Pavithran

Malayalam Kambi Kathakal

8 Comments

Add a Comment
  1. നന്നായിരിക്കുന്നു. ഇനിയും തുടരുക. കാത്തിരിക്കുന്നു.

  2. അനിയന്‍

    മൂത്ത ചേട്ടന്റെ ഭാര്യയെ താഴെ ഉള്ള സഹോദരന്മാര്‍ പ്രാപിക്കുന്ന ഒരു രീതി ഹരയാനയില്‍ ഉള്ള പോലെ കേരളത്തിലും തെക്കുഭാഗത്ത്‌ ചില്ല പ്രദേശങ്ങളില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. സ്തുകൊണ്ട് ഒരു അപാകതയുമില്ല. കഥ കൊള്ളാം പക്ഷെ കമ്പി വന്നില്ല.

  3. വ്യത്യസ്ത സിനിമസിനിമാസംവിധായകന്റെ പേരുള്ള
    വ്യത്യസ്ത എഴുത്ത്കാരാ….,

    രണ്ടു ഭാഗവും ഒരുമിച്ച് വായിച്ചു….

    *ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത
    പല കഥകളിലെയും പ്രണയസങ്കൽപങ്ങളിലും രതിഭാവനകളിലും അഭിരമിച്ച്
    നിർവൃതിയടയുന്ന ഞങ്ങളിലേയ്ക്ക്
    യാഥാർഥ്യബോധത്തിലൂന്നിയ ഭാക്ഷയിൽ കഥ പറയുന്ന ഈ രീതി എത്ര വിജയിക്കുമെന്ന്
    അറിയില്ലെങ്കിലും വളരെ ഇഷ്ടപ്പെട്ടു…
    കാരണം ഇത് ഒരു അനുഭവകഥപൊലെ
    തോന്നുന്നു.

    *കഥ പറച്ചിലിനെ ബാധിക്കില്ലെങ്കിൽ മാത്രം..,
    നല്ല ഭാഷയാണെങ്കിലും കുറച്ചു സംഭാഷണവും
    എരിവും പുളിയുമൊക്കെ ചേർത്താൽ
    കുറച്ചു കൂടി വായിക്കപ്പെടുമെന്ന് തോന്നുന്നു..

    വളരെ നല്ല ഒരു കമ്പിവായനാനുഭവത്തിന്
    ഒരിക്കൽ കൂടി നന്ദി.

    1. നല്ല വാക്കുകൾക്കു നന്ദി , യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ടവയാണ് ഈ രണ്ടു കഥകളും ഇതിന്റെ തുടർച്ചയായി ഇനി വരാനിരിക്കുന്ന ഏതാനും കഥകളും. എന്റെ അനുഭവങ്ങൾ വലിയ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ തന്നെ ആയിരിക്കും അവതരിപ്പിക്കുക , മറ്റുള്ളവർക്ക് പറയുന്നതിനും നമുക്ക് അവരുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലുന്നതിനും പരിധികൾ ഉള്ളതിനാൽ അവർ നൽകിയ ചിത്രത്തിന് എന്റേതായ ചില സാഹിത്യപരമായ കൂട്ടിച്ചേർക്കലുകൾ നൽകി നിറം പിടിപ്പിച്ചായിരിക്കും നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക . വായനാസുഖത്തിനായാൽ പോലും അവ ഒരിക്കലും യാഥാർഥ്യത്തിൽ നിന്നും ഒരുപാടു അകലത്തിൽ ആയിരിക്കുകയില്ലെന്നു ഞാൻ ഉറപ്പു നൽകുന്നു . താങ്കൾ പറഞ്ഞത് പോലെ വിജയസാധ്യതയിൽ സംശയം ഉണ്ടെങ്കിലും ഒരാൾക്കെങ്കിലും ഇഷ്ടപ്പെടുമെങ്കിൽ ആ ഒരാൾക്ക് വേണ്ടി ഞാൻ ഈ ശൈലി തന്നെ തുടരുവാൻ ആഗ്രഹിക്കുന്നു. തീർച്ചയായും കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന് കോട്ടം തട്ടാത്ത തരത്തിൽ എരിവും പുളിയും ചേർക്കുവാൻ ശ്രമിക്കുന്നതാണ്.

  4. Nannayittundu,thudaruka..

    1. Thanks

  5. പൊന്നു.?

    കൊള്ളാം…. നന്നായിട്ടുണ്ട് ക്യാപ്റ്റൻ ചേട്ടാ…..

    ????

    1. Thanks ponnu

Leave a Reply

Your email address will not be published. Required fields are marked *