അനുരാഗപുഷ്പങ്ങൾ [രുദ്ര] 365

അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു…. അവളുടെ മുഖം കണ്ടപ്പോൾ നല്ല ടെൻഷൻ ഉള്ളത് പോലെ അവന് തോന്നി…..

” തനിക്ക് എന്താടോ ഇത്രയും ടെൻഷൻ…. ഞാൻ കൂടെ വരുന്നത് കൊണ്ടാണോ.???.. ഞാൻ തന്നെ പിടിച്ചു തിന്നാൻ പോണില്ലടോ…. ”
ഒരു ചിരിയോടെ അവൻ പറഞ്ഞു…. പക്ഷെ അപ്പോളും അവൾക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല…..

” ശരി…. എന്നാൽ താൻ പൊയ്ക്കോ…. ഞാൻ വരുന്നില്ല…. ”
അവൻ നടത്തം നിർത്തി തിരിച്ചു പോകാൻ ഒരുങ്ങി….

” അതേ…. എങ്ങോട്ട് പോവാ??… അമ്പലത്തിൽ വരണില്ലേ??… ”
ഇന്ദുവിന്റെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നിന്നു….

” ഞാൻ പിന്നീട് ഒരിക്കിൽ പൊയ്ക്കോളാം…. ഇന്ദു പോയിട്ട് വാ… ”

” അപ്പൊ എന്റെ കൂടെ അമ്പലത്തിൽ വരാന്ന് പറഞ്ഞിട്ട്???…. ”
അവളുടെ ചോദ്യത്തിൽ കൂടെ വരുന്നില്ല എന്നു പറഞ്ഞതിന്റെ പിണക്കം ഉള്ളതായി അവന് തോന്നി….

” അല്ല… ഞാൻ കൂടെ വരുമ്പോൾ തനിക്ക് എന്തോ ബുദ്ധിമുട്ടുള്ളത് പോലെ എനിക്ക് തോന്നുന്നു…. അതുകൊണ്ട് താൻ പോയിട്ട് വാ… ഞാൻ ആ വയലും വാഴത്തോപ്പും ഒക്കെ ഒന്ന് കാണാൻ പോവാം…. അമ്പലത്തിൽ പിന്നെ എപ്പോളെങ്കിലും പൊയ്ക്കോളാം…. ”

” എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല…. അമ്പലത്തിൽ പോകാൻ ഇറങ്ങിയിട്ട് തിരികെ പോണത് ശരിയല്ല…. അവിടൊക്കെ പിന്നെ പോകാം… സമയമുണ്ടല്ലോ…. ”
അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു…. അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു…. പിന്നീടുള്ള നടത്തം ഒരുമിച്ചായിരുന്നു…. പക്ഷെ ഇടയ്ക്ക് ഇടയ്ക്കുള്ള പാളിയ നോട്ടങ്ങളിൽ കണ്ണുകൾ തമ്മിൽ കോർത്തതല്ലാതെ രണ്ടു പേരും തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല….. നേർത്ത ഒരു മതിൽ അവർക്കിടയിൽ രൂപപ്പെട്ടത് പോലെ….

“താൻ കുറേ നേരമായി അതേ ഇതേ എന്നൊക്കെയാണല്ലോ എന്നെ വിളിക്കുന്നത്…. ഇപ്പോളും എന്നെ എന്താ വിളിക്കേണ്ടതെന്ന് ഒരു ഉറപ്പില്ലല്ലേ….”
ചുറ്റുമുണ്ടായിരുന്ന മൗനത്തെ ഭേദിച്ചുകൊണ്ട് അവൻ ചോദിച്ചു… അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നടന്നു…. പക്ഷെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത് അവൻ ശ്രദ്ധിച്ചിരുന്നു…. പതിയെ അത് അവനില്ക്കും പടർന്നു….

ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്നപ്പോൾ അമൽ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തു…. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം വായുവിൽ നിറഞ്ഞിരുന്നു…. സമാധാനപരമായ അന്തരീക്ഷത്തിൽ ഒരു ചെറിയ ശ്രീകോവിലും ചുറ്റമ്പലവും നാലുകോണിലും പടർന്നു നിൽക്കുന്ന ആൽമരങ്ങളും…. പ്രണയത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും ആദിയും അവസാനവുമായ ശിവപാർവതി പ്രീതിഷ്ഠ…. ഒറ്റ നോട്ടത്തിൽ ക്ഷേത്രവും പരിസരവും അമലിന്റെ മനസ്സിൽ ഇടം പിടിച്ചു…. അവൻ തൊട്ടടുത്ത് നിന്ന ഇന്ദുവിനെ നോക്കി…. അവനെ ശ്രദ്ധിക്കാതെ അവൾ അപ്പോളേ കണ്ണടച്ച് പ്രാർത്ഥന തുടങ്ങിയിരുന്നു…. ഒരു പുഞ്ചിരിയോടെ അവളുടെ ഒപ്പം അവനും നാലമ്പലത്തിനുള്ളിൽ കയറി…. അകത്തു കയറിയപാടെ വഴിപാട് രസീത് എഴുതിക്കണം എന്ന് പറഞ്ഞ് ഇന്ദു അങ്ങോട്ടേക്ക് പോയി…. അമൽ തൊഴുത് പ്രദിക്ഷിണം വയ്ക്കാൻ തുടങ്ങി…. പ്രദിക്ഷിണം വയ്ക്കുന്നതിനിടയിൽ അവൻ തിരിഞ്ഞ് വഴിപാട് കൌണ്ടറിൽ നിൽക്കുന്ന ഇന്ദുവിനെ ഒന്ന് നോക്കി….പെട്ടന്ന് അവൻ എന്തിലോ ഇടിച്ചു….. എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം….

The Author

27 Comments

Add a Comment
  1. ബ്രോ കലക്കി
    അടുത്ത പാർട്ട് വേഗമാക്കണേ പ്ളീസ് ??

  2. നല്ല സ്റ്റോറി
    ബാക്കി എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

    1. അയച്ചിട്ടുണ്ട്…?

  3. Bakkiii
    Bakkkiiiii
    Makkkkkkkiiiiii

    ❤️❤️❤️❤️❤️❤️❤️❤️❤️

  4. Poli next part eppol

    1. അയച്ചിട്ടുണ്ട്…. ?

  5. Dear Rudra, നന്നായിട്ടുണ്ട്. വല്ലാത്ത നിർത്തലായിപ്പോയി. ഇന്ദുവിനെ രാജു എന്തോ ചെയ്തിട്ടുണ്ട്. അതാണ് അമലിനെ ഒഴിവാക്കുന്നത്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. ഡോക്ടർക്ക് അയച്ചു കൊടുത്തിട്ടുണ്ട്… ???

  6. Nice pls continue

  7. I’m waiting ?✨?

  8. കോവാലന്‍

    പണ്ടാരം… മുള്‍മുനയില്‍ കൊണ്ട് പോയി നിര്ത്തിയല്ലോടോ… അടുത്ത പാര്ട്ടിനായി കാത്തിരിക്കുന്നു…

    ഒരു പാടിഷ്ട്ടായി…

    1. ശെരിക്കും മുൾമുനയിൽ നിർത്തിയത് ഡോക്ടറല്ലേ… ?

  9. Doctor onnu pettannu upload cheyyamo….

  10. Good next part vagam

  11. Super ??????♥️
    അടുത്ത പട്ടിന് വേണ്ടി കാത്ത് ഇരിക്കുന്നു
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Thank you..?

  12. തുമ്പി ?

    Edoo tante 2 kadhayum njan vayicharnnh comment cheithilla sorry.
    But moreover ithu ichiri kalakkan sanamanu enthukondum nalloru story. Athratholam kollam. Vyathyasthamaya theme ithilenkilum happy ending kananaee enooru parathanae illu. Pashe aval pregnant anallp, but seenilla pennilla shudhi avalde kalinte idayil allallo angane enkilum chindhich happy ending akkane?

    Pinne broo ee preyunna okke ente thought anu you have the right to decide. Apol enthannu vechal nallapole sandhoshatjode koode ezhuthuka enthayalum kadha kalakkan ayittund

    1. Thank you….
      ഞാൻ ഇത് ഫുൾ സ്റ്റോറിയും ഡോക്ടർക്ക് അയച്ചതാണ്…. പുള്ളിക്കാരൻ ഇത്രേ ഇട്ടുള്ളൂ…. ബാക്കി ഉടനെ ഇടുമായിരിക്കും…

    2. ആകെ ശോകം അടച്ചിട്ടാണ് ഒരു കഥ വായിക്കാം എന്ന് കരുതി കയറിയത്
      ഇൻട്രോ തുടങ്ങിയപ്പോൾ തന്നെ എൻറെ അതേ അവസ്ഥ കഥാനായകന്നു…. ചെറിയ വ്യത്യാസം അവിടെ കല്യാണം ഉറപ്പിക്കൽ ആയിരുന്നു ഇവിടെ കല്യാണവും???
      സസ്പെൻസ് താങ്ങാൻ ശേഷിയില്ല ഇല്ല അതുകൊണ്ട് അടുത്ത ഭാഗം ഇറങ്ങിയട്ട് പറയ

      1. ?????

  13. Next part vaikipikaruth
    Vegam tarane

    1. ഫുൾ അയച്ചിട്ടുണ്ടന്നെ…. ഡോക്ടർ ഉടനെ ബാക്കി ഇടുമായിരിക്കും…

  14. Nalla story.oru happy ending avanatto.indu amalinte aanu.agane vishvasikananu enik ishtam.

  15. നെപ്പോളിയൻ

    Vaayichitt parayaam priyane…..❤️❤️❤️❤️

    1. Waiting…. ❤️?

Leave a Reply

Your email address will not be published. Required fields are marked *