അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax] 451

അത് കേട്ടപ്പോൾ വീർപ്പിച്ചു വച്ചിരുന്ന അവളുടെ മുഖവും ഒന്നയഞ്ഞു…. ഒന്നും മിണ്ടാതെ അവൻ അവളുടെ അടുത്ത് കുറച്ചു നേരം ഇരുന്നു…. പിന്നെ ഞൊടിയിടയിൽ അവളുടെ മടിയിൽ തല വച്ച് കിടന്നു….” എന്താ ഈ കാണിക്കുന്നേ…. എഴുന്നേൽക്ക് അമലേട്ടാ…..ഈശ്വരാ… ആരെങ്കിലും കണ്ടാൽ എന്ത് പറയും… ”
അവൾ ദേഷ്യത്തോടെയും നിസ്സഹയതയോടെയും പറഞ്ഞു…

” അപ്പൊ ആരെങ്കിലും കണ്ടാലേ കുഴപ്പമുള്ളു…. അല്ലാതെ എന്റെ ഇന്ദുവിന് കുഴപ്പമില്ലല്ലേ…. അത് മതി… ചാടി എഴുന്നേറ്റ് കളയല്ലേ…. ഞാൻ തലയിടിച്ചു വീണു പോകും.. ”
അവൾ എഴുന്നേൽക്കില്ലന്ന് അവന് ഉറപ്പായിരുന്നു…. അവൻ പതിയെ കാത് അവളുടെ വയറ്റിലേക്ക് ചേർത്തു വച്ച് കണ്ണടച്ചിരുന്നു…. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു….

” അതേ… എഴുന്നേൽക്കുന്നുണ്ടോ…. എന്ത് അധികാരത്തിലാ ഇങ്ങനെ കയറി കിടക്കുന്നെ… ഞാൻ ആളെ വിളിച്ചു കൂട്ടും…. ”
അവൾ കപട ദേഷ്യത്തോടെ പറഞ്ഞു…

” ശരി ആളെ വിളിച്ചു കൂട്ടിക്കോ… എന്നാലും തത്കാലം എഴുന്നേൽക്കാൻ ഉദേശമില്ല…. നീ പിടയ്ക്കാതെ അടങ്ങി ഇരിക്ക് പെണ്ണെ… കുഞ്ഞ് അനങ്ങുന്നോന്ന് നോക്കട്ടെ… ”
അവൻ വീണ്ടും കാത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു… അവളുടെയുള്ളിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത് വിദഗ്ധമായി മറച്ചു…

” ശോ… ഒന്നും കേൾക്കുന്നില്ലല്ലോ…. ഇനി ഞാൻ വന്നത് കുഞ്ഞ് അറിഞ്ഞില്ലേ… ”
അവന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായി പോയി…. ഇന്ദു അവനെ രൂക്ഷമായി നോക്കി….അവൻ അത് ശ്രദ്ധിക്കാതെ അവളുടെ ചെറുതായി വീർത്തു തുടങ്ങിയ വയറ്റിൽ അമർത്തി ചുംബിച്ചു… അവളുടെ കൈയിൽ നിന്നും അടി കിട്ടുന്നതിന് മുൻപ് ചാടി എഴുന്നേറ്റ് രണ്ടു പടവുകൾ ചാടിക്കയറി…..

” താനിത് എന്ത് തോന്നിവാസമാ കാണിച്ചേ… ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും… എല്ലാവരും അറിയട്ടെ ഇയാളുടെ തനിക്കൊണം… ”
അവൾ ദേഷ്യത്തോടെ പറഞ്ഞു….

” ഇനി എന്തറിയാനാ… നീ തന്നല്ലേ വിളിച്ചു കൂവിയത്‌ ഞാൻ ഒരു ആഭാസനാണെന്ന്… ഒരു കുഞ്ഞ് ആഭാസത്തരം ആണെന്ന് വിചാരിച്ചാൽ മതി… അതേ ഞാൻ നിനക്ക് തന്നതല്ല…. കുഞ്ഞിനുള്ളതാ…. ”
അവൻ വീണ്ടും പടവുകൾ കയറാനൊരുങ്ങി….

“അതേ… നാളത്തെ കാര്യം ഓർത്ത്‌ ടെൻഷൻ ഉണ്ടോ…? ”
അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു….

” ടെൻഷൻ ഒന്നും വേണ്ട കേട്ടോ…. ആ കുഞ്ഞ് അവന്റെ അച്ഛന്റെ കൂടെ തന്നെ വളരും…. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… ”
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലകുനിച്ചു….

” ഇന്ദു…. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ??… ”
അവൻ ശബ്ദം ആർദ്രമാക്കി ചോദിച്ചു….

” എന്ത്… എനിക്ക് ഒന്നും പറയാനില്ല… ”
അവൾ തലകുനിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…

” മ്മ്… ശരി…. പിന്നെ വേറൊരു കാര്യം…. രാവിലത്തെ ഭക്ഷണം… നന്നായിരുന്നു…. വായിൽ വച്ചപ്പോളെ മനസ്സിലായി ഇവിടുത്തെ സൃഷ്ടിയാണെന്ന്…. പിന്നെ ചുമ്മ വട്ടാക്കാൻ വേണ്ടി കൊള്ളില്ലന്ന് പറഞ്ഞതാ…. ”
ഒരു ചിരിയോടെ അവൻ കടന്നുപോയപ്പോൾ അവൻ പോയ വഴി നോക്കി അവൾ നിന്നു…. ഗർഭിണിയാണെന്ന് മനസ്സിലായ അന്ന് തൊട്ട് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കുറച്ചു മുൻപ് നടന്നത്….

The Author

49 Comments

Add a Comment
  1. ❤️❤️❤️❤️

  2. Super!!!!

    Orupadu vakkil parayanam onnum enikkariyilla.

    Ennalum orupadu orupadu ishtamayi…

    Superb story. A feel good love story with an happy ending…

    Hats off!!!

    Pinne oru karyam prathyekam paranayanamennu thonni…

    Kurachu ezhthukaru chila nalla kadhakal thudangi oru 2,3 art akumbumbol pettennu nirthum pinne oru vivaravum kanilla…

    Aaa sthanathu thangal ella kadhayum otta pattil poorthi akkunnu… Athum nalla hrdayasparsiyayi thanne…

    Athinu thankal edukkunna effortinum athmarthatha kkum pratheka abhinandanangal…

    Thanks

  3. രുദ്രാപ്പി….ഈ പേര് പലപ്പോഴായി കേട്ടിട്ടുണ്ട്. എവിടെയൊക്കെയോ മിന്നായംപോലെ കണ്ടിട്ടുമുണ്ട്. പരിചയപ്പെട്ടില്ല എന്ന് മാത്രം

    ഏറെ വൈകിയുള്ള കമന്റാണ്. ഇത് കാണുമെന്നുപോലും പ്രതീക്ഷയില്ല. ഇവിടെ ചുരുക്കം കഥകൾക്ക് മാത്രം കമന്റ് ചെയ്ത ഒരാളാണ് ഞാൻ. യാതൃശ്ചികമാണ് ഈ കഥ കാണുന്നതും വായിക്കുന്നതും.

    മനസ്സിൽ സൂക്ഷിക്കാൻ ഒരു മനോഹരമായ പ്രണയ കഥകൂടി ?.
    പരസ്പരം പറയാതെ അത്ര തീവ്രമായി പ്രണയിച്ച അവരെ ഇന്ദു ദിവസവും തൊഴുന്ന ദേവൻ അങ്ങനെ പിരിക്കില്ലല്ലോ.
    ചെറിയ സങ്കടമൊക്കെ തന്നുവെങ്കിലും സന്തോഷത്തോടെ ശുഭമായി അവസാനിപ്പിക്കാൻ പറ്റി.
    എഴുത്ത് ഒരു രക്ഷയുമില്ല ?. ഒറ്റയിരിപ്പിൽ വായിച്ചുതീർന്നു. സത്യത്തിൽ പേജ് മറിയുന്നത് പോലും ശ്രെദ്ധിച്ചില്ല എന്നതാണ്. അത്രയും നല്ല ഒഴുക്കോടെയായിരുന്നു കഥ മുന്നോട്ട് പോയത്.

    വാക്കുകളിലൂടെ ആ നാട്ടിൻപുറവും അവർ സമയം ചിലവിട്ട കുളവും അമ്പലവും വയലും ഓലപ്പുരയുമൊക്കെ നേരിട്ട് കണ്ടത് പോലെയൊരു അനുഭവമായിരുന്നു. അതൊക്കെ വിഷ്വലിസ് ചെയ്യാൻ പറ്റി.

    അച്ഛൻ ഒരു വില്ലൻ കഥാപാത്രമാണെന്ന് തോന്നിപ്പോയി. ഒരുതരത്തിൽ അങ്ങേരോരു വില്ലൻ തന്നെയാ. അയാളുടെ ഭീഷണിക്കാരണമാണല്ലോ രണ്ടുപേരും ആ ഹൃദയം പറിഞ്ഞുപോകുന്ന വേദന അനുഭവിച്ചത്.
    അവസാനം അങ്ങേര് ഇന്ദൂനെ കൂട്ടിക്കൊണ്ട് പോകാൻ വന്നതൊക്കെ നന്നായി ?.

    അമ്മയെക്കാളും മക്കളോട് സ്നേഹം അച്ഛന്മാർക്ക് ആയിരിക്കും. അത് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് മാത്രം. അങ്ങനെ ഒരു അച്ഛനായിരുന്നു ഇവരും.

    ഈ കഥ കാണാൻ വൈകിപ്പോയി എന്ന ഒരു സങ്കടമുണ്ട്.

  4. Beautiful story Rudra❤
    Expecting more stories from you?

    1. Thank you ❤

  5. ഇന്നാണ് വായിച്ചത്.നന്നായി എഴുതി രുദ്ര

  6. അടിപൊളി കഥ
    Waiting for Next Stories ❤❤

  7. Sangathi set aane authors list le rudhra name kanikanillallo backi stories vayikan

  8. കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു ????

  9. Machane innan 2 partum vayichadh
    Story valare ishtappettu?❤️
    Heart touching story?
    Snehathoode…..❤️

  10. പൊളി ???

  11. Ithinte frst part kittan valla vazhim indo author nte avde click aakite will you marry me page ka pone

  12. നല്ലൊരു കഥ
    നല്ല അവതരണം
    ഹൃദയത്തിൽ തൊടുന്ന ഒന്ന്…

    1. Thanks

  13. അടിപൊളി….

    ആകെ ടെൻഷൻ ആയിരുന്നു 1st പാർട്ട്‌ വായിച്ചപ്പോൾ…

    നന്നായിട്ടുണ്ട്… ♥️♥️

    1. Thanks… ❤️❤️❤️

  14. അപ്പൂട്ടൻ

    എന്താ കഥയാ മാഷേ ഇത്.. അടിപൊളി സൂപ്പർ… വളരെ അധികം പ്രതീക്ഷിച്ച പ്രതീക്ഷിച്ചു മനസ്സിരുത്തി ആണ് ഞാൻ ഈ കഥ വായിച്ചത്.. തികഞ്ഞ ഒരു നാട്ടുമ്പുറത്തു കാരി പെൺകുട്ടിയുടെ കഥ.. അതിനേക്കാൾ ഒറ്റ മനസ്സുള്ള ഒരു നല്ല യുവാവിനെയും… കുറെ നല്ല ആൾക്കാരുടെയും ഗ്രാമീണത നിറഞ്ഞ ഒരു മനോഹരമായ കഥ. ഇനി വരുവാനുള്ള സംഭവവികാസങ്ങളും ഇതിന് ഇടയ്ക്കുണ്ടായ സംഭവവികാസങ്ങളും എല്ലാംകൂടി തുടരുവാൻ പറ്റുമോ താങ്കൾക്ക്.. അത്രക്ക് ഇഷ്ടമായി മാഷേ… ആരതിയെ എന്തുകൊണ്ടും അരവിന്ദന് ചേരും.. പിന്നെ മഹാദേവൻ റെ മനസ്സ് മാറിയ ആ കഥ എല്ലാം ഒന്ന് പറഞ്ഞു കൂടെ…

    1. താങ്ക്സ് അപ്പൂട്ടൻ…. ഈ കഥ പെട്ടന്ന് തോന്നിയതാണ്… ഇതിന് ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചിട്ടില്ല… അത്‌ വേണോ…???

  15. bro വളരെ നന്നയിട്ടുണ്ട്
    ഞാൻ വിചാരിച്ചു ട്രാജഡി ആകുമെന്ന് പക്ഷെ നല്ല രീതിയിൽ അവസാനിപ്പിച്ചതിനു
    tnx bro.
    ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു ???

    1. Thanks bro.. ❤️

  16. എന്റെ രുദ്രേട്ട എന്തായിതൊക്കെ

    ഈ കഥ മനസ്സിന്റെ ഉല്ലിലെക്ക് അത്രയ്ക്കും ആഴ്ന്നിറങ്ങി

    വല്ലാത്തൊരു ഫീൽ വന്നു

    നന്നായിട്ട്ഇഷ്ട്ടപ്പെട്ടു.

    ഇനിയും ഇതുപോലെ നല്ലൊരു കധയുമയിട്ട് മുനൊട്ടു വരുക

    എന്ന് സ്നേഹത്തോടെ

    dragons ?

    1. Thanks dragon.. ❤️❤️❤️

  17. Inium ithupolulla Nalla kadha kalumayi varanam Nala oru twistum UNDAYIRUNNU.
    Othiri Nanni yode❤️?

    1. Thanks ?

  18. രാജാവിന്റെ മകൻ

    Kazinja partil njn oru happy ending njn prethkishichilla.pakshea ithvana cheriya twist kondu vannu?? ithu polula kadhyumyi eniyum varanam bro?

    1. ❤️❤️❤️❤️

  19. കൊള്ളാം.. നല്ല കഥ ആയിരുന്നു

  20. Super bro polich ezthu thudaranam iniyum

  21. Kidu story bro….
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️?♥️??♥️?♥️?♥️♥️?♥️??♥️?♥️?♥️??♥️?♥️???♥️?♥️??????❣️??❣️?❣️????❣️????❣️????♥️??♥️?♥️???????????????❤️??❤️????

    1. ❤️❤️❤️❤️

  22. Dear Rudra, വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ ഭാഗത്തു രാജുവിനെയാണ് സംശയിച്ചത്. പക്ഷെ വാറ്റ്അടിച്ചു കിറുങ്ങി മത്സ്യകന്യകയെ വേണ്ടാത്തത് ചെയ്ത അമൽ തന്നെ വില്ലനും നായകനുമായി. ദുഷ്ടനായ മഹാദേവൻ മിന്നുന്റെ പ്രിയപ്പെട്ട അപ്പുപ്പനായി. നല്ലൊരു ഹാപ്പി എൻഡിങ്. Thanks a lot for the story. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു
    Regards.

    1. ????❤️

  23. Super ????????❤️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ???????????
    ???????????
    ???????????
    ???????????
    ???????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ???????????
    ???????????
    ???????????
    ???????????
    ???????????
    ♥️??❣️???❣️??♥️

    1. Thanks… ❤️

  24. 2nd part aanu first kandadhu.1um 2um orumichu vayichu super aayirunnu valareyadhikam ishttamayi. Adutha kadhayumayi pettannu Vaaaa…..

    1. Thanks

  25. ഫസ്റ്റ് പാർട്ട് കണ്ടില്ലായിരുന്നു, അത് കൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. കഥ വേറെ ലെവൽ ആണ്, I really like it, waiting for the next story

    1. Thanks…

  26. Supper story.pettanu thernapole.next story katta waiting

  27. supre.adipoli..ithupolulla nalla kadhayumayi veendum varanam..

    1. Thank you..

  28. Adipoli keep going

    1. Thanks

  29. നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വരണം കേട്ടോ

    1. Thank you… ❤️

Leave a Reply

Your email address will not be published. Required fields are marked *