ജോബി ഒരു ചായക്ക് ഓർഡർ ചെയ്തിട്ട് റെസ്റ്റോറന്റിനകം ഓടിച്ചുനോക്കി . ഒരാൾ ഇരുന്ന് ആഹാരം കഴിക്കുന്നുണ്ട് . ഇനി ആഹാരം കൊള്ളില്ലാത്തത് കൊണ്ടാകുമോ ? ഹേയ് . .. റെസ്റ്റോറന്റ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല . ഇന്റീരിയറൊക്കെ മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു . . ഇവിടെ ലോഡ്‌ജിംഗ് ഉണ്ടാകുമോ എന്തോ ? ഇവിടുന്ന് അധികദൂരമില്ല കുനൂർക്ക് . നല്ല ഫുഡും കൂടെ ആണേൽ ഇവിടെ തങ്ങാമായിരുന്നു
” ഇങ്കെ ലോഡ്ജ് ഇറുക്കാ ?”
” ഇങ്കേയില്ല സാർ … നീങ്ക ഊട്ടിക്കാ ?”
” കൂനൂർ പക്കത്തിലെ എൻ കമ്പനി റിസോർട് ഇറുക്ക് . അങ്കേയൊരു മീറ്റിംഗ് ”
ജോബി കമ്പനി കാർഡ് എടുത്തുകാണിച്ചു കൊടുത്തു .
”അങ്കെ സ്റ്റേ പണ്ണലാമേ … നെറയെ വസതിയിരുക്ക് അങ്കെ ”’
” എൻ കൂടെ വൈഫ് ഇറുക്ക് …സൊ ..കൊഞ്ചം ഫ്രീയായിടലം നെനച്ചേ ”
ഹോട്ടൽ മാനേജരുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു .
” ഇങ്കെ നെറയെ ഹോം സ്റ്റേ ഇറുക്ക് … നാൻ നമ്പർ കൊടുക്കറേൻ . ഉങ്കളുക്ക് വസതിയാനാ ഒരു ഹോം സ്റ്റേ ഇരുന്തത് .. അതുവന്തു പെരിയ എടത്തിലെ ചിന്ന ഒരു വില്ല ..അനാൽ റൊമ്പ അഴകാന എടം … ”
”അതുപോതും ..അതുക്കെന്നാച്ച് … കേട്ട് പാര് കൊഞ്ചം ”
”ഇല്ലാ സാർ .. അതോടെ ഓണർ വെളിയൂറിലിരുന്തത് .. നമ്മ കയ്യിൽ താൻ താക്കോലെല്ലാമേ … സാർ ഇപ്പൊ വെക്കേഷൻ ലീവുക്ക് വന്തിട്ടെൻ ..ദോ … ഇങ്കെയിറുക്കേ ”’ ഹോട്ടൽ മാനേജർ റെസ്റ്റോറന്റിന്റെ മൂലയിലേക്ക് കൈ ചൂണ്ടിയപ്പോൾ ജോബി നിരാശയോടെ അങ്ങോട്ട് നോക്കി .
അങ്ങോട്ടുതിരിഞ്ഞിരുന്ന് ആഹാരം കഴിക്കുന്ന ഒരാൾ . ചെവിയിൽ ഇയർഫോൺ തിരുകിയിട്ടുണ്ട് . കയ്യിലെ മൊബൈലിൽ ആണ് ശ്രദ്ധ .
അയാളുടെ കസ്റ്റഡിയിൽ പറ്റിയ വേറെ വില്ലയോ ഹോം സ്റ്റേയോ മറ്റോ കാണുമോ ? ചോദിച്ചു നോക്കണോ ?
വേണ്ട !! ഊട്ടിയിലൊരു വേനൽക്കാല വസതിയും സ്ഥലവുമൊക്കെ ഉള്ളൊരു പ്രവാസി … ജാഡയായിരിക്കും .
ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..
കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?
❤️?…ഇതിന്റെ ബാക്കി എഴുതുമോ