അപസര്‍പ്പക വനിത 2 593

ഞാന്‍ അന്നകുട്ടിയുടെ മുഖത്തേക്ക് എന്തോ ചിന്തിച്ചുകൊണ്ട് നോക്കി. മുന്നിലുള്ള വിശാലമായ സോഫയില്‍ ഇരുന്നു മനസ്സിനെ ശാന്തമാക്കാന്‍ ഒരു പരിശ്രമം നടത്തി. എന്തൊക്കെയോ അന്നകുട്ടി ചോദിക്കുന്നുണ്ട്. ഒന്നും തന്നെ എന്റെ തലയില്‍ കയറുന്നുണ്ടായിരുന്നില്ല. ഞാന്‍ അന്നകുട്ടിയുടെ ഭൂതകാലത്തിലേക്ക് ഊളയിടുകയായിരുന്നു അപ്പോള്‍.

അന്നകുട്ടി മൂപ്പന്‍ പനമരത്തേല്‍.

ചോരയുടെ മണമുള്ള കബനി നദിയുടെ നാട്ടില്‍ നിന്ന് വന്ന അബതിനോടടുത്ത് പ്രായമുള്ള ഉരുക്ക് വനിത. കര്‍ണ്ണാടക പോലീസിന്റെ സില്‍ബന്ദികള്‍ നക്സ്സല്‍ എന്ന് പറഞ്ഞ് കുടുബത്തില്‍ കയറി മ്യഗീയമായി സഹോദരിമാരെ ഉപദ്രവിക്കുകയും അത് നിയമത്തിന്‌ മുന്നില്‍ വരുമെന്ന് കണ്ടപ്പോള്‍ ആ കുടുബം ഉറങ്ങികിടക്കുബോള്‍ വീടിനാകെ തീ വച്ച് കൊലപ്പെടുത്തുകയും ചെയ്തു. കര്‍ണ്ണാടക് അതിര്‍ത്തിയിലാണ്‌ കാടിനുള്ളിലെ ആ വാസസ്ഥലമെങ്കിലും വയനാടിലൂടെ മാത്രമേ വണ്ടി സൌകര്യമുള്ളൂ. അതിനാല്‍ പോലീസെത്തുബോഴേക്കും എല്ലാം ചാബലായികഴിഞ്ഞീരുന്നു.

അന്ന് മഹാരാജാസ്സില്‍ ബിരുദ്ദ പഠനം നടത്തി വരുന്ന അന്നകുട്ടി പിറ്റേ ദിവസ്സം എര്‍ണ്ണാകുളത്ത് നിന്ന് ഓടിപിടിച്ച് വയനാട്ടില്‍ എത്തിയപ്പോള്‍ കാണുന്നത് തന്റെ വീട് ചുട്ട് ചാബലായി കിടക്കുന്നതാണ്‌. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മാതാപിതാക്കളുടേയും സഹോദരിമാരുടേയും ശവശരീരം പള്ളിയങ്കണത്തില്‍ കയറ്റാതെ തടഞ്ഞു മതമേലാളന്‍മാര്‍. ഇത് ആത്മഹത്യയാണെന്നും അങ്ങനെ മരിച്ചവരെ പള്ളിക്ക് വേണ്ടാ എന്നും കുടുബത്തെ ചുട്ടെരിച്ചവര്‍ പള്ളിയെ സ്വാധീനിച്ച് വരുത്തി തീര്‍ത്തു. തെമ്മാടികുഴിയില്‍ അടക്കം തന്റെ പ്രിയരെ അടക്കം ചെയ്ത് ഉറച്ച തീരുമാനത്തോടെ അന്നകുട്ടി മൂപ്പന്‍ പനമരത്തേല്‍ നടന്നു.

നാല്‌ മാസം കഴിഞ്ഞ് വേട്ടക്ക് പോയ തന്റെ കുടുബത്തെ ചുട്ടു ചാബലാക്കിയ ആറോളം വരുന്ന പോലിസ്സിനെ ചട്ടുകമാക്കി അക്രമപരബരകള്‍ കെട്ടഴിച്ച് വിട്ടീരുന്ന പ്രമാണിയേയും അയാളുടെ സില്‍ബന്ദികളേയും കാടിന്റെ നിഗൂഡതയിലിട്ട് പ്രതികാരദാഹിയായ അന്നകുട്ടി നിറയൊഴിച്ചു അപ്പന്റെ കത്തിയെരിയാത്ത സംബാദ്യമായ ഈ ഇരട്ടകുഴല്‍ തോക്കെടുത്താണ്‌ നിറയൊഴിച്ചത്. കാടിനെ വിറപ്പിച്ച്കൊണ്ട് വെടിപൊട്ടുന്ന ശബ്‌ദ്ദം അനേകം തവണ മുഴങ്ങി.

ദിവസ്സങ്ങള്‍ക്ക് ശേഷം മ്യഗങ്ങള്‍ വലിച്ച് കീറിയ ശരീരത്തിന്റെ അവശിഷ്ടങ്ങളാണ്‌ നാട്ടുകാര്‍ക്കും പോലീസ്സിനും കിട്ടിയത്. പോലീസ്സ് കാട്ടു മ്യഗത്തിന്റെ ആക്രമണമെന്ന് പറഞ്ഞ് കേസ്സ് ഒതുക്കി. ഇല്ലെങ്കില്‍ അതിനെ വാല്‌ പിടിച്ച് പലതും പൊങ്ങി വരുമായിരുന്നു.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

55 Comments

Add a Comment
  1. Very very thrilling story. Congradulations

Leave a Reply

Your email address will not be published. Required fields are marked *