അപസർപ്പക വനിത 5 374

സത്യത്തിൽ നിങ്ങളുടെ രീതിയാണ് നല്ലത്……കൊടിയ കുറ്റവാളികൾക്ക് മാക്‌സിമം ക്യാപിറ്റൽ പണിഷ്മെന്റ്……മരണ ശിക്ഷ……ഞാനുണ്ട് നിങ്ങളുടെ ഒപ്പം…..എന്തിനും…..”.

ഞാൻ തിരിച്ചതിനെന്തെങ്കിലും പറയാനൊരുങ്ങുബോഴേക്കും സോണൽ ഐ ജിയുടെ മുറിയെത്തി. ജെസീക്ക അകത്തേക്ക് വരാനായി പെർമിഷൻ ചോദിച്ചു. ഉള്ളിൽ നിന്ന് കനത്ത സ്വരത്തിൽ അനുവാദം കിട്ടി. ഞങ്ങൾ ഇരുവരും അകത്തേക്ക് കയറിച്ചെന്നു. ജെസീക്ക സല്യൂട്ട് നൽകി അറ്റെൻഷനിൽ നിന്നു. സോണൽ ഐ ജി സനൽ രാജ്  മുന്നിലെ ഫയലിൽ അതിസൂക്ഷ്മമായി എന്തോ പരിശോദിക്കുകയായിരുന്നു. മുഖം ഉയർത്താതെ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ മുന്നിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. അൽപ്പസമയം കഴിഞ്ഞ് സോണൽ ഐ ജി സനൽ രാജ് മുഖമുയർത്തി ഞങ്ങളെ നോക്കി.

“….യൂ മസ്റ്റ് ബീ വൈഗ അയ്യങ്കാർ……ക്രിമിനൽ സൈക്കോളജിയിൽ ഗവേഷക അല്ലെ……”. എന്നോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

“..യെസ് സർ ….”.

“…ഞാൻ ഡോ.ഷേർളി ഇടിക്കുള തെക്കന്റെ അടുത്ത് ഒരു സഹായം ചോദിച്ചിരുന്നു…..മേഡം ആണ് നിങ്ങളുടെ പേര് സജെസ്റ്റ് ചെയ്തത്…..അധികം വൈകാതെ ഡോക്റ്ററേറ്റ് കിട്ടുമല്ലേ..എന്തായാലും ഈ ചെറുപ്രായത്തിൽ ഒരു ഡോക്റ്ററേറ്റ് കിട്ടുക എന്ന് പറഞ്ഞാൽ ചില്ലറ സംഭവമല്ല….അതും ക്രിമിനൽ സൈക്കോളജിയിൽ കൺഗ്രാറ്റ്സ്…..”.

“….ഷേർളി മേഡത്തിന്റെ ഗൈഡൻസ് ഇല്ലെങ്കിൽ എനിക്കൊരിക്കലും കിട്ടില്ലായിരുന്നു സാർ…..”.  വിനയപൂർവ്വം ഞാൻ പറഞ്ഞു.

“……മേഡം ഫോഴ്‌സിന് ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ആളാണ്……അത്തരം പ്രവർത്തികൾ ഭവതിയിൽ പ്രതീക്ഷിക്കുന്നു…….”. സോണൽ ഐ ജി അദ്ദേഹത്തിന്റെ ഗനഗഭീരമായ സ്വരത്തിൽ പറഞ്ഞു.

“….മാക്‌സിമം ഞാൻ ശ്രമിക്കുന്നതായിരിക്കും സാർ……”.

“……ഓക്കേ ……വൈഗയുടെ അപേക്ഷ പരിഗണിച്ച് കേരള പോലീസിന്റെ അനുമതി നൽകികൊണ്ടുള്ള ഉത്തരവിതാണ്….”. സോണൽ ഐ ജി  കവർ നീട്ടി.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

74 Comments

Add a Comment
  1. Than ithu nirthiyo??)

  2. Ennane ethinte bhakki undavuka

  3. Dark knight മൈക്കിളാശാൻ

    കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *