അപസർപ്പക വനിത 5 377

കടൽ തീരത്തോട് അടുത്തുള്ള ഈയിടെ വാങ്ങിയ വില്ലയിലേക്ക് ബുള്ളറ്റോടിച്ച് കയറ്റി. അൽപ്പനേരം എഞ്ചിൽ ഓഫ് ചെയ്യാതെ തിരിച്ചറിയാനാകാത്ത ചിന്തകളിൽ മുഴുകിയിരുന്നു. പതിയെ പഴയ ചിന്തകളെ വകഞ്ഞ് മാറ്റിക്കൊണ്ട് പുതിയ ഒരു  ജീവിതത്തിനായി മനസ്സ് സ്വയം തുടിക്കുന്നു  എന്ന് തിരിച്ചറിഞ്ഞ ഞാൻ  എഞ്ചിൻ ഓഫ് ചെയ്ത സ്റ്റാൻഡിലിട്ടിറങ്ങി.

കണ്ണോടിച്ചുകൊണ്ട് പുറകിലാരും പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തി. കനത്ത നിശ്വാസം അമർത്തിവിട്ടുകൊണ്ട്  ഞാൻ വാതിലടച്ചു മുകളിലെ കിടപ്പുമുറിയിലേക്ക് വേഗത്തിൽ പടികൾ  കയറി.

കനത്ത മഴയിൽ നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾ അഴിച്ചു മാറ്റി. വസ്ത്രങ്ങളിൽ നിന്ന് ശരീരം സ്വാതന്ത്രമായപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. അരികിലുള്ള വലിയ നിലക്കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്നു നോക്കി. തന്റെ നഗ്നമായ ശരീരം അതിൽ പ്രതിഫലിച്ചു. കനത്ത അഭ്യാസമുറകൾ തന്റെ ശരീരത്തിന് ഒരു പോരാളിയുടെ രുപഭാവം നൽകിരിക്കുന്നു. പക്ഷെ മുഖത്ത് അപ്പോഴും നിരാശയുടെ മൂടുപടം നിഴലിച്ചിരിക്കുന്നു. പതിയെ  ഞാൻ ബാത്ത് റൂമിലേക്ക് നടന്നു.

ഷവറിലെ  ജലപ്രവാഹത്തിൽ കഴിഞ്ഞതെല്ലാം ഒരു കറപോലെ ഒലിച്ചു പോകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. തണുത്ത വെള്ളം ധാരയായി ശരിരത്തിൽ പുൽകികൊണ്ട് കുളിരേകിയപ്പോൾ മനസ്സിനൊരാശ്വാസം കിട്ടി.

ബാത്ത് ഗൗണിനുള്ളിൽ ശരീരത്തെ പുതച്ചുകൊണ്ട് കിടക്കയിൽ വെട്ടിയിട്ട പോലെ വീണു.  ചുമരിൽ തൂക്കിയിട്ട മന്ദഹാസത്തോടെ നിൽക്കുന്ന എന്റെ ചിത്രത്തെ  ഞാൻ നോക്കികൊണ്ട് തന്റെ പ്രിയപ്പെട്ട തലയിണയെ കെട്ടിപ്പിടിച്ച് കിടന്നു. ഉറക്കം കൺപോളകൾ തഴുകുന്നതിന്റെ പ്രതിപ്രവർത്തണമെന്നോണം, കണ്ണുകളിൽ സുഖകരമായ മൂടൽ വന്നു. മങ്ങിക്കൊണ്ടിരിക്കുന്ന എന്റെ തന്നെ ചിത്രത്തെ നോക്കി എന്റെ മനസ്സ് പറഞ്ഞു.

“…നോട്ടി ഗേൾ….”.

മനസ്സറിഞ്ഞുകൊണ്ടുള്ള ഉറക്കം പിശുക്ക് കാണിക്കാതെ അനുഗ്രഹിച്ചതിനാൽ കിടക്കയിൽ നിന്നെഴുന്നേറ്റപ്പോൾ  സമയം ഉച്ചയായിരുന്നു. മടികൂടാതെ  ടെറസ്സിലെ  തണലുള്ള  ഭാഗത്ത് പഠിച്ച  ആയോധന മുറകളൊന്നായി നിത്യ പരിശീലനത്തിന്റെ ഭാഗമായി ചുവടുകൾ വച്ചു. ശരീരത്തിലെ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കൈകൾക്കും കാലുകൾക്കും  അമിത വേഗം കൈവരിച്ചു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

74 Comments

Add a Comment
  1. Than ithu nirthiyo??)

  2. Ennane ethinte bhakki undavuka

  3. Dark knight മൈക്കിളാശാൻ

    കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *