അപസർപ്പക വനിത 5 374

“…..ഇതിൽ ഒന്ന് ഫിൽ ചെയ്യൂ…മേഡം …”. റിസപ്‌ഷനിസ്റ്റ് വലിയ രജിസ്റ്റർ മുന്നിലേക്ക് വച്ചു.

ആ വലിയ രജിസ്റ്ററിൽ ഞാൻ വിലാസം എഴുതേണ്ട കോളത്തിൽ എ എസ് പി ജെസ്സീക്കയുടെ പേരാണ് കൊടുത്തത്. വിലാസം ശ്രദ്ധിച്ച റിസപ്‌ഷനിസ്റ്റ് അഡ്രസ്സ് പ്രൂഫ് ചോദിച്ചതേ ഇല്ല. ലിഫിറ്റിൽ കയറി ഹോട്ടൽ ബോയുടെ ഒപ്പം മുറിയിലേക്ക് നടന്നു. ഏഴാം നിലയിലായിരുന്നു മുറി. റോഡ് സൈഡ് വ്യൂ ഉള്ള മുറിയായതിനാൽ പുറത്തെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാമെന്നുള്ളത് ഉപകാരമായെന്ന് തോന്നി. പോരാത്തതിന് തന്റെ ബുള്ളറ്റിരിക്കുന്നത് വ്യക്തമായി കാണാമെന്നത് ജനാല കർട്ടൻ മാറ്റിയപ്പോൾ മനസ്സിലായി. റും ബോയ് പുറത്തിറങ്ങിയപ്പോൾ വാതിൽ ഭദ്രമായി പൂട്ടി. മുറിയിലെ ഒരു വലിയ കസേര ബാൽക്കണിയിലേക്ക് വലിച്ചിട്ട് കാദ്ദറിക്ക വരുന്നതിനായി കാത്തിരുന്നു.

സമയം ഇഴഞ്ഞ് നീങ്ങുന്നു.അങ്ങ് ദുരെ ചക്രവാളത്തിൽ സൂര്യൻ ചുവപ്പ് രാശി പടർത്തികൊണ്ട് ആഴിയിലേക്ക് താഴുന്നു. അന്ധകാരം പതിയെ പറന്നു തുടങ്ങി.

ഞാൻ കൈയ്യെത്തിച്ച് ബാഗിൽ തപ്പിയപ്പോൾ ഒരു പഴയ പാക്കറ്റ് ചെസ്റ്റർഫീൽഡ് ഫിൽറ്റർ സിഗരറ്റ് കിടക്കുന്നത് കണ്ടു. സിഗരറ്റ് കണ്ടപ്പോൾ മനസ്സിനൊരാശ്വാസം തോന്നി. സിഗരറ്റ് ചുണ്ടിൽ വച്ച് തീ കൊളുത്തി. ധൂമപാളികൾ വായുവിൽ അലിഞ്ഞ് പോകുന്നത് കാണാൻ പ്രിത്യേക വശ്യത തോന്നി.ബാഗിൽ നിന്ന് ഷേർളി മേഡം തന്ന ടാബ് ഞാൻ എടുത്ത് സെർവറുമായി പാസ്സ്‌വേർഡ്‌ കൊടുത്ത് ലോഗിൻ ചെയ്തു. കേസിന്റെ വിവരണങ്ങൾ ഒരാവർത്തി കൂടി വായിച്ചു. കൊലപാതകി വളരെ അപകടകാരിയാണെന്ന് വിവരണങ്ങളിൽ വ്യക്തമായി കഥകള്‍.കോം പറയുന്നു. അവസാന കൊലപാതകത്തിന് ശേഷം ആ ശരീരത്തെ ചെറു കഷ്ണങ്ങളായി വിഭജിച്ച് കടലിൽ ഉപേക്ഷിച്ചിരിക്കുന്നു. മത്സ്യങ്ങൾ അതിലെ പല ഭാഗവും ഭക്ഷിച്ചിരുന്നതിനാൽ  തിരിച്ചറിയാൻ തന്നെ ഫോറസിക്ക് സർജന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.. കൊലയാളി ഓരോ കൊലയിലും പുതിയ രീതികൾ അവലംബിക്കുന്നു. ഒരു ടെസ്റ്റിനും കണ്ടുപിടിക്കാൻ സാദ്ധിക്കാത്ത  ഈ കൊലപാതകങ്ങളിൽ ഇരയായത്  ആരാണ് എന്ന്  അറിയാൻ പാടില്ല എന്നത് കൊലയാളിക്ക് നിർബന്ധം ഉള്ളപോലെ.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

74 Comments

Add a Comment
  1. Than ithu nirthiyo??)

  2. Ennane ethinte bhakki undavuka

  3. Dark knight മൈക്കിളാശാൻ

    കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *