അതന്വേഷിച്ച് ചെന്നെത്തിയ കേരളാ പൊലീസിന് പള്ളിക്കടുത്തുള്ള ഒരു കടയുടെ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ ഫുട്ടേജുകൾ കിട്ടീരുന്നു. അത് വെളിച്ചത്തെ വീശിയത് രാത്രിയുടെ യാമത്തിൽ പള്ളിക്ക് അരികിലായി ഒഴുകി വന്നുചേർന്ന വിദേശനിർമ്മിത കാറിലേക്കായിരുന്നു. കുറച്ച് സമയത്തിന് ശേഷം അത് അതിവേഗത്തിൽ കടന്ന് പോകുകയും ചെയ്തു. മുഖങ്ങൾ മറച്ചതിനാൽ അതിൽ സഞ്ചരിച്ച നാലുപേരെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നമ്പർ പ്ലെയ്റ്റ് കാണാൻ സാദ്ധിക്കാത്തതിനാൽ കുറച്ചോന്നുമല്ല അന്വേഷണ ഉദ്ദോഗസ്ഥന്മാരെ വലച്ചത്.ഇത്തരം കാറുകൾ നഗരത്തിൽ കുറവായതിനാൽ അതിനെ ചുറ്റി പറ്റി എത്തിച്ചേർന്നത് മന്ത്രി പുത്രനായ രാഹുൽ ഈശ്വറിലേക്കായിരുന്നു.
അധികാരത്തിന്റെയും സമ്പന്നതയുടെയും നടുവിൽ തല തെറിച്ച് വളർന്ന രാഹുൽ ഈശ്വർ തന്റെ പങ്ക് നിഷേധിച്ചു. മന്ത്രി പുത്രനായ രാഹുലിനെ കൂടുതൽ ചോദ്യം ചെയ്‌താൽ അത് മീഡിയ അറിയുവാൻ സാദ്ധ്യതയുണ്ട്. മീഡിയയുടെ മുനകൊത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ അധികാരകൊത്തളങ്ങൾക്ക് ഇളക്കം സംഭവിക്കാനും, അതുവഴി ഭരിക്കുന്നത് തൂക്ക് മന്ത്രി സഭ താഴെ വീഴാനും സാദ്ധ്യത മുന്നിൽകണ്ട് കേസ്സാവസാനിപ്പിക്കാൻ അതീവ സമ്മർദ്ദമുണ്ടായിരുന്നു.
ആദ്യ ഘട്ടങ്ങളിൽ ഷേർളി മേഡം നേരിട്ടാണ് ഈ കേസ്സന്വേഷണം തുടങ്ങിയത്. മിസ്സിങ്ങായ പെൺകുട്ടികളെ ചുറ്റിപറ്റി തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് രാഹുൽ ഈശ്വറിലേക്ക് തന്നെയാണ്. മിസ്സിങ്ങായ പല പെൺകുട്ടികൾക്കും രാഹുൽ ഈശ്വറുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ചിലരെ രണ്ടോ മൂന്നോ ദിവസ്സങ്ങൾക്ക് ശേഷം ബോധരഹിതയായി കണ്ടെത്തുകയാണ് പതിവ്. അവരുടെ രക്ഷകർത്താക്കൾ മാനം ഭയന്ന് കേസ്സിന് തുടർന്ന് പോകാത്തത് ഇവന് രക്ഷയായി.
കാണാതായ പെൺകുട്ടികളിൽ ഇതുവരെ കണ്ടെത്താൻ സാദ്ധിക്കാത്ത ഒരു പ്രൊഫൈൽ രാഹുലുമായി നേരിട്ട് ബന്ധമുള്ളതായിരുന്നു. ലക്ഷ്മി പിള്ള എന്നായിരുന്നു അവളുടെ പേര്. രാഹുലിന്റെ കോളേജിൽ ഒപ്പം പഠിക്കുന്നതും, കൂടാതെ അവനോടൊപ്പം പലയിടത്തും കറങ്ങിനടക്കുന്നത് പലരും കണ്ടീരുന്നത്രെ.
ലക്ഷ്മി പിള്ള കാണാതെയായിട്ട് ഏകദേശം ഒരു മാസമാവാറായപ്പോൾ അവളുടെ അച്ഛനായ വിജയൻ പിള്ള ഡാർക്ക് ലോ പ്രൈവറ്റ് ഡിക്റ്റക്റ്റിവ് ഏജൻസിയിൽ വന്ന് ഷേർളി മേഡത്തെ കണ്ടിരുന്നു. മകളെ കണ്ടെത്താനായുള്ള അയാളുടെ അവസാനത്തെ ശ്രമമായിരുന്നു അത്. ആ കേസ്സിനായി അദ്ദേഹം ഓഫർ ചെയ്തത് അഞ്ച് കോടിയായിരുന്നു.
Than ithu nirthiyo??)
Ennane ethinte bhakki undavuka
കിരാതൻ ഡോക്ടറെ. അപസർപ്പക വനിതയുടെ ബാക്കി ഭാഗം എവിടെ? കഥ ഇറങ്ങിയതിന്റെ വാർഷികം വരെ കഴിഞ്ഞു. എന്നിട്ടും അടുത്ത ഭാഗം എത്തിയിട്ടില്ല.