പ്രിയ ഒന്നും മിണ്ടാതെ വിജയിക്ക് ഉള്ള ചായയുമായി വർഷയുടെ പിന്നാലെ നടന്നു.
“ഏട്ടത്തി ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം “
മുറിയുടെ മുന്നിൽ എത്തിയപ്പോൾ വർഷ പറഞ്ഞു. വർഷ പറഞ്ഞതനുസരിച്ചു പ്രിയ മുറിക്ക് പുറത്തു നിന്നു. വർഷ മെല്ലെ അകത്തു കയറി ബാത്‌റൂമിൽ പോയി വെള്ളം എടുത്ത് അവന്റെ മുഖത്തു തളിച്ച്. അവൻ ഉറക്കം വിട്ടു പുറത്തുവന്നപ്പോൾ തന്റെ മുഖത്തു വെള്ളം തളിക്കുന്ന വർഷയെ ആണ് കണ്ടത്. അവൻ ഉണർന്നു എന്ന് മനസിലാക്കിയ അവൾ വേഗം ഓടി മുറിക്ക് പുറത്തിറങ്ങി ശേഷം പ്രിയയോട് അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു പ്രിയ അകത്തേക്ക് കയറിയതും വർഷയെ പിടിക്കാൻ കട്ടിലിൽ നിന്നും വിജയ് എഴുന്നേറ്റതും ഒരുമിച്ചായിരുന്നു. പെട്ടന്ന് വിജയുടെ മുണ്ടിന്റെ കുത്തഴിഞ്ഞു അത് താഴേക്ക് അഴിഞ്ഞു വീഴാൻ പോയി അതിനു മുന്നേ വിജയ് അത് പിടിച്ചു.
റൂമിലേക്ക് കയറി വന്ന പ്രിയ അത് കണ്ടു ചിരിച്ചു. വിജയ്‍യും ഒരു ചമ്മിയ ചിരി ചിരിച്ചു.
പെട്ടന്ന് വിജയ് ചെന്ന് ഡോർ അടച്ചു. അവളെ പിടിച്ചു വാതലിനോട് ചേർത്ത് നിർത്തി…….
“ചിരിക്കുന്നോ…… “
“ഞാൻ ചിരിച്ചൊന്നുമില്ല “
ഒരു കള്ള ചിരി ചിരിച്ചു കൊണ്ടവൾ പറഞ്ഞു. പെട്ടന്ന് അവൻ അവളുടെ കവിളത്തു പിച്ചി….
“ആഹ്ഹ്……… “
അവളുടെ വെള്ളാരംകണ്ണുകൾ കണ്ണുനീർ നിറയുന്നത് അവൻ അറിഞ്ഞു.
മെല്ലെ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് അവൻ പറഞ്ഞു.
“ഒരിക്കലും ഞാൻ ഈ കണ്ണുകൾ നിറച്ചു നിന്നെ വേദനിപ്പിക്കില്ല “
അവർ ഏറെ നേരം മിഴികൾ കൊണ്ട് കഥകൾ കൈമാറി.
അവന്റെ കൈകൾ വിടുവിച്ചുകൊണ്ട് ചായക്കപ്പ് അവന് നേരെ നീട്ടി.
“അച്ചുവേട്ടാ ദേ ചായ “
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?