“അഹ് ആപേര് എവിടന്നു കിട്ടി “
“അമ്മ പറഞ്ഞു തന്നു “
“അല്ല ഞാൻ എന്താ തന്നെ വിളിക്കേണ്ടത് “
ബ്രഷ് ചെയ്‌തു വന്നുകൊണ്ടുവന്നു അവൻ ചായ അല്പം ഇറക്കി കൊണ്ടവൻ ചോദിച്ചു.
“അത് അച്ചുവേട്ടന്റെ ഇഷ്ടമല്ലേ……. എല്ലാവരും എന്നെ പ്രിയ എന്നാ വിളിക്കുന്നത് “
“പ്രിയ……. അത് കൊള്ളാം….. എന്നാൽ ഞാൻ ശ്രീ എന്ന് വിളിക്കാം “
“അച്ചുവേട്ടാ എന്നെ ഒന്ന് കാവിൽ കൊണ്ടുപോകുമോ “
“പോകാലോ ഞാൻ ഒന്ന് കുളിച്ചട്ടു വരാം “
“ശ്രീ നമ്മൾ ഇനിയും ഒരുപാട് അറിയാൻ ഉണ്ട്, നിനക്ക് എന്നെ കുറിച്ച് കുറച്ചൊക്കെ അറിയാം പക്ഷെ എനിക്ക് കൂടുതൽ ഒന്നും അറിയില്ല “
കാവിലേക്ക് പ്രവേശിക്കുമ്പോൾ വിജയ് പ്രിയയോട് ആയി പറഞ്ഞു.
“അച്ചുവേട്ടൻ ചോദിച്ചോ ഞാൻ പറയാം “
“മം “
അവർ ഇരുവരും കാവിൽ കയറി തൊഴുത്. പ്രിയ വിജയ്ക്ക് ചന്ദനം തൊട്ടുകൊടുത്തു വിജയ് പ്രിയക്ക് ദേവിയുടെ നടയിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു ചാർത്തി കൊടുത്തു.
“ആദ്യം ഞാൻ പറയാം “
വിജയ് പ്രിയയോട് പറഞ്ഞു.
“മം ശരി “
“ഞാൻ വിജയ്, അച്ചു എന്ന് വിളിക്കും, MBA വരെ പഠിച്ചട്ടുണ്ട് ഇല്ലിക്കലിലെ മൂന്ന് മക്കളിൽ രണ്ടാമൻ. “
“ഇത് എനിക്ക് അറിയാവുന്നതല്ലേ “
“ശ്രീക്ക് എന്താ എന്നെ കുറിച്ച് അറിയാത്തത് “
“എനിക്ക് എല്ലാം അറിയാം, ഇനി അറിയാത്തത് വരുമ്പോൾ ഞാൻ ചോദിച്ചോളാം “
“മം ശരി ഇനി ശ്രീയെ കുറിച്ച് പറ “
“ന്നെ കുറച്ചു……. ഞാൻ പ്ലസ് ടു വരെ പഠിച്ചട്ടുള്ളു, അമ്മ അനിയത്തി, അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു , പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്, എന്റെ പഠിപ്പും അനിയത്തിയുടെ പഠിപ്പും ഒരുപോലെ കൊണ്ട് പോകാൻ അമ്മ കഷ്ടപെടുന്നത് കണ്ടപ്പോൾ ഞാൻ പിന്നെ പഠിക്കുന്നില്ല എന്ന് തീരുമാനിച്ചു, അവൾ ഇപ്പോൾ എറണാകുളത്തു പഠിക്കുന്നു. “
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?