“അമ്മയുടേം അനിയത്തിയുടെ പേര് പറഞ്ഞില്ലാലോ “
“അനിയത്തി ശ്രീ നന്ദന, അമ്മ പാർവതി “
“മം… അല്ല ഈ കല്യാണാലോചന എങ്ങിനെയാ വന്നത് “
“അത് നമ്മുടെ അങ്ങാടിയിൽ കടനടത്തുന്ന കണാരേട്ടൻ ആണ് അച്ചുവേട്ടന്റെ ആലോചനയും ആയി വന്നത്, കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി, ആദ്യം പുള്ളി പറ്റിക്കുന്നതാണ് എന്നാ വിചാരിച്ചതു പിന്നെ അച്ചുവേട്ടന്റെ അച്ഛനും അമ്മയും ബാക്കിയുള്ളവരൊക്കെ വന്നപ്പോൾ ആണ് വിശ്വാസമയത്….. പക്ഷെ ഇതൊരിക്കലും നടക്കില്ല എന്നാ വിചാരിച്ചതു, “
“അത് എന്താ “
“അല്ല ഇല്ലിക്കലിലെ ഗോവിന്ദൻ സാറിന്റെ ഒരേയൊരു മോന് എന്നെപോലുരു പെണ്ണ് പിന്നെ അത്രയും വലിയ സ്ത്രീധനം നൽകാനൊന്നും കഴിവ് ഞങ്ങൾക്കില്ല “
“അച്ഛൻ സ്ത്രീധനം ചോദിച്ചോ? “
“ഇല്ല, ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു, അമ്മ ഒരുപാട് പറഞ്ഞു നോക്കി വേറെ കുട്ടിയെ നോക്കിക്കൂടെ എന്ന് പക്ഷെ അച്ഛൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു “
“അപ്പോൾ സ്ത്രീധനം ഒന്നും വാങ്ങാതെ ആണല്ലേ നിന്നെ എന്റെ തലയിൽ കെട്ടിവെച്ചതു…. മോൾ ഒരു പണി ചെയ്യ് ഞാൻ ചോദിക്കുന്ന സ്ത്രീധനം തന്നട്ടു ഇനി എന്റെ ഒപ്പം ജീവിച്ചാൽ മതി “
പ്രിയയുടെ മുഖം ആകെ വല്ലാതെ ആയി, അവളുടെ വെള്ളാരം കണ്ണുകളിൽ കണ്ണുനീർ തുള്ളികളാൽ നിറഞ്ഞു. എന്നിട്ടും സങ്കടം കടിച്ചമർത്തി അവൾ അവന് മറുപടി നൽകി.
“അച്ചുവേട്ടന് തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല…….. ഏട്ടൻ വേറെ വലിയ വീട്ടിൽ നിന്നും കല്യാണം കഴിച്ചോളു ഞാൻ മാറിത്തരാം “
നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊണ്ട് വിങ്ങി പൊട്ടി പറഞ്ഞു കൊണ്ടവൾ നിർത്തി.
“വേണ്ട നീ ഞാൻ ആവിശ്യ പെടുന്ന സ്ത്രീധനം നൽകണം “
“അച്ചുവേട്ടന് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല “
“അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്ക് വേണം ഞാൻ ചോദിക്കുന്ന അത്രയും “
അവൾ നിസ്സഹായയായി അവിടെ നിന്നു വിങ്ങി പൊട്ടി.
“ഒരു ഉമ്മ അത് മതി എനിക്ക് സ്ത്രീധനം ആയി “
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?