“അഹ് വരൂ വരൂ “
ആ മധ്യവയസൻ അവരെ ക്ഷണിച്ചകത്തിരുത്തി. വിജയുടെ അപ്പുറവും ഇപ്പുറവും വർഷയും സീതയും കൂടി ആ സോഫയിലായി ഇരുന്നു. ഇന്ദുവും ഉമയും വേറെ എതിരെയുള്ള സോഫയിലും.
“അതെ അച്ചുവേട്ടാ പെണ്ണിനെ കണ്ടു കഴിയുമ്പോൾ തന്നെ കയറി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു ഉള്ള വിലകളയരുത് “
അവന്റെ ചെവിയിൽ കള്ളച്ചിരിയോടെ വർഷ പറഞ്ഞു.
“ദേ സീതേച്ചി ഈ സാധനത്തിന്നെ ജീവനോടെ വേണമെങ്കിൽ മിണ്ടാതെ ഇരിക്കാൻ പറ ഇല്ലേൽ ഞാൻ ഇവിടിട്ടു ചവിട്ടി കൂട്ടും. “
“എന്റെ പൊന്നു മക്കളെ ഇവിടെ എങ്കിലും ഒന്ന് മിണ്ടാതെ ഒന്ന് ഇരിക്കാമോ ഇനി മിണ്ടിയാൽ രണ്ടണ്ണത്തിനേം ഇടുത്തു ഞാൻ വെല്ല പൊട്ടകിണറ്റിലും ഇടും “
“എന്താ മൂന്നുപേരും കൂടി ഒരു രഹസ്യം “
ആ തലനരച്ച അമ്മാവൻ അവരോടായി ചോദിച്ചു
“പെണ്ണിനെ കണ്ടില്ലലോ എന്ന് പറയുകയായിരുന്നു “
ഉടനെ വർഷ അതിനു മറുപടിയും നൽകി.
പെട്ടന്നാണ് വിജയ് ആ കൊലുസുസിന്റെ കിലുക്കം ശ്രദ്ധിച്ചത്…….
ചുവന്ന സാരിയും ബ്ലൗസും നെറ്റിയിൽ ചന്ദനക്കുറിയും വിടർത്തിയിട്ട കേശഭാരവും കഴുത്തിൽ ഒരു ചെറിയ മാലയും അണിഞ്ഞു കൈയിൽ അവർക്കുള്ള ചായയുമായി മന്ദം മന്ദം ചുവട് വെച്ചു അവനരികിലേക്ക് ഒരു വശ്യസൗന്ദര്യം ഒഴുകിയെത്തി………. വീണ്ടും ആ വെള്ളാരംകണ്ണുകൾ………
താൻ വീണ്ടും ആ മയമന്ത്രിക ലോകത്തേക്ക് എത്തിപ്പെട്ടു എന്ന് അവൻ ചിന്തിച്ചു, അവന് മുന്നിൽ നടക്കുന്നത് സ്വപ്നം ആണോ അതോ യാത്രാഥ്യം ആണോ എന്നവന് തിരിച്ചറിയാൻ സാധിച്ചില്ല. മിഴികൾ ഇമചിമ്മാതെ അവൻ ആ സൗന്ദര്യദേവതയെ നോക്കിയിരുന്ന്.
“അച്ചുവേട്ടാ “
വർഷയുടെ ശബ്ദം ആണ് അവനെ ആ മായാവലയത്തിൽ നിന്നും പുറത്തെത്തിച്ചത്. പക്ഷെ അപ്പോഴും ആ വെള്ളാരം കണ്ണുകൾ അവന് മുന്നിൽ ഉണ്ടായിരുന്നു.
അവൾ മെല്ലെ അവന് മുന്നിൽ കുനിഞ്ഞു ചായ നീട്ടി.
അവൻ അതിൽ നിന്നും ഒരുകപ്പ് ചായ എടുത്തു….
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?