അപൂർവ ജാതകം 2 [MR. കിംഗ് ലയർ] 585

“അത്…. ഞാൻ…… “

ഉത്തരം കിട്ടാതെ അവൾ കുഴഞ്ഞു.

“വേണ്ട ഇപ്പോൾ ഒന്നും പറയണ്ടാ…… ഞാൻ പിന്നീട് ചോദിച്ചോളാം നമ്മുടെ വിവാഹശേഷം “

അതും പറഞ്ഞു അവൻ ബുക്ക്‌ അവളുടെ കയ്യിലേൽപിച്ചു മുറിവിട്ട് പുറത്തിറങ്ങി.

പിന്നീട് എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. കാലചക്രം പതിന്മടങ്ങ് വേഗത്തിൽ കറങ്ങുകയാണ് എന്ന് എല്ലാവർക്കും തോന്നി………
ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു കല്യാണ ദിവസത്തിന്റെ തലേരാത്രിൽ വന്നു നിന്നു…

ഇല്ലിക്കൽ തറവാടിന്റെ മുറ്റത്ത്‌ കൂറ്റൻ പന്തലുയർന്നു. എങ്ങും ആളും ബഹളവും. ആ ഗ്രാമത്തിലെ യുവരാജാവിന്റെ കല്യാണം അല്ലെ, എല്ലാവരും ആനന്ദ ലഹരിയിൽ ആറാടുകയായിരുന്നു കുറച്ചു പേർ ഒഴികെ. വിജയുടെ ജാതകത്തിലെ കാര്യങ്ങൾ അറിയാവുന്നവർ മാത്രം മുഖത്തു സന്തോഷത്തിന്റെ കുപ്പായവും അണിഞ്ഞുനടന്നു.

വിജയ് തന്റെ കൂട്ടുകാരുമൊത്തു മദ്യസേവക്ക്‌ കമ്പനി കൊടുത്തിരുന്നു. പക്ഷെ അവൻ ഒരുതുള്ളി പോലും കുടിച്ചില്ല….. അവന്റെ മനസ്സിൽ നിറയെ ആ വെള്ളാരം കണ്ണുള്ള തന്റെ പ്രാണനാഥയുടെ മുഖമായിരുന്നു….. ശ്രീപ്രിയ എങ്ങും അവന് ആ മുഖം തെളിഞ്ഞുവന്നു.

തന്റെ മുറിയിൽ ചെന്നപ്പോൾ അവിടെ വർഷയും സീതയും വേറെ ഏതോ പെണ്ണുങ്ങളും കൂടി ഏതോ വലിയ ചർച്ചയിൽ ആയിരുന്നു……… അവൻ ചെല്ലുന്നത് കണ്ടപ്പോൾ പെൺകൊടികൾ സ്ഥലം കാലിയാക്കി തന്നു……. ഉറക്കം തലക്ക് പിടിക്കുമ്പോഴും അവനിൽ തന്റെ നവവധുവിന്റെ മുഖമായിരുന്നു.

വിജയ് കാറിൽ നിന്ന് ഇറങ്ങി ക്ഷേത്രത്തിന്റെ പടവുകൾ കയറി ഒപ്പം അവന്റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും.

അവൻ കസവുമുണ്ടും വേഷ്ടിയും അണിഞ്ഞു ക്ഷേത്രമുറ്റത്ത് എത്തി…… അവന് ചുറ്റും ആ നാട്ടിലെ ഒട്ടുമിക്കയാ ആളുകളും ഒത്തുചേർന്നിരുന്നു.

നാദസ്വരത്തിന്റെയും കെട്ടിമേളത്തിന്റെയും താളവും ഈണവും ആ ക്ഷേത്രമുറ്റം മുഴുവൻ ഒഴുകി നടന്നു. പെട്ടന്ന് ആൾക്കൂട്ടം വഴി മാറുന്നത് അവൻ കണ്ടു…… അവനരികിലേക്ക് തലവുമേന്തി അവന്റെ നവവധു ശ്രീപ്രിയ കടന്നുവന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

67 Comments

Add a Comment
  1. ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?

Leave a Reply

Your email address will not be published. Required fields are marked *