വെള്ളയിൽ കറുത്ത ചിത്രപ്പണികൾ നടത്തിയ ഒരു കോട്ടൺസാരിയും കറുത്ത ബ്ലൗസും തലയിൽ തോർത്ത് ചുറ്റിയട്ടുമുണ്ട്, കഴുത്തിൽ വിജയ് കെട്ടിയ താലിമാല….. ഇടതു കൈയിൽ 4 വള. അത്രയും ആയിരുന്നു അവൾ ധരിച്ചിരുന്നത്….
അവൾ കണ്ണാടിയുടെ മുന്നിൽ വന്നു ഒരു നുള്ള് സിന്ദൂരം നിറുകയിൽ ചാർത്തി……
ശബ്ദം ഉണ്ടാകാതെ ഡോർ തുറന്ന് സ്റ്റെപ് ഇറങ്ങി അവൾ താഴെ അടുക്കളയിൽ എത്തി… അവിടെ ഉമയും ഇന്ദുവും തിരക്കിട്ട പണികളിൽ മുഴുകി നിൽക്കുകയായിരുന്നു….
ശ്രീപ്രിയയെ കണ്ടതും ഉമ ചോദിച്ചു
“അല്ല മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ….. “
അവൾ മറുപടി ഒന്നും പറയാതെ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു….
“അമ്മേ ഞാൻ സഹായിക്കാം….. “
“ഇന്ന് എന്തായാലും വേണ്ട മോളേ…… ”
മറുപടി നൽകിയത് ഇന്ദു ആണ്…..
“പ്രിയ മോൾ എന്താ പേടിച്ചു നിൽക്കുന്നത് “
“ഉമ ശ്രീപ്രിയയോട് ചോദിച്ചു “
“ഞാൻ…… ഇവിടെ എങ്ങിനെയാ കാര്യങ്ങൾ എന്നൊന്നും നിക്ക് അറിയില്ല “
അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഉമ പറഞ്ഞു
“മോള് പേടിക്കുകയോ വിഷമിക്കുകയോ വേണ്ട….. എന്തിനും ഈ അമ്മമാർ ഉണ്ടാവും കൂടെ എന്തായാലും മോൾക്ക് ഞങ്ങളോട് പറയാം സ്വന്തം അമ്മയെ പോലെ കണ്ടാൽ മതി ഞങ്ങളെ…. പിന്നെ അച്ചുവിന്റെ കാര്യം “
അവൾ സംശയഭാവത്തിൽ ഉമ്മയെയും ഇന്ദുവിനെയും നോക്കി.
“പ്രിയമോളെ അച്ചു… എന്ന് വെച്ചാൽ വിജയ്…. അവനെ ഞങ്ങൾ അച്ചു എന്നാ വിളിക്കുന്നെ….. ആൾ പാവമാണ് പക്ഷെ ഇത്തിരി കുരുത്തക്കേടുണ്ട്…. അതൊക്കെ നമുക്ക് മാറ്റിയിടുക്കാം അല്ലെ ഏട്ടത്തി “
“ഉമ പ്രിയയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു “
“നമ്മുക്ക് ശരിയാക്കി എടുകാം അവനെ “
ഉമ അവർ രണ്ടുപേരോടിമായി പറഞ്ഞു.
“ഉമമ്മേ ചായ……. “
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?