അരളിപ്പൂന്തേൻ 1 [Wanderlust] 664

മലയാളക്കരയുടെ പച്ചപ്പിലേക്ക് കാലുകുത്താൻ പോകുകയാണ്. പിന്നെ പുതിയൊരു ജീവിതവും.
_____________

ബോർഡിങ് പാസ്സൊക്കെ കിട്ടി ചുമ്മാ ഇരുന്നപ്പോൾ ആണ് കുപ്പി വാങ്ങിയില്ലല്ലോ എന്നോർത്തത്.. ഇനിയും സമയം ഉണ്ട്, അതുകൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കൂടി ഒരു കറക്കം ആവാമെന്ന് വിചാരിച്ചു. അവസാനം ഓഫർ നോക്കി രണ്ടെണ്ണം വാങ്ങി. രണ്ടെണ്ണം വാങ്ങുമ്പോൾ ചെറുത് ഒരെണ്ണം ഫ്രീയുണ്ട്‌. അത് ഏതായാലും ലാഭം ആയി. കുപ്പിയൊക്കെ വാങ്ങി വെയ്റ്റിംഗ് ഏരിയയിൽ വന്നിരുന്നപ്പോഴാണ് അവിടെ ഒരു ചെറുക്കനും പെണ്ണും കിന്നരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അവൻ അവളുടെ ചുമലിൽ കൈയിട്ട് ചിരിച്ചുല്ലസിച്ച് സംസാരിക്കുകയാണ്. ഇതൊക്കെ കാണുമ്പോൾ എന്റെ മനസ് പതിയെ മീരയുടെ പുറകെ അലയാൻ തുടങ്ങി. ഒരിക്കൽ അവളുടെ കൂടെ ഇതേ എയർപോർട്ടിൽ ഞാനും ഇരുന്നിട്ടുണ്ട് ഇതുപോലെ. ജോലിയുടെ ഭാഗമായി അവൾ ഒരിക്കൽ സിംഗപ്പൂരിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയിരുന്നു. അന്ന് ഇതുപോലെ ഞങ്ങളും ഇരുന്നതും രണ്ട് ദിവസം ഒരു മുറിയിൽ താമസിച്ചതും എല്ലാം മനസിലേക്ക് ഓടി വന്നു. രണ്ട് ദിവസം കൂടെ തമാസിച്ചപ്പോൾ ഒന്നും എനിക്ക് അവളോട് ആക്രാന്തം തോന്നിയില്ല. മാത്രമല്ല അവൾ ആ കാര്യത്തിൽ ഒക്കെ വളരെ കാർക്കശ്യം ഉള്ള കൂട്ടത്തിൽ ആണ്. കൈയൊക്കെ പിടിച്ച് നടന്നിട്ടുണ്ട് എന്നല്ലാതെ ഒരു ഉമ്മപോലും ഞാൻ ഇതുവരെ വച്ചിട്ടില്ല. എനിക്ക് അവളോട് കാമത്തേക്കാൾ ഉപരി പ്രേമമായിരുന്നു. ഒന്നും ചെയ്യാതെ വിട്ടത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

പുല്ല്… ഓരോന്ന് ആലോചിച്ച് മനുഷ്യന്റെ മൂഡ് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. കുടിച്ച കള്ളിന്റെ തരിപ്പും ഇറങ്ങി. ഇനി രണ്ടെണ്ണം അടിച്ചാലേ രക്ഷയുള്ളൂ… അപ്പോഴതാ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു നേരത്തെ ഫ്രീ കിട്ടിയ കുഞ്ഞൻ ജെ.ഡി…
എന്തായാലും ഒന്ന് പിടിപ്പിക്കാം എന്ന് കരുതി. ഒരു ബോട്ടിൽ പെപ്സിയും വാങ്ങി ബാത്റൂമിലേക്ക് വച്ചു പിടിച്ചു. കയ്യിൽ ഉള്ള തെർമൽ ഫ്ലാസ്കിലെ ഇളം ചൂട് വെള്ളം മുഴുവൻ മറിച്ച് കളഞ്ഞ് അതിൽ സാധനം ഒഴിച്ച് പെപ്സിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. നല്ലൊരു കഫേ നോക്കി ഒരു ഫ്രൈഡ് ചിക്കനും പറഞ്ഞ് അവിടെ ഇരുന്ന് അടി തുടങ്ങി. ആഹാ… എന്താ ഒരു സുഖം. കള്ളും ചിക്കനും… ഒരു 4 പെഗ്ഗ് എങ്കിലും അടിച്ചു കാണും. ഇനിയും കൂടിയാൽ ചിലപ്പോ എന്നെ എടുത്തോണ്ട് പോണ്ടിവരും എന്ന് തോന്നിയതുകൊണ്ട് ബാക്കി സാധനം ഭദ്രമാക്കി വച്ച് അവിടെ തന്നെ ഇരുന്നു… ഇപ്പൊ മനസിൽ മീരയും ഇല്ല ഒരു പുല്ലും ഇല്ല… തീർത്തും ശൂന്യം.

അവിടെ കണ്ണും അടച്ചിരുന്ന് ചെറിയൊരു മായക്കത്തിലേക്ക് വഴുതി വീണത് ഓർമയുണ്ട്. ഫ്ലൈറ്റ് വന്നതും എല്ലാവരും കയറിയതും എന്റെ പേര് വിളിച്ചു കൂവിയതും ഒന്നും ഞാൻ അറിഞ്ഞില്ല… അവസാനം എയർലൈൻസുകാരൻ ഒരു ചേട്ടൻ വന്ന് തട്ടിവിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്… പിന്നെ എല്ലാം പെട്ടന്നായിരുന്നു.. എന്നെയും കാത്ത് തൊഴുകയ്യോടെ നിൽക്കുന്ന സുന്ദരികളായ രണ്ട് എയർഹോസ്റ്റസുമാർ…നിറഞ്ഞ പുഞ്ചിരിയും തൊഴുകയ്യും ഒക്കെ ഉണ്ടെങ്കിലും അവളുമാരുടെ മനസിൽ എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും…

The Author

wanderlust

രേണുകേന്ദു Loading....

65 Comments

Add a Comment
  1. Hlo bro, Katha njan vaayichu thudangiyittilla full complete aavatte yennu vicharichirikuka aayirunnu.ippozha story complete aayathu kande Eni venam vaayichu thudangan പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും yente favorite story aanu njn late aayathil sorry, vaayichattu comment cheiyatto bro

  2. മച്ചാനെ കഥ orurakshayum ഇല്ല. ഞാൻ കുറച്ചു താമസിച്ചു പോയി sorry

    1. താമസിച്ചാലും കിഴപ്പമില്ല… വായിച്ചല്ലോ ??❤️❤️

  3. പുതിയ കഥ വന്നെന്നു പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് കിടിലൻ ആണല്ലോ..!?? Pwoli saanam..! ഒത്തിരി ഇഷ്ടായി..!❣️

    ❣️❣️❣️❣️❣️

    1. ?? നമുക്ക് പൊളിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law