അരളിപ്പൂന്തേൻ 2 [Wanderlust] 766

സാധനങ്ങൾ ഒക്കെ വാരി ടേബിളിൽ നിരത്തി. കണ്ണൻ ആദ്യമായിട്ടായിരിക്കും ഇങ്ങനൊക്കെ കാണുന്നത്. അവനുവേണ്ടി കുറേ  കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആള് നല്ല ഹാപ്പിയായി. ലെച്ചു ആകെ വെപ്രാളം പിടിച്ച് എന്തോ പരതുകയാണ്.

: എന്താ ലെച്ചു.. നീ വിചാരിച്ച സാധനം കാണുന്നില്ലേ

: ശ്രീ… കളിപ്പിക്കല്ലേ.. എവിടെടാ എന്റെ കെട്ടിയോൻ കൊടുത്തുവിട്ട സാധനം

: അമ്മെ കണ്ടോ… അത് കാണാഞ്ഞിട്ട് പെണ്ണിന് ആകെ വെപ്രാളം പിടിച്ചല്ലോ..

: കൊടുക്കടാ ശ്രീകുട്ടാ… ചുമ്മാ അവളെ കളിപ്പിക്കാതെ

: തരാം… നീ ഇതിൽ പരതണ്ട… അത് എന്റെ ബാഗിലാ. റൂമിൽ ഉണ്ട്. കുറച്ചു കഴിഞ്ഞ് എടുക്കാടി പെണ്ണെ… നീയൊന്ന് അടങ്ങ്.

കണ്ണനെ കുളിക്കാൻ വിളിക്കാൻ സ്വപ്നേച്ചി വന്നു അവനെയും കൂട്ടി പോയി. അമ്മ അവരുടെ കയ്യിൽ എന്തൊക്കെയോ സാധനങ്ങൾ എടുത്തു കൊടുത്തു. ലെച്ചുവിന് ആണെങ്കിൽ ഇരിക്കപ്പൊറുതി ഇല്ല. അവൾ എന്നെയും വലിച്ചുകൊണ്ട് മുകളിലേക്ക് പോയി.

: എന്റെ ലെച്ചു.. ഇതിനും മാത്രം എന്ത് തേങ്ങയാ  അതിൽ ഉള്ളത്…

: അപ്പൊ നീ അത് തുറന്നു നോക്കിയോ…

: ഇല്ലെടി പോത്തേ… കൂടിപ്പോയാൽ കുറച്ച് ക്രീമും പെർഫ്യൂമും ഉണ്ടാവും വേറെ എന്താ…

: ആഹ്… അത്രേ ഉള്ളു. എവിടെ…

: ഇതാ.. ഇനി ഇത് കിട്ടാഞ്ഞിട്ട് ഉറക്കം വരാതിരിക്കണ്ട

പൊതി കയ്യിൽ കിട്ടിയ ഉടനെ ലെച്ചു അവളുടെ റൂമിലേക്ക് ഓടി.. ഈ പെണ്ണിന്റെ ഓട്ടം കണ്ടാൽ തോന്നും പൊതിക്കകത്ത് പാച്ചു ആണെന്ന്. അവൾ പോയിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അഭി സിം കാർഡുമായി വന്നു. കിച്ചാപ്പി  കൊടുത്തു വിട്ടതാണ്. അവൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴി ആയതുകൊണ്ട് അധികം നിന്നില്ല. ഞാൻ താഴേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ലെച്ചു ഭയങ്കര സന്തോഷത്തോടെ റൂമിലേക്ക് വന്നു.

: എന്താണ് ഇത്ര സന്തോഷം … പൊതിക്കകത്ത് പാച്ചു ആരുന്നോ…

: ഹീ… അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല… അതിൽ ഒരു സ്പെഷ്യൽ സാധനം ഉണ്ട്

: എന്താടി… എനിക്കും കൂടി താടി

: അയ്യടാ… അത് എന്റെ ഓൻ എനിക്കായി കൊടുത്തു വിട്ടതാ… അല്ലെങ്കിലും അത് കിട്ടിയിട്ട് നിനക്ക് കാര്യമൊന്നും ഇല്ല ..

: എനിക്ക് വേണ്ട… എനിക്ക് വേണ്ടതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്

: പിന്നേ… ഇത് നീ വിചാരിക്കുംപോലുള്ള സാധനം ഒന്നും അല്ല… അതുകൊണ്ട് മോൻ അധികം ആലോചിച്ച് തല പുണ്ണാക്കണ്ട.. വാ താഴെ പോവാം

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *