Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരളിപ്പൂന്തേൻ 3 [Wanderlust] 788

Kambi Views 404106

കുലുങ്ങിയില്ല. ജീവിതത്തിൽ ഇതുപോലെ ബോൾഡായ ഒരു കൊച്ചിനെ കണ്ടിട്ടില്ല. അതുകൊണ്ട് ചെറിയ ആരാധന അവളോട് മനസ്സിൽ തോന്നുന്നുണ്ട് പക്ഷെ വായിലെ നാവിനെ പറ്റി ഓർക്കുമ്പോൾ ചവിട്ടി തേക്കാനും തോന്നുന്നുണ്ട്. എല്ലാം കേട്ടുകഴിഞ്ഞ് അവൾ ശരിയെന്നും പറഞ്ഞ് ഇരുന്നു. ഇത്രേം അപമാനിച്ചതല്ലേ അങ്ങനെ വിടാൻ പറ്റുമോ.

: തുഷാരേ .. ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായല്ലോ അല്ലെ. ഇനി പറ തുഷാര എത്രയാണ് സംഭാവന തരാൻ ഉദ്ദേശിക്കുന്നത്…

: ഒരു നൂറ് എഴുതിക്കോ… തുഷാര രാജീവൻ

: വിനൂ.. അവളുടെ പേര് എഴുത് എന്നിട്ട് തുകയുടെ കോളത്തിൽ ഒരു 500 എഴുതിക്കോ. 100 അവളുടെ വക, 400 അവളുടെ നാക്കിന്റെ നീളത്തിനും.

പേഴ്‌സ് തുറന്ന് അഞ്ഞൂറിന്റെ നോട്ട് വിനുവിന് നേരെ നീട്ടിക്കൊണ്ട് ഇത് പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്തെ കലിപ്പൊന്ന് കാണണം. ക്ലാസ്സിലെ പിള്ളേരുടെയൊക്കെ മുഖം വിടർന്നു. പലരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നപ്പോൾ തുഷാരയുടെ മുഖം മാത്രം അടുപ്പിലെ കനൽ പോലെ ചുവന്നിരുന്നു.

പിരിവ് കഴിഞ്ഞ് ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ പിങ്കി തുഷാരയെ വിളിച്ച് ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌റൂമിൽ വന്നൊന്ന് കാണണം എന്നു പറയുന്നത് പുറകിൽ നിന്നും കേട്ടു …

: ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ.

: എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.

: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…

: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.

: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.

: അതെന്തേ ബ്രോ…

: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…

(തുടരും)

© wanderlust

The Author

wanderlust

രേണുകേന്ദു Loading....

85 Comments

Add a Comment
  1. ❤️❤️❤️

  2. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… 😊😊🙏

  3. Bro endayi next part pettann undavumo

  4. Wanderlust…❤❤❤

    ലെച്ചുവിനോടുള്ള ഇഷ്ടം ഈ പാർട്ടിൽ കൂടി,…ഒരു പക്ഷെ ഈ കഥയിൽ ചിലപ്പോൾ നായികയെക്കൾ കൂടുതൽ എനിക്കിഷ്ടപ്പെടാൻ സാധ്യത ഉള്ളതും ലെച്ചുവിനെ ആവും.
    പാച്ചുവും ലെച്ചുവും തമ്മിൽ പറയുന്നില്ലെങ്കിലും അതിനെ ചതി എന്ന് വിളിക്കാൻ കഴിയില്ല, കാരണം രണ്ടുപേർക്കും തമ്മിൽ ഉള്ള ഇഷ്ടത്തിന് കോട്ടം വരുത്താതെ തങ്ങളുടെ ബോഡി നീഡ്‌സ് പൂർത്തികരിക്കുന്നു, ഇവിടെ ഒരാൾ മറ്റൊരാളെ ചതിക്കുന്നു എന്നില്ല ചതി എന്ന term വന്നാൽ രണ്ടുപേരും രണ്ടുപേരെയും ചതിച്ചു എന്ന് പറയേണ്ടി വരും പക്ഷെ ഇവിടെ അങ്ങനെ ഒന്നിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു കാരണം ഇനിയൊരിക്കൽ പാച്ചു അറിഞ്ഞാലും ലെച്ചുവിനൊപ്പം ലെച്ചു എടുത്ത തീരുമാനത്തോട് യോജിക്കും എന്ന് കരുതാം…❤❤❤

    പിന്നെ തുഷാര,
    വെള്ളിത്തിരയിൽ പൃഥ്വിരാജ് പറയുന്ന പോലെ പിന്നാണം പൊട്ടിത്തെറിച്ച പോലെ ഒരെണ്ണം…
    ഇനി കോളേജിൽ എന്തൊക്കെ നടക്കും എന്ന് കണ്ടറിയേണ്ടി വരും….
    അവിടെ കൊന്നുകളഞ്ഞ തുഷാരയെ കാന്താരി ആക്കി ഇവിടെ പുനർജനിപ്പിച്ചതാണോ😉😉😉

    സ്വപ്നയെയും ഒന്ന് ഉരസിപോയത് കണ്ടു, പ്രതീക്ഷയ്ക്ക് വക ഉണ്ടാവുമോ…

    സ്നേഹപൂർവ്വം…❤❤❤

    1. സോറി ബ്രോ… കമെന്റ് മുന്നേ കണ്ടിരുന്നു. റിപ്ലൈ തരാൻ വിട്ടുപോയി. പഴയ തുഷാരയിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി ഇറക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. താങ്കൾ പറഞ്ഞപോലെ ലെച്ചുവിനെ കൂടുതൽ ഇഷ്ടപെടാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അതേ ലെവലിലേക്ക് തുഷാരയെകൂടി എത്തിക്കാനുള്ള ശ്രമമായിരിക്കും ഈ കഥയുടെ വിജയം.

      സ്വപ്നയെ ചെറുതായൊന്ന് ഉരസിയതാണ്… ആവശ്യം വന്നാൽ പ്രയോഗിക്കാമല്ലോ എന്നുകരുതി. എഴുതികൊണ്ടിരിക്കുമ്പോൾ ട്രാക്ക് മാറ്റണം എന്ന് തോന്നിയാൽ എടുക്കാനായി ഇതുപോലെ പല കഥാപാത്രങ്ങളെയും തിരുകി കയറ്റുന്നത് ശീലമായിപോയി 😆😆. കഴിഞ്ഞ കഥയിലെ ലീന എന്ന ആളെ അതുപോലെ തിരുകി വച്ചതായിരുന്നു. അവസാനം ലീന വേണ്ടിവന്നു കഥയുടെ ഗതി നിർണയിക്കാൻ.. ഈ കഥയിൽ അങ്ങനെ വേണ്ടിവരുമെന്ന് തോന്നുന്നില്ല. എന്നാലും കിടക്കട്ടെ. സ്വപ്നയെ ഒന്നുകൂടി മുട്ടിയുരുമ്മി പോകാൻ ശ്രമിക്കാം 😁❤️❤️🙏

  5. Ith oru kalakk kalakkum 🔥🔥🔥

  6. തടിയൻ😁

    ബാക്കി പോരട്ടെ

    1. Adipowliiii
      Naayikayude entri kollam

  7. Kollam poli story 🥰🥰🥰🥰

  8. ചെകുത്താൻ

    Next part eppo kittum

    Pinne katha poliyaan

    Angane thushaarayum vannu

  9. കൊള്ളാം, കഥ കൂടുതൽ interesting ആകുന്നുണ്ട്, college life ഉഷാറായി പോകട്ടെ, തുഷാര ആണോ നായിക?

  10. “മോളോ… എനിക്കിങ്ങനൊരു തന്തയുള്ള കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ…” എന്ന് പറഞ്ഞവളോട് “മോളേ എന്ന് വിളിക്കുന്നവരെ മുഴുവൻ തന്ത ആക്കൻ പോയാൽ മോൾക്ക് മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം വരുമല്ലോ” എന്ന് എങ്കിലും പറയാമായിരുന്നു

    1. കഥ കഴിഞ്ഞിട്ടില്ലല്ലോ… എന്തുകൊണ്ടാണ് അതേ ഭാഷയിൽ മറുപടി കൊടുക്കാത്തതെന്ന് വരും ഭാഗങ്ങളിൽ മനസിലാവും 😊😊❤️

      1. ദത് കേട്ടാൽ മതി 😁

  11. 👌👌👌👌

  12. അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ

    1. അധികം വൈകില്ല ബ്രോ… 😍

  13. Super…Super…Supet

    1. 😍😍😘

  14. കിടു ഒരുരക്ഷയുമില്ല നല്ല അവതരണം👍👍👍😍 bro കഥ കുറച്ചു പതുക്കെ പോയാമതി ദിറുതി ഒന്നുമില്ല 😁 പിന്നെ അടുത്ത part വേഗമാകട്ടെ 😁

    1. അധികം വൈകാതെ തരും ബ്രോ.. 😍😍

  15. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. 😍😍😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: