അരളിപ്പൂന്തേൻ 5 [Wanderlust] 890

അരളിപ്പൂന്തേൻ 5 Aralippoonthen Part 5 | Author : Wanderlust | Previous Part


 

…yes… I love you dear sree…. “

ഏറ്റവും പിൻനിരയിൽ ഇരുന്ന ഞാൻ കസേര തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുക്കുമ്പോൾ സദസ്സ് മുഴുവൻ കരഘോഷങ്ങളോടെ എന്നെ വരവേറ്റു. രണ്ടടി പൊക്കത്തിലുള്ള സ്റ്റേജിലേക്ക് ചാടി കയറിയ എന്റെ കൈ ചെന്നുപതിച്ചത് തുഷാരയുടെ കവിളിലാണ്. ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനേയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത എന്റെ കൈ തുഷാരയുടെ കവിളിൽ ആദ്യമായി പതിഞ്ഞു. കൈയ്യടികളോടെ എന്റെ വരവ് ആസ്വദിച്ച സദസ്സ് പെട്ടെന്ന് ശാന്തമായി. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്രയും നിശബ്ദതയിൽ സദസ്സ് മുഴുവൻ അമ്പരന്നുനിന്നു…

: അതെ, നീ പറഞ്ഞത് തന്നെയാണ് ശ്രീലാൽ. ചാരം. പക്ഷെ ചാരമാണെന്ന് കരുതി കയ്യിടുമ്പോൾ സൂക്ഷിക്കണം, കെടാത്ത കനലുണ്ടെങ്കിൽ കൈപൊള്ളും. ഇനി നീ കണ്ടോ ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ പറന്നുയരും…

നിറ കണ്ണുകളോടെ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയ തുഷാരയെ നോക്കികൊണ്ട് മനസ്സിൽ ചെറുപുഞ്ചിരിയുമായി ഞാൻ പഴയ ശ്രീലാലായി പുറത്തേക്ക് നടന്നു നീങ്ങി….

………(തുടർന്ന് വായിക്കുക)………

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോൾ എനിക്ക് മുന്നിലൂടെ പോയ കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കുന്ന തുഷാരയെ ഞാൻ ശ്രദ്ധിച്ചു. എന്റെ നോട്ടം അവളിലേക്കാണെന്ന് മനസിലാക്കിയ തുഷാര പുറകിലെ ഗ്ലാസ്സിലൂടെ എന്നെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് ദൂരേയ്ക്ക് മാഞ്ഞു.

അവളുടെ നിഷ്കളങ്കമായ നോട്ടം കാണുമ്പോൾ സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കണ്ണുകളിൽ തുഷാരയുടെ കലങ്ങിയ കണ്ണുമായി കൂപ്പുകൈയോടെ നിൽക്കുന്ന രൂപം മായുന്നില്ല.  വീട്ടിലെത്തി അമ്മയോടും ലെച്ചുവോടും കാര്യങ്ങൾ തുറന്ന് പറയുന്നവരെ എന്തോ ഒരു തരം മാനസികാവസ്ഥ ആയിരുന്നു എന്റേത്. അത്രയും പേരുടെ മുന്നിൽവച്ച് അടിച്ചത് ശരിയായില്ല എന്നുകൂടി അമ്മ പറഞ്ഞപ്പോൾ സത്യത്തിൽ തുഷാരയേക്കാൾ തകർന്നുപോയത് ഞാനാണ്. അമ്മയെന്നെ അടിച്ചിരുന്നെങ്കിൽ എനിക്ക് നോവില്ലായിരുന്നു, പക്ഷെ അമ്മയുടെ മൂർച്ചയേറിയ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് ഇതുവരെ എന്നെ തിരുത്തേണ്ടി വന്നിട്ടില്ല. അത്രയും പക്വതയോടെ ഞാൻ കാര്യങ്ങൾ ചെയ്തിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ അമ്മയുടെ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. അവൾക്കുനേരെ കൈയ്യോങ്ങിയപ്പോൾ യുദ്ധം ജയിച്ച പ്രതീതിയായിരുന്നു എന്റെ മനസ്സിൽ. പക്ഷെ തന്റേടിയായ തുഷാര കരഞ്ഞുകൊണ്ട് ഒരു സദസ്സിന് മുന്നിലൂടെ ഇറങ്ങിപ്പോയതിന്റെ ആഴം അമ്മയുടെ വാക്കുകളിൽ നിന്നാണ് ഞാൻ മനസിലാക്കിയത്.