അരളിപ്പൂന്തേൻ 8 [Wanderlust] [Climax] 1153

ഒരു പെണ്ണും വിവാഹശേഷം തന്റെ പൂർവ കാമുകനെ കാണാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. യാദൃച്ഛികമായി കണ്ടാൽ തന്നെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയേ ഉള്ളു. പക്ഷെ മീര എന്തിനായിരിക്കും എന്നെ കാണണമെന്ന് പറഞ്ഞത്. ഇനി നഷ്ടബോധം വല്ലതും ആയിരിക്കുമോ… അതോ അവൾ ഇപ്പോഴും…

അവളെ കാണാമെന്ന് ഞാൻ തീരുമാനിച്ചതുമുതൽ മനസ് പലപ്പോഴും പഴയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. പിരിയാനും പിരിക്കാനുമല്ലേ ആരെകൊണ്ടും പറ്റൂ…അല്ലാതെ പരസ്പരം അനുഭവിച്ചറിഞ്ഞ അനുഭൂതിയെ അടർത്തി മാറ്റാൻ ആരെകൊണ്ടും പറ്റില്ലല്ലോ. വീണ്ടും കണ്ടുമുട്ടാൻ കോളേജ് തന്നെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത ആയിരുന്നു. തുടക്കം ഇവിടെ നിന്നായിരുന്നല്ലോ. വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം. ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും അവൾ ഇറങ്ങുന്നതുവരെ എന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

കോളേജ് ക്യാന്റീനിൽ എന്നോടൊപ്പമിരുന്ന് ചായ കുടിച്ചിരുന്ന പത്തൊമ്പതുകാരി മീരയിൽ നിന്നും ഇരുപത്തൊമ്പതുകാരി മീരയിലേക്കുള്ള ദൂരം വളരെ വലുതാണ്. മീരയാകെ മാറിപ്പോയി. നാടൻ പെണ്ണിൽ നിന്നും വിദേശ മലയാളിയിലേക്കുള്ള മാറ്റം അവളിൽ പ്രകടമായി. അന്ന് ആസ്വദിച്ച് കഴിച്ചിരുന്ന പഴംപൊരി കഴിക്കുന്നതിൽ പോലും ഒരു വിദേശ സ്റ്റൈലാണ് മീരയ്ക്ക് ഇന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു ചൂട് ചായയും മുരിഞ്ഞ പഴംപൊരിയും. അവളുടെ കുട്ടിത്തമെല്ലാം പോയി. ഇന്ന് ശരിക്കുമൊരു സ്ത്രീ ആയിരിക്കുന്നു. ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാനവളോട് ചോദിച്ചു, വർഷങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന മോഹമെങ്ങനെ ഉണ്ടായെന്ന്.. അതിന് അവൾ മറുപടി പറഞ്ഞില്ല. വൈകുന്നേരം വരെ സമയമുണ്ടല്ലോ എന്ന ഒഴിവ് പറഞ്ഞ് അവളെന്നെ നോക്കിയിരുന്നു.

ക്യാന്റീനിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിന് ചുറ്റും തണൽ വിരിക്കുന്ന പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. പഴയ അതേ വഴികളിലൂടെ ഇരുവഴിയായ് പിരിഞ്ഞവർ വീണ്ടുമൊരുമിച്ച് നടന്നകലുമ്പോൾ സംസാരിച്ചതെല്ലാം വിവാഹ ശേഷമുള്ള അവളുടെ ജീവിതത്തെകുറിച്ചാണ്. ദുബായിൽ വച്ച് അവസാനമായി കണ്ട മീരയല്ലിവൾ. നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് അവളുടെ കണക്ക് പുസ്തകത്തിൽ. അവൾ സമ്പാദിച്ചതിന്റെയും സ്വന്തമാക്കിയതിന്റെയും പകുതിപോലും വരില്ല എന്റെ സമ്പാദ്യം.

ഉച്ചയോടെ ഞാൻ അവളെ കൂട്ടി പോയത് ടൗണിലുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിലേക്കാണ്.

The Author

wanderlust

രേണുകേന്ദു Loading....

119 Comments

Add a Comment
  1. Bro. താങ്ക്സ്. വേറൊന്നുമല്ല. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട് ബട്ട്‌ ആദ്യമായിട്ടാണ് ചിരിപ്പിച്ചും, കളിപ്പിച്ചും, സുഖിപ്പിച്ചുകൊണ്ടും ആസ്വദിച്ചു വായിച്ച ഒരു കഥ ഇതാണ്. എല്ലാം സങ്കൽപ്പികമാണെങ്കിലും എനിക്ക് ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തിട്ടുണ്ട്. താങ്കൾ ഈ കഥയിൽ. ഉദാഹരണം പറഞ്ഞാൽ ഞാൻ 7 പ്രാവശ്യത്തോളം വായിച്ചു ഈ കഥ.. താങ്ക്സ് bro. താങ്ക്സ് a lot….. ????????.. ഇനിയും പ്രതീക്ഷിക്കുന്നു.. ഇതുപോലെ യുള്ള കഥകൾ… ????

    1. ??? ഹൃദയം നിറഞ്ഞ നന്ദി… പുതിയ കഥകൾ ഒന്നും തുടങ്ങിയില്ല. ആലോചനയിൽ ആണ്. വൈകാതെ ഉണ്ടാവും

  2. സൂപ്പർ കഥ ❤️

  3. വായിക്കാൻ വൈകി പോയല്ലോ ബ്രോ ?
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ലെച്ചു അത് ആണ്…….❤️❤️❤️❤️❤️❤️❤️❤️

    1. Iam waiting ?❤️❤️❤️

  4. Bro ee kadhayude pdf undakumo

  5. Bro nee story udane kanumo

  6. ഇന്നാണ് മുഴുവനും വഴിച്ച് തീർത്തത്. ലെച്ചു സൂപ്പർ ആണ് അവനെ വേറെ ഒരു വഴിതെറ്റിയ kootilum itilla. നല്ല ഒരു ഫ്രണ്ട് . Enthe മനസ്സിൽ നയികകളും മുകളിൽ ആണ് അവൻ്റെ ചെച്ചിപെന്ന്

  7. New store

  8. Dear admin please post the PDF of these two stories. Ente favourite collection il cherkkana?

  9. Bro puthiya stry…..onnumille……variety stry oranam….ezhuth….

  10. കൊളളാം നന്നായിട്ടുണ്ട്.. കിടിലൻ കഥ തന്നെ… ഇതൊന്നു Pdf ആക്കി ഇടുമോ.

  11. ലെച്ചു ഇഷ്ടം ❤️?

  12. സെക്സിന്റെ അതിപ്രസാരം ഇല്ലാത്ത കഥക്ക് അനുയോജ്ജിയ രീതിയിലസെക്സും ..valgar ആക്കാതെ മനോഹരമായി എഴുതി ..7 പാർട് ഞാൻ ഒരുമിച്ചാണ് വായിച്ചത് ..അത്രയ്ക്കു ഇഷ്ട്ടപ്പെട്ടു..താങ്ക്സ് …all the best???
    ഇതുപോലുള്ള നല്ലകഥകൾ
    വീണ്ടും എഴുതണേ…

  13. അടിപൊളി കഥ ഒത്തിരി ഒത്തിരി ഇഷ്ടായി❤️ഒപ്പം തന്നെ വായിക്കാൻ വൈകിയതിൽ ക്ഷമയും ?

    1. Any update new story

  14. ലെച്ചു??

Leave a Reply

Your email address will not be published. Required fields are marked *