************************************
സ്കൂളിൽ നിന്ന് വന്ന അനു പതിവിലും നേരത്തെ വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ കണ്ടു പാൽപുഞ്ചിരിയോടെ സുജയെ കെട്ടിപ്പിടിച്ചു, ആഹ് ചൂടിൽ പറ്റിച്ചേർന്നു നിന്നു.
“അമ്മാ ഇന്നെന്താ നേരത്തെ…”
സുജയുടെ വയറിൽ നിന്നും മുഖമെടുക്കാതെ ഒന്നുകൂടി മുഖമുരുമ്മി നിന്ന് അനു കൊഞ്ചി.
“അമ്മയ്ക്കിന്ന് നേരത്തെ കഴിഞ്ഞു,
അനൂട്ടി വാ മേല്കഴുകി ഉടുപ്പ് മാറണ്ടേ…”
തന്റെ ചൂട് പറ്റി നിന്ന അനുവിന്റെ മുടിയിലൂടെ കയ്യോടിച്ചു സുജ അവളെയും കൂട്ടിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി.
——————————————
“അമ്മാ എന്റെ ഈ പാവടെയുടേം അടി കീറിട്ടൊ…
പുറത്തുപോവുമ്പോ ഇടാൻ എനിക്കിനി ആകെ ഒന്നേ നല്ലതുള്ളു…
എനിക്കൊരു പാവാട കൂടി വാങ്ങിതരോ….
അധികം വിലയുള്ളതൊന്നും വേണ്ട,…”
കണ്ണില് കരിയെഴുതിക്കൊടുക്കുമ്പോൾ,
സ്വരം താഴ്ത്തി അനു ഒരപേക്ഷയുടെ നിലയിൽ പറയുന്നത് കേട്ട സുജ,
ഉള്ളിൽ കരഞ്ഞു.
“വാങ്ങാട്ടോ,… രാധമണിയേച്ചിടെ കടേല് അമ്മ നോക്കട്ടെ.”
വിടർന്നു തിളങ്ങുന്ന കണ്ണുകളിൽ സന്തോഷം നിറഞ്ഞ അനു എത്തിപ്പിടിച്ചു സുജയുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുക്കുമ്പോളാണ്, താഴെ ശ്രീജയുടെ വിളി കേട്ടത്.
“ശ്രീജാമ്മ എന്നെ വിളിക്കണുണ്ടല്ലോ,….
ഞാൻ പോയി കണ്ടെച്ചും ഓടി വരാട്ടോ,..”
ശ്രീജയുടെ വിളി കേട്ട് തന്നിൽ നിന്നും ഓടിയകലാൻ തുടങ്ങിയ അനുവിനെ വലിച്ചു കെട്ടിപ്പിടിച്ചു സുജ അവളുടെ മുഖം മുഴുവൻ ഉമ്മ വച്ചു.
“ശ്രീജമ്മയുടെ അടുത്ത് പോയിട്ട്, എന്റെ മോള് പെട്ടെന്ന് വാട്ടോ…
അമ്മ കാത്തിരിക്കും.”
കണ്ണീരിൽ കുതിർന്ന ആഹ് ചുംബനങ്ങളുടെ അർഥം മനസ്സിലാവാതെ ആഹ് കൗമാരക്കാരി കുഴങ്ങി, എങ്കിലും കവിളിലേക്ക് ചാലിട്ട തന്റെ അമ്മയുടെ കണ്ണീർ കൈകൊണ്ട് തുടച്ചു അവിടെ തന്റെ മുഴുവൻ സ്നേഹവും ചാലിച്ചൊരു മുത്തം കൂടി കൊടുത്തിട്ട് അനു വീടിന്റെ പടി കടന്നു പോവുന്നത് കണ്ട
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli