സുജയുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി തുടങ്ങി.
ശ്രീജ പറയാൻ പോവുന്ന കാര്യങ്ങൾ എങ്ങനെ തന്റെ മോൾ മനസ്സിലാക്കും എന്ന ചിന്ത ഉള്ളുലയ്ക്കാൻ തുടങ്ങിയതും,
കണ്ണീരൊഴുക്കി ദേവിയെ മനസ്സിൽ നിറച്ചു അവൾ വാതിൽപ്പടിയിൽ ചാരി അനുവിനായി കാത്തിരുന്നു.
——————————————-
“ശ്രീജാമ്മെ……”
കൂവി വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറിയ അനുവിനെ ശ്രീജ കെട്ടിപ്പിടിച്ചു.
“കുളിച്ചു സുന്ദരി ആയല്ലോ അമ്മേടെ മോള്….”
“കുട്ടു എവിടാ ശ്രീജാമ്മെ…”
കവിളിൽ തലോടി ശ്രീജയുടെ വാക്കുകളാൽ ഒന്ന് കോരിതരിച്ച അനു ഒന്ന് കുതിർന്നു കൊണ്ട് ചിരിച്ച ശേഷം തന്റെ കൂട്ടുകാരനെ തിരക്കി.
“അവൻ അമ്മേടെ ഒപ്പം കുഴമ്പു വാങ്ങാൻ കൂട്ട് പോയതാ…
അനുകുട്ടി,…നമ്മുക്ക് തൊടിയിൽ ഒന്ന് പോയിട്ട് കുറച്ചു സാധനങ്ങൾ പറിക്കാം.”
“ആഹ് ഞാൻ വരാലോ.”
തന്നെ നോക്കി തലയാട്ടിയ കുഞ്ഞു രാജകുമാരിയുടെ കയ്യും പിടിച്ചുകൊണ്ട് ശ്രീജ പിന്നിലെ തൊടിയിലേക്കിറങ്ങി.
“എന്റെ കൊച്ചു കയ്യിൽ മണ്ണാക്കണ്ട…
കുളിച്ചതല്ലേ….
അനുട്ടി ദേ ആഹ് കല്ലുംപുറത്തിരുന്നോട്ടോ.”
നീട്ടിചുണ്ടിയ കൈക്കുമുന്നിൽ കണ്ട ഉരുണ്ട പറപ്പുറത്തു അനു ഇരുന്നു,
അനുവിന് മുന്നിലെ ഇഞ്ചി ചെടികൾ പിഴുത് മണ്ണ് നീക്കി ഇഞ്ചി ഇളക്കിയെടുത്തുകൊണ്ട് ശ്രീജ,
അനുവിനെ നോക്കിക്കൊണ്ടിരുന്നു.
“എന്നാ ശ്രീജാമ്മെ…”
“ഏയ്,…..എന്റെ കൊച്ചിനെ കാണാൻ അവളുടെ അമ്മെനെ പോലെ തന്നെയല്ലേ എന്ന് നോക്കുവാരുന്നു…,”
“എന്നിട്ട് എന്നെ കാണാൻ അമ്മയെ പോലുണ്ടോ….”
നാണച്ചിരി ചുണ്ടിലും കവിളിലും പടർത്തി അനു ശ്രീജയെ ആകാംഷയോടെ ബാക്കി കേൾക്കാനായി നോക്കി.
“പിന്നല്ലാതെ,…
സുജയെ പറിച്ചു വച്ച പോലെ ഉണ്ട്, എന്റെ അനുകുട്ടി.”
ശ്രീജയുടെ വാക്കുകളിൽ അനു ഒരു കണിക്കൊന്ന പോലെ പൂത്തു നിന്നു.
“മോൾക്ക് അച്ഛനെക്കുറിച്ചു എന്തെങ്കിലും ഓർമ ഉണ്ടോ…”
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli