“എന്റെ അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ എന്ന് ഞാൻ ഓർക്കും.
എല്ലാരുടേം മുന്നിൽ തലയും കുനിച്ചു എന്റെ അമ്മ നടക്കണ്ടല്ലോ, പിന്നെ രാത്രി ആരും വന്നു ഞങ്ങളുടെ വീടിന്റെ കതകിൽ തട്ടി ഒച്ച വാക്കില്ലല്ലോ…
ഇതൊക്കെ ഓർക്കും പക്ഷെ എനിക്ക് അച്ഛനില്ലല്ലോ….”
അവസാനം എത്തുമ്പോളേക്കും അടക്കിപ്പിടിച്ചതെല്ലാം അനുവിന്റെ പിടി വിട്ടു പുറത്തേക്ക് ചാടിയിരുന്നു.
“അയ്യേ….എന്റെ മോള് കരയുവാ..
ശ്രീജാമ്മേടെ അനുകുട്ടി ധൈര്യം ഉള്ള കൊച്ചല്ലേ….”
അനുവിന്റെ കരച്ചിൽ കണ്ട ശ്രീജ അവളെ വാരിപ്പിടിച്ചു തട്ടി കൊടുത്തു.
“എന്നാലേ….എന്റെ അനുകുട്ടിക്ക് അങ്ങനെ ഒരച്ഛൻ വന്നാലോ…”
ഏങ്ങലടിച്ചു കരയുന്ന അനു ഒന്ന് പതുങ്ങി,
കണ്ണീരൊഴുക്കിയ മുഖം ഉയർത്തി വിശ്വാസം വരാത്തപോലെ ശ്രീജയിലേക്ക് ഉറ്റു നോക്കി കൊണ്ട് ഇരുന്നു.
“മോളെ,…ശ്രീജാമ്മ പറയുന്നത് എന്റെ കൊച്ചിന് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല….
പക്ഷെ, മോള് കേട്ട് കഴിയുമ്പോൾ അതിനു സമ്മതിക്കണം…”
ശ്രീജയുടെ വാക്കുകളിൽ ഒരു തരിമ്പു പോലും അനുവിന് മനസ്സിലായില്ല, എങ്കിലും തന്റെ ഉള്ളു തണുക്കുന്നതറിഞ്ഞ അനു ശ്രീജയെ തന്നെ നോക്കി നിന്നു.
“മോളുടെ അമ്മ നാട്ടുകാര് പറയുന്നത് പോലെ ഒരു ചീത്ത പെണ്ണാണ് എന്ന് മോള് വിശ്വസിക്കുന്നുണ്ടോ….?”
ചോദിക്കുമ്പോൾ അനുവിന്റെ ഉത്തരം എന്തായിരിക്കും എന്ന് അറിയമായിരുന്നെങ്കിലും ശ്രീജയുടെ ഉള്ളിൽ അത് അവളുടെ നാവിൽ നിന്ന് കേൾക്കും വരെ പറഞ്ഞറിയിക്കാൻ കഴിയാത്ത പേടി ഉയർന്നു വന്നു.
“എന്റെ അമ്മയെ എനിക്കറിയാം…എന്റമ്മ ഒരിക്കലും ചീത്തയാവില്ല….”
പറയുമ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു വന്നു.
“എന്റെ പൊന്നുമോളാ നീ…
നിന്റെ അമ്മ നിനക്ക് വേണ്ടിയാ ഇതുവരെ ജീവിച്ചേ,
അവൾക്ക് വേണ്ടി ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല.
പക്ഷെ…..ഇപ്പൊ,
അറിയാത്ത കാര്യത്തിന്റെ പേരിൽ അവള് ഇരുന്ന് ഉരുകുവാ…,
…..അവൾക്ക് വേണ്ടി,
മോൾക്ക് വേണ്ടി,
മോളുടെ അമ്മ ഒരു കല്യാണം കഴിക്കാൻ മോള് സമ്മതിക്കണം.”
ശ്രീജ അനുവിന്റെ മുഖം കോരിയെടുത്തുകൊണ്ടത് പറഞ്ഞപ്പോൾ,
കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടവണ്ണം അനു ഒന്ന് പിടച്ചു,
കരിനീല കണ്ണുകൾ വിടർന്നു ചുരുങ്ങി.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli