സുജ അത്താഴത്തിനുള്ള വക കൂട്ടുന്ന തിരക്കിൽ ആണെന്ന് മനസ്സിലായി.
വേഷം മാറണം…
ശിവൻ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി..
തന്റെ പെട്ടി ആണവൻ നോക്കിയത്.
“അതാ മുറിയിലുണ്ട്…”
പതിഞ്ഞു താണൊരു ശബ്ദം,…
അടുക്കളയിൽ നിന്നും തല പുറത്തേക്കിട്ട് സുജ പറഞ്ഞു.
അവൾ ആദ്യമായി അവനോടു സംസാരിച്ചു…
“ഹ്മ്മ്…”
അവളെ നോക്കി ഒന്ന് മൂളി…
പക്ഷെ അവന്റെ ചുണ്ടിൽ ഒരാശ്വാസത്തിന്റെ ചിരി വിരിഞ്ഞത് അവൾ കണ്ടിരുന്നില്ല.
മുറിയിൽ ഒരു കുഞ്ഞു കട്ടിൽ, പായയും അതിനുമേലെ പുതപ്പും കമ്പിളിയും കൊണ്ട് ഒരു മെത്ത പോലെ ആക്കിയിട്ടുണ്ട്,
ചെറിയ മുറിയുടെ മുക്കാലും ആഹ് കട്ടിൽ കയ്യേറിയിട്ടുണ്ട്,
അതിന്റെ ബാക്കി നിന്ന ഭാഗത്തിൽ തന്റെ പെട്ടി, അവൻ കണ്ടു അതിനോട് ചേർന്ന് തന്റെ പായും.
പെട്ടി തുറന്നു ഒരു മുണ്ടും ഷർട്ടും തോർത്തും എടുത്തു പുറത്തിറങ്ങി.
അടുക്കള വഴി പുറത്തേക്ക് കടക്കുമ്പോൾ അവൻ സുജയെ കണ്ടു ,
എന്തോ ആലോചനയിൽ ആയിരുന്നു അവൾ.
പുറത്തെ മുറ്റത്ത് കിണറും, അതിനപ്പുറത്തായി ഒരു മറപ്പുരയും അവൻ കണ്ടു,
എടുത്തു മാറാനുള്ള ഉടുപ്പെല്ലാം കിണറ്റിൻ കരയിൽ വച്ച ശേഷം ഷർട്ടൂരി മുണ്ടു മടക്കികുത്തി ശിവൻ തൊട്ടി കിണറ്റിലേക്കിട്ടു,…
“ഞാൻ വെള്ളം കോരി വച്ചിട്ടുണ്ട്….”
തൊട്ടി കിണറ്റിൽ അലച്ചു തല്ലി വീണ സ്വരം കേട്ട് സുജ പിന്നിലേക്ക് വന്നു അവനോടു പറഞ്ഞു.
“ഞാൻ,…നോക്കിയില്ല…,
……..”
പെട്ടെന്നവളുടെ വാക്കുകൾ കേട്ട ശിവന് എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി.
അതെ സമയം അർധനഗ്നനായി നിന്ന ശിവനെ കണ്ട് സുജയും പെട്ടെന്നൊന്നു പകച്ചു,
അവന്റെ രോമം അല്പം മാത്രം പടർന്ന വിരിഞ്ഞ നെഞ്ചും, പേശികൾ ഉറച്ച ശരീരവും കണ്ട സുജ വല്ലാതെ ആയി.
അവളുടെ മുഖം ചുവക്കുന്നത് കണ്ടാണ് ശിവനും തന്റെ വേഷത്തെക്കുറിച്ചു ആലോചിച്ചത്,
പെട്ടെന്ന് ചമ്മിയ ചിരിയോടെ മറപ്പുരയിലേക്ക് നടന്ന ശിവനെ അല്പം
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli