അഭിമാനത്തോടും, ഉള്ളിൽകുളിരുന്ന നാണത്തോടും കൂടെ സുജ അടുക്കളവാതിലിന്റെ മറവിലൂടെ നോക്കി നിന്നു.
——————————————-
“മതിയോ….”
“ഹ്മ്മ്…”
“അനു നിനക്കോ…”
“ആഹ് അമ്മ…”
രാത്രി നടുമുറിയിലിരുന്നു അത്താഴം കഴിക്കുമ്പോൾ പോലും അവനു അപരിചിതത്വം വിട്ടു മാറാത്തിനാൽ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…
അനു മനഃപൂർവ്വം അവനെ അവഗണിക്കാൻ തുടങ്ങിയതോടെ അവൾക്ക് അങ്ങനെയൊരാൾ വീട്ടിൽ ഉണ്ടെന്ന തോന്നൽ പോലും ഇല്ലായിരുന്നു.
കഴിച്ചുകഴിഞ്ഞു അതിലും വലിയ പരിഭ്രമത്തിലാണ് ഇരുവരും വന്നു ചേർന്നത്,
അത്താഴം കഴിഞ്ഞ അനു കട്ടിലിൽ സ്ഥാനം പിടിച്ചു.
കൂട്ടത്തിൽ അത്ര പഴയതല്ലാത്ത ഒരു ബ്ലൗസും മുണ്ടും ചുറ്റി മേൽമുണ്ടിന്റെ കോന്തലയിൽ കൈകുരുത്തുകൊണ്ട് മുറിയുടെ വാതിലിൽ ചാരി പരിഭ്രമിക്കുന്ന സുജയെ കണ്ട ശിവന് അവളുടെ ഉള്ളു കാണാൻ കഴിഞ്ഞു.
“എന്റെ പായ എടുത്തു തരുവോ…
ആഹ് മുറിയിലുണ്ട്…”
കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ സുജ പായും കമ്പിളിയുമെടുത്തവന് കൊടുത്തു,
ശിവൻ പായ നടുമുറിയിലെ നിലത്തുവിരിക്കുന്നതും കമ്പിളി കുടയുന്നതുമെല്ലാം സുജ നോക്കി നിന്നു,
ഇന്ന് മുതൽ ഇവിടെ ശിവനോടൊപ്പം അന്തിയുറങ്ങേണ്ടി വരുമോ എന്നവൾ ചിന്തിച്ചിരുന്നെങ്കിലും, മനസ്സ് അതിനോട് ഐക്യപ്പെട്ടിരുന്നില്ല…
“മോളവിടെ ഒറ്റയ്ക്കല്ലേ…മോളെ തനിച്ചു കിടത്തേണ്ട താൻ, കൂടെ കിടന്നോളൂ…”
അതുവരെ സുജയോട് സംസാരിക്കാൻ മടിച്ചിരുന്ന ശിവൻ, അത്രയും എങ്ങനെയോ പറഞ്ഞു.
കേട്ടത് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയാതെ സുജ വീണ്ടും ശിവനെ നോക്കി അവിടെ തന്നെ നിന്നു,…
“സാരമില്ല…മോളോടൊപ്പം പോയി കിടന്നോളൂ…”
അവളുടെ അവസ്ഥ മനസ്സിലാക്കി ശിവൻ പറഞ്ഞു.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli