ഒറ്റ കുത്തു ഞാൻ വെച്ച് തരും…”
ശ്രീജയുടെ വായിലിരിക്കുന്നത് കേട്ട സുജ തല കുനിച്ചു അവളെ മറച്ചൊന്നു ചിരിച്ചു.
ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഉള്ള വഴിയിൽ,
കൊച്ചു വർത്താനങ്ങളുമായി നടന്നു നീങ്ങിയ അവരുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശിവൻ എത്തിയത്…
അവരെ കാത്തു നിന്നിരുന്നത് പോലെ അവരുടെ മുന്നിലേക്ക് അവൻ വന്നു.
അപ്രതീക്ഷിതമായി ശിവനെ കണ്ട അമ്പരപ്പിൽ സുജ ഒട്ടൊന്നു പരിഭ്രമിച്ചു.
പിന്നെ പെട്ടെന്ന് തല കുനിച്ചു ശ്രീജയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു ഒരു മറ എന്ന പോലെ ശ്രീജയുടെ വശത്തേക്ക് നിന്നു.
“എന്താ…ശിവ…”
പെട്ടെന്നു കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും ശ്രീജ ചോദിച്ചു.
“ഞാൻ….ഞാൻ ഇവിടുന്നു പോവാ…ചേച്ചീ….
പോവും മുൻപ് ഒന്ന് പറഞ്ഞിട്ടാവാം എന്ന് കരുതി…”
“നീ എന്തിനാ പോവുന്നെ….ഇവിടെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ…”
സുജയെ ഒന്ന് നോക്കിയാണ് ശ്രീജ അത് പറഞ്ഞത്.
“അറിഞ്ഞോണ്ട് ആരേം ഉപദ്രവിക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കണോന്നു മാത്രേ എനിക്ക് ആഗ്രഹോള്ളു ചേച്ചി….
പക്ഷെ…ഒരു ഉപകാരം ആയിട്ട് ചെയ്ത ഒരു കാര്യം മറ്റൊരാൾക്ക് ഇത്രയും വലിയ ഉപദ്രവം ആവുമെന്ന് ഞാൻ സത്യമായിട്ടും കരുതിയില്ല…
ഇന്നലെ ആഹ് കൊച്ചു കണ്ണ് നിറച്ചു പറഞ്ഞത് കേട്ടപ്പോൾ,
എനിക്ക് സഹിക്കാൻ പറ്റിയില്ല…”
അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,…അത് കണ്ടിട്ട് വല്ലാതായ സുജ ശ്രീജയുടെ കൈയിലെ പിടി മുറുക്കി. ശ്രീജയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, ഒത്ത ഒരാണ് ഇടറുന്ന ശബ്ദവുമായി കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്നത് കണ്ട അവർ രണ്ടു പേരും പകച്ചു പോയിരുന്നു.
“ഇനീം ഈ നാട്ടിൽ നിന്നാൽ എന്നെ കൂട്ടി ഇനീം കഥകൾ പറഞ്ഞുണ്ടാക്കാൻ ആളുകള് എണ്ടാവും…
എനിക്ക് പോകാൻ ഇനിയും കുറെ നാടുകളുണ്ട്,….
ഞാൻ…..ഞാൻ പൊക്കോളാം…”
കണ്ണ് തുടച്ചു ശിവൻ തിരിഞ്ഞു നടന്നു.
“ശിവാ….”
ഉറച്ച ശബ്ദം ശ്രീജയുടേതായിരുന്നു.
“നീ പോയാൽ ഇപ്പോൾ ഉണ്ടായ പ്രശ്നം തീരുവോ…
ഇവളുടെ പേരിനു പറ്റിയ ചീത്തപ്പേര് പോകുവോ…”
ശ്രീജയെ നോക്കി നിന്ന ശിവനോട് അവൾ ചോദിച്ചു.
“നീ നാട് വിട്ടാൽ, നിനക്ക് മടുത്തപ്പോൾ നീ ഇട്ടിട്ടു പോയി എന്നാവും ഇനി, ഇവിടെ വിഷം ചീറ്റുന്ന നാട്ടുകാര് പറഞ്ഞുണ്ടാക്കാൻ പോവുന്നത്…
നീ പോയാൽ നീ അത് കേൾക്കാൻ ഉണ്ടാവില്ല എന്നെ ഉള്ളൂ…
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli