“ആരാ…എന്താ വേണ്ടേ…”
വിയർത്തൊലിച്ചു വെളിയിൽ നിന്ന ശിവനെ നോക്കി അവർ ചോദിച്ചു.
പുറത്തു നിന്നുള്ള ശബ്ദത്തിന്റെ ഉറവിടം അറിയാനായി, കുഞ്ഞുതലകൾ പൊങ്ങി താഴ്ന്നു നിന്നു.
“ഞാൻ…..ഞാൻ…അനുപമയുടെ അച്ഛനാ…”
പതുങ്ങി നിർത്തി നിർത്തിയാണ് ശിവൻ പറഞ്ഞത്.
“അനുപമയുടെ അച്ഛൻ ജീവിച്ചിരിപ്പില്ലല്ലോ…”
“അത് അവളുടെ രണ്ടാനച്ഛനാ ടീച്ചറെ…”
അപ്പോഴേക്കും എത്തികുത്തി തലപുറത്തേക്കെതിച്ചു ആളെകണ്ട കരുവാക്കുന്നിലെ മറ്റൊരു കാന്താരി വിളിച്ചുപറഞ്ഞു.
കുലുങ്ങി ഉള്ള കളിയാക്കിച്ചിരികൾ ഉയർന്നതോടെ ടീച്ചർ വാതിലിൽ ഒന്ന് കയ്യടിച്ചു അവരെ നിശ്ശബ്ദരാക്കി.
ക്ലാസ്സിലും വന്നു തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിതായാക്കിയ ശിവനോടുള്ള ദേഷ്യം അനുവിൽ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു,
“എന്താ വേണ്ടേ…ഇത് ക്ലാസ് ടൈം ആണ്…”
ടീച്ചറുടെ സ്വരത്തിലും അവഞ്ജ നിറഞ്ഞിരുന്നു.
“അത് നാളെ മോള് ഇവിടുന്നു യാത്ര പോകുവാന്ന് പറഞ്ഞിരുന്നു….
കാശ് മോള് എടുക്കാൻ മറന്നുപോയി,
ഞാൻ അതുകൊണ്ടുകൊടുക്കാൻ…”
ശിവൻ കയ്യിൽ പിടിച്ചിരുന്ന കാശ് അവർക്ക് നേരെ നീട്ടിക്കൊണ്ട് ക്ലാസ്സിനുള്ളിലേക്ക് അനുവിനെ പരതി…
അവന്റെ തിരച്ചിലിനോടുവിൽ വിടർന്ന കണ്ണുകളിൽ അമ്പരപ്പും തിരിച്ചറിയാൻ കഴിയാത്ത ഭാവവുമായി, അനുവിനെ കണ്ടെത്തി.
“അവൾക്ക് വരാനിഷ്ടമില്ലെന്നാണല്ലോ പറഞ്ഞെ…
എന്താ അനു വീട്ടിൽ പറഞ്ഞില്ലേ മോൾക്ക് പോവണ്ടാന്നു…”
അവളെ നോക്കി ടീച്ചർ ചോദിച്ചപ്പോൾ എഴുന്നേറ്റു നിന്ന അവളുടെ ശിരസ്സ് വീണ്ടും താഴ്ന്നു.
“ഇല്ല ടീച്ചറെ, ആദ്യം വീട്ടിൽ മോള് പറഞ്ഞപ്പോൾ ഞാനാ പോണ്ടാന്നു പറഞ്ഞെ…
പക്ഷെ പിന്നെ തോന്നി എന്റെ മോള് പോണോന്നു,…
എനിക്കിതിനൊന്നും പോവാൻ പറ്റിയിരുന്നില്ല, അപ്പോൾ എന്റെ മോള് എന്റെ അവസ്ഥയിൽ വളരണ്ട എന്ന് തോന്നി.”
ശിവൻ പറഞ്ഞു തീർത്തു അനുവിനെ നോക്കി,
അവൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ശിവനെ തന്നെ നോക്കി നിന്നു.
“നാളെ രാവിലെ സ്കൂൾ സമയത്തു തന്നെ എത്തിയാൽ മതി,…
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli