പക്ഷെ തിരികെ എത്താൻ വൈകും,
അപ്പോൾ കൊണ്ടുപോവാൻ ഇവിടെ രക്ഷിതാവ് വേണം…”
“ഞാൻ വന്നു കൂട്ടിക്കൊണ്ടു പൊക്കോളാം ടീച്ചറെ….”
“ശെരി….”
“ശെരി ടീച്ചറെ…”
തന്നെ തന്നെ നോക്കി നിന്നിരുന്ന അനുവിനെയും ഒന്ന് നോക്കി ചിരിച്ച ശേഷം ശിവൻ തിരിച്ചു നടന്നു.
ജനാലയിലൂടെ, അവനെ കണ്ണ് വിടാതെ പിന്തുടരുകയായിരുന്നു അനു,
ഇതുവരെ കാണാതിരുന്ന അറിയാൻ ശ്രെമിക്കാതെ ഇരുന്ന ശിവനെ അവൾ നോക്കിക്കണ്ടു.
അന്ന് സ്കൂള് കഴിഞ്ഞു കരുവാക്കുന്നിൽ എത്തിയ അനുവിന്റെ കണ്ണുകളാൽ കവലയിലാകെ ആഹ് മുഖത്തിനായി പരതി,…
ചായക്കടയിലും, ഇറച്ചിക്കടയുടെ പരിസരത്തുമെല്ലാം ശിവനെ കാണാനായി അനു കണ്ണ് നീട്ടിയെങ്കിലും അവിടെയെങ്ങും കാണാതെ വന്നതോടെ അവളുടെ ഉള്ളിൽ നിരാശ നിറഞ്ഞു,
കുട്ടു അവളുടെ കൈ വലിച്ചു ഓരോന്ന് പറഞ്ഞു നടക്കുമ്പോഴും അവളുടെ കരിനീല കണ്ണുകൾ ആദ്യമായി അവനെ തിരഞ്ഞു.
അന്ന് പതിവിലും കുറച്ചു വൈകി ആണ് ശിവൻ വീട്ടിലെത്തിയത്.
അവന്റെ വരവിനു കാത്തെന്നോണം ഇന്ന് സുജയോടൊപ്പം അനുവും ഉള്ളാൽ കാത്തിരുന്നിരുന്നു,
ശിവൻ വൈകുന്ന ദിവസങ്ങളിൽ ഇതിനോടകം തന്നെ സുജയുടെ ഉള്ളു പിടയ്ക്കാൻ തുടങ്ങിയിരുന്നു ,
അവന്റെ കാലടിയൊച്ച മുൻവശത്തുയർന്നു കേൾക്കും വരെ സുജയുടെ കണ്ണുകൾ ഇടയ്ക്കിടെ മുറ്റത്തേക്ക് എത്തിനോക്കുമായിരുന്നു,
ഇന്നവൾക്ക് കൂട്ടായി അനുവിന്റെ കണ്ണുകളും എത്തിയിരുന്നു.
ഇന്ന് രാവിലെ വരെ വീട്ടിൽ അധികപറ്റായി കടന്നുകൂടിയ അപരിചിതനിൽ നിന്നും ഇന്ന് അയാൾ തനിക്കും അമ്മയ്ക്കും ആരൊക്കെയോ ആയി മാറുന്നത് അനുവറിഞ്ഞു തുടങ്ങി.
ശിവൻ വരുമ്പോൾ അനു പതിവുപോലെ വാതിൽ പടിയിൽ ഇരുന്നു പുസ്തകം വായിക്കുക ആയിരുന്നു,
കണ്ണുകൾ പുസ്തകത്തിൽ ആയിരുന്നെങ്കിലും ഇടയ്‌ക്കെല്ലാം ശിവനെ നിരീക്ഷിച്ചുകൊണ്ട് അവനു ചുറ്റും വലയം ചെയ്തുകൊണ്ടിരുന്നു.
ഇതുവരെ താൻ എടുക്കാത്ത തനിക്കായി കൊണ്ടുവന്നിരുന്ന ശിവന്റെ സ്നേഹം നിറച്ച തേൻമിട്ടായിയുടെ പൊതി,
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli