അന്ന് മുതൽ ഇന്നുവരെ മുടങ്ങാതെ തനിക്കായി അടുക്കള തട്ടിൽ വെക്കുന്ന അവളുടെ രണ്ടാനച്ഛനെ അനു കണ്ടു.
കുളികഴിഞ്ഞു ഈറനോടെ വരുന്ന അമ്മയുടെ നാണം ഒഴിയാൻ വേണ്ടി അമ്മയെ കണ്ട നിമിഷം തന്നെ മുൻവാതിലിലൂടെ പിന്നാമ്പുറത്തേക്ക് തോർത്തുമായി പോകുന്ന ശിവനെ അവൾ നോക്കികാണുകയായിരുന്നു.
“അച്ഛൻ വന്നോ….മോളെ…”
ശിവൻ വാതിലിലൂടെ പിന്നിലേക്ക് നടന്നത് ഒരു മാത്രകണ്ട സുജ അനുവിനോട് ചോദിച്ചു.
“ഉം….പിന്നിലോട്ടു പോയി…”
അവളുടെ ഉത്തരം കേട്ട സുജ മുറിയിലേക്ക് നീങ്ങി.
അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ പതിവിലും മൗനം കെട്ടിനിന്നിരുന്നു,
രാവിലെയുള്ള ശിവന്റെ പ്രതികരണം ഉള്ളിൽക്കിടന്ന സുജ വല്ലാതെ വിളറിയിരുന്നു,
ചെയ്തത് വലിയ തെറ്റായി അവൾക്ക് തോന്നി.
സ്കൂൾ വിട്ടു വന്ന അനു സ്കൂളിൽ നടന്നതെല്ലാം സുജയോട് പറഞ്ഞിരുന്നു.
ഉള്ളിൽ ശിവനോട് സ്നേഹം നിറഞ്ഞെങ്കിലും താൻ പറയാതിരുന്നതുകൊണ്ടുള്ള കുറ്റബോധം അവളെ വലച്ചു.
അനുവിനെ കെട്ടിപ്പിടിച്ചു കിടന്നപ്പോഴും ആഹ് കാര്യം അവളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു.
ഉറക്കം വരാതായതോടെ അവൾക്ക് കിടക്കാൻ കഴിഞ്ഞില്ല.
ശിവനോട് ക്ഷെമ ചോദിക്കാൻ ഉറച്ച, അവൾ അനുവിനെ ഉണർത്താതെ മുറിയിൽ നിന്ന് ശിവന്റെ അടുത്തെത്തി.
ഉറക്കത്തിലേക്ക് വഴുതുന്ന നേരമാണ് ശിവൻ തന്റെ അരികിൽ സാന്നിധ്യമറിഞ്ഞത്,
കണ്ണുതുറന്നു ചരിഞ്ഞു നോക്കിയ ശിവൻ തന്റെ തൊട്ടടുത്ത് ആരോ ഇരിക്കുന്നതായി കണ്ടു, ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും കണ്ണ് മുറിയിലെ ഇരുട്ടുമായി സന്ധിയിലായപ്പോൾ തന്റെ തൊട്ടരികിൽ ഇരിക്കുന്ന സുജയെകണ്ട ശിവൻ ഒന്നമ്പരന്നു,…
“എന്താ…എന്ത് പറ്റി…”
അവന്റെ സ്വരത്തിൽ വല്ലാതെ പരിഭ്രമം കലർന്നിരുന്നു,
ആർക്കോ അപകടം സംഭവിച്ചത് ചോദിക്കുംപോലെ ഞെട്ടിപ്പിടിച്ചെഴുന്നേറ്റ ശിവന്റെ ഉച്ച പൊങ്ങിയത് കണ്ടതും സുജ വേഗം കൈകൊണ്ട് ശിവന്റെ വായ് പൊത്തി,…ഒച്ച കേട്ട് അനു ഉണർന്നോ എന്ന് തലയിട്ടു നോക്കി, അവൾ തിരിഞ്ഞപ്പോൾ,
വിടർന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ശിവനെയാണ് കണ്ടത്,
പെട്ടെന്നുണ്ടായ സുജയുടെ കയ്യ് സ്പര്ശമേറ്റ ശിവൻ ഒന്ന് തരിച്ചു പോയിരുന്നു.
അമളി പറ്റിയ സുജ കണ്ണ് താഴ്ത്തി, പതിയെ കയ്യെടുത്തു,
അവളുടെ നനുത്ത സ്പർശം അകന്നിട്ടും ഒരു സ്വപ്നത്തിലെന്നപോലെയാണ് അൽപനേരം ഇരുന്നത്.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli