“അതെ….”
ശിവന്റെ ഇരിപ്പ് കണ്ട സുജ പതിയെ ഒന്ന് വിളിച്ചു.
“ആഹ്…എന്താ…”
പെട്ടെന്ന് ഉണർന്ന പോലെ ഞെട്ടിയ ശിവൻ വീണ്ടും ചോദിച്ചു.
“ഇന്ന് രാവിലത്തെ കാര്യം,…അത് ഞാൻ പറയാതെ ഇരുന്നത്…
ഇതുവരെ അങ്ങനെ ഈ കാര്യങ്ങളൊന്നും പറയാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല…
കിട്ടുന്നതുകൊണ്ട് ജീവിച്ചു പോരുന്ന എനിക്കും മോൾക്കും ഇതുപോലുള്ള ആശയൊന്നും ഉണ്ടായിട്ടില്ല…
മോളും ഒന്ന് കരഞ്ഞാലും പിന്നെ മനസ്സിലാക്കി കഴിയുമായിരുന്നു അതോണ്ടാ ഞാൻ…”
“ശ്ശെ…താൻ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവായിരുന്നോ….
അതൊന്നും സാരമില്ല…
ഞാനും അപ്പോൾ വല്ലാണ്ടായി എന്തൊക്കെയോ പറഞ്ഞുപോയി,
വേറൊന്നും കൊണ്ടല്ല…
ഇതുപോലെ ഓരോ കാര്യങ്ങൾക്ക് സ്കൂളിൽ എണ്ണമെടുക്കുമ്പോൾ എപ്പോഴും ഞാനും എന്നെപോലെ ഉള്ള കുറച്ചു പേരും തലയും കുനിച്ചിരിക്കും,
കൊടുക്കാൻ കാശില്ലാത്തതുകൊണ്ട്,
അതോണ്ട് ആഹ് വേദന എനിക്കറിയാം…
എന്റെ മോള് ഒരിക്കലും അങ്ങനെ തലകുനിച്ചിരിക്കാൻ പാടില്ല…
ആഹ് നേരം ഞാനത്രെ ഓർത്തുള്ളൂ….
തന്നെ വേദനിപ്പിക്കും എന്നൊന്നും എനിക്ക് ചിന്തിക്കാൻ പറ്റിയില്ല….”
ശിവൻ പറഞ്ഞു നിർത്തുമ്പോൾ സുജയുടെ ഉള്ളം തുള്ളി ചാടുകയായിരുന്നു…
ശിവനെ കെട്ടിപ്പിടിക്കാൻ അവൾക്ക് തോന്നി…
എങ്കിലും ഒരപരിചിതത്വം അവളെ പിന്നോട്ട് വലിച്ചു.
തന്റെ മകളെ തന്നെപ്പോലെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയുമൊ എന്ന അവളുടെ ചിന്തയിലേക്കാണ് ശിവന്റെ വാക്കുകൾ കയറിപ്പോയത്.
അവനെ തന്നെ ഉറ്റുനോക്കി കണ്ണുകൾ പോലും ചിമ്മാതെ ഇരിക്കുന്ന സുജയെക്കണ്ട്,
ശിവനും പരുങ്ങലിലായി.
“താൻ ഉറങ്ങിക്കോളൂ….മോളെ ഉണർത്തണ്ട…
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli