ഇവളുടെയും മോളുടെയും കാര്യം എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…”
“ചേച്ചീ….ഞാൻ…എനിക്കറിയില്ല…ചേച്ചി…”
“അറിയണം…ഇവൾക്ക് ഇനി ഇവിടെ നേരാം വണ്ണം ജീവിക്കാൻ പറ്റുമോ എന്ന് തോന്നുന്നുണ്ടോ…
നീ പോയാൽ നിന്റെ പേരും പറഞ്ഞു മുതലെടുക്കാൻ വരുന്നവരെ നേരിടാൻ ഇവൾക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ…”
“ഞാൻ…എന്താ വേണ്ടത് ചേച്ചീ… ഇതിന് എന്ത് പരിഹാരാ ചെയ്യേണ്ടേ….”
ശിവൻ ശ്രീജയിലേക്ക് ഉറ്റുനോക്കി.
“നിനക്ക് ഇവളെ താലികെട്ടി നിന്റെ ഭാര്യ ആക്കാൻ പറ്റുവോ…
അനുമോള്ടെ അച്ഛനാവാൻ പറ്റുവോ…”
“ചേച്ചീ….!!!!”
രണ്ടുപേരും ഒരുമിച്ചാണ് ശ്രീജയെ ഞെട്ടലോടെ വിളിച്ചത്…
“ഒച്ച വെക്കണ്ട ശിവാ…”
സുജയെ പാടെ അവഗണിച്ചുകൊണ്ട് ശിവന് നേരെ കൈ കാട്ടി ശ്രീജ പറഞ്ഞു.
ഇതുവരെ ഇല്ലാത്ത കരുത്ത് അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.
“എല്ലാം അറിഞ്ഞിട്ടു തന്നെയാ ചോദിച്ചത്…
ഇവൾക്ക് രണ്ടാം കെട്ടാണ്,…. പ്രായം എത്താറായ ഒരു മോളുണ്ട്…
ഇതെല്ലാം അറിഞ്ഞുകൊണ്ട് നിനക്കിവളെ സ്വീകരിക്കാൻ കഴിയുമോ എന്നാണ് എന്റെ ചോദ്യം…”
ഞെരിപിരി പൂണ്ട് അതീവ സങ്കടത്തോടെയും അതിലും ഏറിയ കോപത്തോടെയും ഇതെല്ലാം കേട്ടുകൊണ്ട് കണ്ണീരൊഴുക്കി സുജ ശ്രീജയുടെ കൈ മുറുക്കുന്നുണ്ടായിരുന്നു.
“എനിക്കുത്തരം വേണം ശിവാ…നീ എന്നോട് ചോദിച്ചത് ഒരു പരിഹാരം ആണ്,…എനിക്ക് മുൻപിൽ ഇത് മാത്രമേ പരിഹാരം ആയിട്ടുള്ളു…”
“എനിക്ക്…..എനിക്കറിയില്ല ചേച്ചി…
അന്ന് അവിടെ അവർക്ക് വേണ്ട സാധനങ്ങൾ കൊണ്ട് വെക്കുമ്പോൾ പോലും വേറെ ഒരു ഉദ്ദേശവും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല…
എനിക്ക് ബഹുമാനം മാത്രേ തോന്നിയിട്ടുള്ളൂ… ഒറ്റയ്ക്ക് ഒരു കൊച്ചിനെ കഷ്ടപ്പെട്ട് വളർത്തുന്ന കണ്ടുകൊണ്ടുള്ള ബഹുമാനം…”
“ഇന്ന് മുഴുവൻ നീ ആലോചിച്ചോ ശിവാ…എന്നിട്ടു സമ്മതം ആണെങ്കിൽ നാളെ രാവിലെ ഞങ്ങൾ ഇറങ്ങും മുൻപ് വീട്ടിൽ വന്നു കാണാം എന്നിട്ട് ബാക്കി തീരുമാനിക്കാം, ഇല്ലേൽ ഇങ്ങനെ ഒന്ന് പറഞ്ഞിട്ടില്ലെന്നും നമ്മൾ തമ്മിൽ കണ്ടിട്ടില്ലെന്നും കരുതി, നിന്റെ വഴിക്ക് പോകാം…
….വാ പെണ്ണെ…”
അവന്റെ മറുപടിക്ക് കാക്കാതെ സുജയേയും കൊണ്ട് ശ്രീജ അവനെ കടന്നു നടന്നു.
തിരിഞ്ഞു നോക്കിയ ശിവന്റെ കണ്ണും സുജയുടെ കണ്ണും ഒരു നിമിഷത്തേക്ക് ഇടഞ്ഞു,
അവിടെ നിറയുന്നതെന്താണെന്നു രണ്ടു പേർക്കും തിരിച്ചറിയാൻ ആയില്ല.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli