*************************************
“ആഹ് ഡി പെണ്ണെ…രണ്ടും എത്തിയെന്ന് തോന്നുന്നു…”
ഇരുട്ടിൽ തെളിഞ്ഞ വെളിച്ചവും കലപില സ്വരവും കേട്ട ശ്രീജ വരാന്തയിൽ തന്നെ അവരെയും കാത്തിരുന്ന സുജയോട് പറഞ്ഞു.
സൈക്കിളിൽ രണ്ടുപേരും എത്തുമ്പോൾ, ശ്രീജയും സുജയും
മുന്നിലുണ്ടായിരുന്നു.
“ഇതെത്ര നേരായി ശിവാ….എന്തെ ഇത്ര വൈകിയേ…”
ശ്രീജ ശിവനോടൊന്നു കയർത്തപ്പോൾ സുജ ശ്രീജയുടെ കയ്യിൽ വേണ്ട എന്ന അർത്ഥത്തിൽ പിടിച്ചു.
“ഈ പെണ്ണിവിടെ ഇരുന്നു തീ തിന്നു.
ഇരുട്ടിയിട്ടും രണ്ടുപേരെയും കാണാതിരുന്നത് കൊണ്ട്.”
“വേണോന്നു വെച്ചിട്ടല്ല ചേച്ചി….
മോള് എത്തിയപ്പോൾ വൈകി, പിന്നെ ഇവർക്ക് കുറച്ചു തുണിയെടുക്കാനും കയറിയപ്പോൾ വൈകിയതാ…”
ശിവൻ സുജയെ നോക്കി, കണ്ണൊന്നു തിളങ്ങിയെങ്കിലും വീണ്ടും പഴയ പോലെ മുഖത്ത് കപട ദേഷ്യം വാരിയുടുത്തു.
ശ്രീജയെ ഒന്ന് നോക്കിയിട്ട്…മുഖവും കയറ്റിപ്പിടിച് സുജ ചവിട്ടികുലുക്കി മുകളിലേക്ക് കയറിപ്പോയി.
“ഡാ ചെന്നൊന്നു പറഞ്ഞു സമാധാനിപ്പിച്ചെക്ക് പെണ്ണൊന്നു പേടിച്ചുപോയി അതിന്റെയാ…
…..ഡി അനുകുട്ടി നിന്നോടും കൂട്ടിയാ പറഞ്ഞെ…അച്ഛന്റെ ഒപ്പം കറങ്ങി നടന്നാൽ മാത്രം പോരാ, നേരത്തും കാലത്തും വീട്ടിൽ വിളിച്ചോണ്ട് പോരണം.”
അനുവിന്റെ കവിളിൽ ഒന്ന് തട്ടി ശ്രീജ പറഞ്ഞു.
സൈക്കിൾ കയ്യിൽ പൊക്കി പിടിച്ച്, അനുവിനൊപ്പം കൽവെട്ടു കയറി വീട്ടിലെത്തുമ്പോൾ സുജയെ കണ്ടില്ല.
കയ്യിൽ ഉണ്ടായിരുന്ന തുണിയുടെ പൊതികളുമായി അവർ അകത്തു കയറി,
അടുക്കളയിൽ തട്ടും മുട്ടും കേട്ട അനു, ദയനീയമായി ശിവനെ നോക്കി.
“ഒന്നൂല്ല….മോളെ അമ്മ ഒന്നും പറയാതെ അച്ഛൻ നോക്കിക്കോളാം…”
അനു അത് കേട്ട് ചിരിച്ചു കാണിച്ചു.
“ഉടുപ്പ് മാറിയിട്, ഇനിയിപ്പോൾ കുളിക്കാനൊന്നും നിക്കണ്ട, നേരം ഇരുട്ടി….
ഇങ്ങനെ നടന്നോളും,…”
അടുക്കളയിൽ നിന്ന് തലപുറത്തേക്കിട്ട് സുജ രണ്ടുപേരെയും നോക്കി പറഞ്ഞു വേഗം മുഖം തിരിച്ചു.
“മോള് ചെന്ന് ഉടുപ്പ് മാറ്റിയിട്ടോ,..
ഞാൻ അമ്മയോട് പറഞ്ഞോളാം..”
അനു മുറിയിലേക്ക് പോവുന്നത് നോക്കിയ ശിവൻ, അടുക്കളയിലേക്ക് നടന്നു.
അവിടെ അടുപ്പിലെന്തോ ഊതിക്കൊണ്ട് എന്തോ എണ്ണിപ്പെറുക്കുന്ന സുജായെകണ്ടപ്പോൾ ശിവനും പറയാൻ ഒന്ന് മടിച്ചു.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli