“സുജേ….ഞാൻ ആദ്യായിട്ടു, മോളുമായി പുറത്തു പോയപ്പോൾ, മോൾക്കും തനിക്കും എന്തെങ്കിലുമൊക്കെ വാങ്ങണം എന്ന് തോന്നി,.അതാ..
മോളെ വഴക്കു പറയണ്ട….,”
അഭിമുഖീകരിക്കാൻ അല്പം ബദ്ധപ്പെട്ടിട്ടാണെങ്കിലും,ശിവൻ പറഞ്ഞു.
പുക മണവും, തീയുടെ ചൂടും ഇരുട്ടിനെയും തണുപ്പിനെയും ഒരു വലയം തീർത്തു അകറ്റിയിരുന്നു, കരിയും മഞ്ഞപ്പും പടർന്നു നിറം മങ്ങിയ അടുക്കളയിൽ തീയിൽ പൊട്ടിച്ചുരുങ്ങുന്ന ചുള്ളിക്കമ്പുകളുടെ സ്വരം ഉയർന്നു നിന്നിരുന്നു.
“ഇതുവരെ ഇങ്ങനെ കാത്തിരിക്കേണ്ടി ഒന്നും വന്നിട്ടില്ല…
കാത്തിരുന്നിട്ടു എനിക്ക് നല്ല വാർത്തയൊന്നും കിട്ടിയിട്ടുമില്ല,
എട്ട് വര്ഷം മുൻപ് ചെറുതായിരുന്ന മോളെയും പിടിച്ചോണ്ട് ഒരിക്കെ ഇരുന്നപ്പോഴാ എന്റെ ജീവിതം ഒരിക്കെ തീർന്നു പോയത്….
അന്ന് മുതൽ നോക്കിയിരിക്കുമ്പോൾ എനിക്ക് പേടിയാ….
അതോണ്ട്….
അതോണ്ട്…….ഇനിയെന്നെ പേടിപ്പിക്കരുത്….”
ഇതുവരെ കണ്ടിരുന്ന തളരാതെ പിടിച്ചു നിന്ന സുജ വിതുമ്പി നിൽക്കുന്നത് കണ്ടപ്പോൾ ശിവനും വല്ലാതെ ആയി.
അവളുടെ തേങ്ങൽ കണ്ട ശിവന് നോക്കി നില്ക്കാൻ കഴിഞ്ഞില്ല,
അവളെ തന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ ഒത്തിരി ആഗ്രഹിച്ചിരുന്നതുപോലെ സുജ അവന്റെ മേലേക്ക് ചാരി കിടന്നു.
തന്റെ പെണ്ണിന് ആദ്യമായി തന്നോടുള്ള സ്നേഹം പുറത്തു കണ്ട ശിവനും മനം നിറയുന്ന അവസ്ഥയിൽ ആയിരുന്നു.
നെഞ്ചിലൊഴുക്കിയ കണ്ണീരിന്റെ നനവിന്, മേലെ തേങ്ങലൊതുങ്ങിയപ്പോൾ അവളുടെ ചുടു നിശ്വാസം വീണ് അവനെ പൊള്ളിക്കാൻ തുടങ്ങി.
അവളുടെ തലമുടി തഴുകി അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്ന് എടുക്കാൻ ശ്രെമിച്ചപ്പോൾ, ഇഷ്ട്ടപ്പെടാത്ത പോലെ അവന്റെ ചൂടിൽ മയങ്ങി കൊതി തീരാത്ത പോലെ അവൾ ഒന്നുകൂടി അവനോടൊട്ടി നിന്നതെ ഉള്ളൂ.
“മോളെ….”
നനവോടെ അവളെ വിളിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ തിരയൊഴിയാത്ത കണ്ണിലേക്ക് ഉറ്റുനോക്കി നിന്നു.
നാണഛെവി പടർന്ന അവളുടെ കവിളിലും, ചുണ്ടിന് മേലെയും നെറ്റിത്തടത്തിലും എല്ലാം വിയർപ്പ് തുള്ളികൾ പറ്റിയിരുന്നു,
കുങ്കുമം പതിയെ ചാലിട്ട് ഒലിക്കാൻ തയ്യാറെടുക്കുന്നു.
രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയം തിളങ്ങി.
ശിവന്റെ ചുണ്ടവളുടെ നെറ്റിയിൽ അമർന്നപ്പോൾ കണ്ണടച്ചു അവൾ ആഹ് നിമിഷത്തെ സ്വാഗതം ചെയ്തു.
“എന്റെ പെണ്ണിന്റെ മനസ്സ് ഇനി ഞാൻ നോവിക്കില്ലട്ടോ…..പകരം…”
ചെവിയിൽ അത്രയും പറഞ്ഞ ശേഷം ശിവന്റെ ചുണ്ടുകൾ അവളുടെ കവിളിലെ വിയർപ്പിനെ ഒപ്പി.
അവിടുന്ന് നിരങ്ങി നീങ്ങിയ അവന്റെ ചുണ്ടുകൾ വിയർപ്പ് ചാലിട്ട മുടിയൊഴുകി കിടന്ന വെൺകഴുത്തിലേക് താഴ്ന്നു.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli