ഭക്തിഗാനങ്ങൾ പാടാനായി എത്തിയ സംഘങ്ങൾ.
ആൽചുവട്ടിൽ തയ്യാറായി.
“അമ്മാ ദേ…അനിൽ അവിടെ ഉണ്ട് ഞാൻ അവരുടെ കൂടെ നിന്നോട്ടെ…”
അപ്പുറം നിന്ന കൂട്ടുകാരനെ കണ്ട കുട്ടു ശ്രീജയുടെ കയ്യിൽവലിച്ചു.
അവിടെക്കൊന്നു നോക്കി കുട്ടുവിന്റെ കൂട്ടുകാരനെ കണ്ട ശ്രീജ തലയാട്ടിയതോടെ കുട്ടു ആളുകൾക്കിടയിലൂടെ നുഴഞ്ഞു നൂണ്ടു അപ്പുറത്തെത്തി.
ഭക്തിഗാന സംഘം അപ്പോഴേക്കും പാട്ടു തുടങ്ങി.
പാട്ടു കേൾക്കാൻ ആളുകൾ കൂടിയതോടെ തിരക്ക് വർധിച്ചു ശിവനും പെണ്ണുങ്ങളുമെല്ലാം തിരക്കൊഴിയാൻ പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു.
തിങ്ങിക്കൂടിയ നാട്ടുകൂട്ടം മുന്നിലായതോടെ പാട്ടും തുള്ളലുമൊന്നും അനുവിന് കാണാൻ വയ്യാതെ ആയി.
തന്റെ നേരെ നോക്കി ചുണ്ടുമലർത്തിയ അനുവിനെ കണ്ടതും പിന്നെ മറ്റൊന്നും ശിവൻ ചിന്തിച്ചില്ല.
മോളെ പൊക്കിയെടുത്തു തോളിലിരുത്തുമ്പോൾ,
അമ്പരപ്പും സന്തോഷവും കൊണ്ട് അനു ആർത്തു ചിരിച്ചു.
സുജയും ശ്രീജയും അനുവിനെ കളിയാക്കുമ്പോഴും അവൾ ഒന്നിലും കൂസാതെ ശിവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു അഭിമാനത്തോടെ അവളുടെ അച്ഛന്റെ തോളിൽ ഇരുന്നു.
കരുവാക്കുന്നുകാർ ഒന്നടങ്കം കൂടിയ കാവിൽ പുതുമോഡിയിലായിരുന്ന സുജയേയും ശിവനെയും അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ട് മുത്തുവിന്റെ തോളിൽ കയ്യിട്ട് അരവിന്ദനും കാവിനുള്ളിൽ നിന്നിരുന്നു.
എന്നാൽ ആരെയും കൂസാതെ ശിവനും സുജയും അവരുടെ കുടുംബം നെയ്തുകൂട്ടുന്ന തിരക്കിൽ ആയിരുന്നു.
ചാന്തും പൊട്ടും കുപ്പിവളകളും, അനുവിനും കുട്ടുവിനും ചെറിയ കളിക്കോപ്പും വാങ്ങിയാണ് അവർ തിരികെ വന്നത്,
ഉടുപ്പുപോലും മാറാതെ അനു വീട്ടിലും ശിവനെയും ചുറ്റിപിടിച്ചിരിപ്പായിരുന്നു.
“ഉടുപ്പ് മാറ് പെണ്ണെ…”
“മ്മ്മ… ഹും”
ചിണുങ്ങികൊണ്ട് അവൾ മൂളി.
മുറിയിൽ നിന്ന് ഇറങ്ങിയ സുജ അപ്പോഴേക്കും കടുംപച്ച ബ്ലൗസിലേക്കും മുണ്ടിലേക്കും മാറിയിരുന്നു.
മാറിനും വയറിനും മേലെ മുണ്ടിന്റെ കോന്തലയും എടുത്തിട്ട് അവൾ ഇടുപ്പിൽ കൈകുത്തി
ശിവനോട് ഒട്ടിയിരിക്കുന്ന അനുവിനെ നോക്കി.
“ദേ…എന്റെ കയ്യീന്നു വാങ്ങിക്കല്ലേ അനു… പുതിയ ഉടുപ്പ് നാശമാക്കല്ലേ പോയി മാറ്റിയേച്ചും വാ…”
അതോടെ ഇഷ്ടമില്ലാഞ്ഞിട്ടും ചിണുങ്ങികൊണ്ട് അനു മുറിയിലേക്ക് കയറി.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli