“വിട്….എന്ത് പണിയാ ചേച്ചി കാണിച്ചത്….ആരോട് ചോദിച്ചിട്ടാ ശിവനോട് അങ്ങനെയൊക്കെ പറഞ്ഞത്…
ഞാൻ പറഞ്ഞോ എനിക്ക് ഒരു കല്യാണം കഴിക്കണമെന്ന്…
എന്തിനാ ചേച്ചി…എന്നോടീ ചതി ചെയ്തത്….”
ശ്രീജയുടെ കൈ തട്ടി തെറിപ്പിച്ചു കരഞ്ഞുകൊണ്ട് സുജ താഴെക്കിരുന്നു പോയി.
“ഇങ്ങോട്ടെഴുന്നേൽക്കടി…..
എപ്പോൾ നോക്കിയാലും മോങ്ങാൻ നിക്കുന്ന ഒരുത്തി…
ഞാൻ പിന്നെ എന്ത് പറയണം അവനോടു നാട് വിട്ടോളാൻ പറയണോ…
എന്നിട്ട് നാളെ മുതൽ പിന്നെ എന്നും നിന്റെ മോൾ കരഞ്ഞുകൊണ്ട് വരുന്നത് കാണണോ, ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും അടക്കം പറയുന്നവര് നാളെ ഉച്ചത്തിൽ വിളിച്ചു പറയും നിന്നെപ്പറ്റി ഇല്ലാകഥകൾ…
അവൻ പോയാൽ അവന്റെ വിടവ് നികത്താം എന്നും പറഞ്ഞു കണ്ട എമ്പോക്കികൾ നിന്റെ മേലെ കയറി നിരങ്ങും,….
ഇതുവരെ കഴിഞ്ഞ പോലെ ഇനിയും കഴിയാൻ പറ്റും എന്നാണോ നിന്റെ തോന്നൽ എന്നാൽ അതങ്ങു മാറ്റിവച്ചേരേ… ഒരു പെണ്ണിനെകുറിച്ചു എന്തേലും വീണു കിട്ടാൻ കാത്തിരിക്കുവാ ഓരോരുത്തരു…ഇനി ഭർത്താവില്ലാത്തവള് കൂടിയാണേൽ പറയെം വേണ്ട…”
ദേഷ്യം കൊണ്ടലറി പറഞ്ഞ ശ്രീജ അവസാനം എത്തുമ്പോഴേക്കും ശാന്തയായി മാറി.
“മോളെ…നിനക്കൊരു ആൺതുണ വേണം, അത് നിനക്ക് മാത്രം അല്ല അനുമോൾക്കും കൂടി വേണ്ടിയാ…
നാളെ അവൾക്കു ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി ഒരാളും അവളുടെ നേരെ പൊങ്ങരുത്….
ശിവൻ അതിനു പറ്റിയ ആളാ…അവന്റെ തുണയുണ്ടെങ്കിൽ ഒരുത്തനും നിന്നെയോ നിന്റെ മോളുടെ നേരെയോ കൈപൊക്കില്ല…
അവനാരുമില്ല, നിങ്ങൾക്കും ആരുമില്ല…
ചേരാൻ ഇതിലും നല്ലൊരാളെ നിനക്ക് വേണ്ടി തിരയാൻ എനിക്ക് കഴിയില്ലെടി…”
അവളെ മാറോടു ചേർത്ത് ശ്രീജ വിങ്ങിപ്പൊട്ടി…
അപ്പോഴും സുജയിൽ നിന്ന് തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.
“ചേച്ചി….അനു….അവളോട് ഇതൊക്കെ എങ്ങനെയാ പറയാ…
….അവളോട് ഈ കാര്യം പറഞ്ഞാൽ നാട്ടുകാര് പറയുന്നതൊക്കെ സത്യം ആണെന്ന് അവളും വിചാരിക്കില്ലേ…ഞാൻ ചീത്തയാണെന്നു അവൾ എങ്ങാനും വിചാരിച്ചാൽ പിന്നെ ഞാൻ എന്തിനാ ചേച്ചീ….”
മാറിൽ കിടന്നു പതം പറയുന്ന സുജയെ അവൾ തട്ടി ആശ്വസിപ്പിച്ചു.
“ഇത്രയും ആലോചിച്ചതും, ഇവിടെ പറഞ്ഞു ഇങ്ങനെയൊക്കെ ആക്കിയതും ഞാൻ അല്ലെ,
അപ്പോൾ അനുവിനെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കുന്ന കാര്യവും എനിക്ക് വിട്ടേക്ക്…
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli