“ഈശ്വര…ഞാൻ ശെരിക്കും വൈകിയല്ലോ….ശ്ശൊ….”
അടുക്കളയിലേക്ക് പാഞ്ഞു കയറിയ സുജ അവിടെ കണ്ടത്. അടുപ്പുകൂട്ടി കലം കയറ്റി വെള്ളം തിളപ്പിക്കുന്ന ശിവനെ ആയിരുന്നു.
കഴുകി വെച്ചിരിക്കുന്ന അരി വെള്ളം തിളയ്ക്കാനായി കാത്തിരിക്കുകയായിരുന്നു.
“എഴുന്നേറ്റോ….”
“ഹ്മ്മ്….എന്നെ എന്താ വിളിക്കാതിരുന്നെ….”
“താൻ എന്നെക്കാളും മുന്നേ ഉണരുന്നതല്ലേ, ഇന്ന് ഞാൻ എണീറ്റപ്പോൾ തന്നെ നോക്കിയതാ അപ്പൊ നല്ല ഉറക്കം പിന്നെ വിളിക്കാൻ തോന്നിയില്ല.”
അവന്റെ ചുണ്ടിലെ പുഞ്ചിരി, അവളിൽ ആശ്വാസം നിറച്ചു.
“താൻ പോയി തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞു വാ…ഇത് ഞാൻ നോക്കിക്കോളാം…”
അവൻ പറഞ്ഞിട്ടും അവൾ അവിടെ നിന്ന് തിരിയുന്നത് കണ്ട ശിവൻ അവളെ നിർബന്ധിച്ചു വിട്ടു.
*************************************
“മോളെന്ത്യെ…..”
“അവള് ചേച്ചീടെ വീട്ടിലെണ്ട്…”
അവന്റെ കയ്യിൽ നിന്ന് സഞ്ചിയും ഇറച്ചിപൊതിയും വാങ്ങിക്കൊണ്ട് സുജ പറഞ്ഞു.
ഉടുപ്പ് മാറി കിണറ്റിൻ കരയിലേക്ക് നടന്ന ശിവൻ സുജയുടെ വിളികേട്ടാണ് തിരികെ ചെന്നത്.
“എന്താടി…
????”
“ദേ ഇതിൽ….”
മുന്നിൽ തുറന്നുവച്ചിരുന്ന പൊതിയിലേക്ക് നോക്കി അവൾ കണ്ണുകാട്ടി.
അതിൽ ഇറച്ചിയോടൊപ്പം തൊലി കളഞ്ഞു വെട്ടി നുറുക്കിയ നിലയിൽ മാടിന്റെ കാലുകളും ഉണ്ടായിരുന്നു.
“ഇതിനിപ്പോ എന്താ,…ഇടയ്ക്ക് ഇത് കഴിക്കണം നല്ലതാ…”
കൂസലേതുമില്ലാതെ ശിവൻ പറഞ്ഞു.
സുജ അവനെ നോക്കി കണ്ണുരുട്ടി നിന്നതെ ഉള്ളൂ.
“താൻ അതിൽ പണിയണ്ട കുളിച്ചു കയറിയിട്ട് ഞാൻ ചെയതോളാം….പോരെ…”
അവളെ നോക്കി ഒന്ന് കണ്ണുരുട്ടിച്ചിരിച്ചിട്ട് പുറത്തേക്കിറങ്ങിയ ശിവൻ കുളിക്കാൻ തുടങ്ങി.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli