അറവുകാരൻ 2 [Achillies] [Climax] 1173

തിരികെ അടുക്കളയിലെത്തിയ ശിവൻ അപ്പോഴും കള്ളപിണക്കം മുഖത്തണിഞ്ഞു നിക്കുന്ന സുജയെ ഒന്ന് തട്ടിയിട്ട്, നുറുക്കിയ കഷ്ണങ്ങൾ എല്ലാം ഒഴിഞ്ഞ ഒരു മൺചട്ടിയിൽ ഇട്ട ശേഷം കഴുകി വെളുപ്പിച്ചു.
മസാലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂട്ടിയരച്ച അരപ്പ് കഷ്ണങ്ങളിൽ ആകെ തേച്ചുപിടിപ്പിച്ചു,
ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും കൂടെ തൂവിയ ശേഷം അടുപ്പിലെ തീയ്ക്ക് മേലെ വച്ചു.

“അച്ഛേ….”

ശിവന്റെ അരയിൽ ചുറ്റിപ്പിടിച്ചു ഓടി വന്ന അനു നിന്ന് കിതച്ചു.

അവളുടെ മുടിയിൽ തലോടി ശിവൻ കൊഞ്ചിച്ചു.

അപ്പോഴേക്കും മൂക്കു നീട്ടിപ്പിടിച്ചു അനു അവിടെ പരന്ന മണം വലിച്ചു കയറ്റി.

“ഇന്ന് അനൂട്ടിക്ക് സ്പെഷ്യൽ അച്ഛേട വക….”

അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന സാമാന്യത്തിലും വലുതായ ചട്ടിയുടെ മൂടി തുണികൊണ്ട് മാറ്റി അനു ശിവനെ നോക്കി.

“ഞാൻ പറഞ്ഞില്ലേ സ്പെഷ്യൽ ആണെന്ന്…
അനൂട്ടിക്ക് അച്ഛനെ പോലെ കരുത്തൊക്കെ വേണ്ടേ, അതിനാ ഇത്…”

അപ്പോഴും ശിവനെ വിടാതെ അവൾ അവന്റെ കയ്യിനെ ചുറ്റി നിന്നിരുന്നു.

വേവ് കാലമായ എല്ലിൻ കഷ്ണങ്ങളും അതിനോട് കൂടിച്ചേർന്നിരുന്ന മാംസവും നെയ്യും അരപ്പിനോട് ചേർന്ന് കുഴഞ്ഞ മണം അവിടെ നിറഞ്ഞിരുന്നു,
മൂടി ഉയർത്തിയപ്പോൾ ചുമരിൽ കള്ളപരിഭവം കാട്ടി നിന്ന സുജയും കണ്ണ് നീട്ടി കൊതിപ്പിക്കുന്ന ചട്ടിയിലേക്ക് എത്തിനോക്കി പോയി.

അനുവിന്റെ കണ്ണും ചട്ടിയിൽ നിറഞ്ഞിരിക്കുന്ന വിഭവത്തിൽ ആയിരുന്നത് കണ്ട ശിവൻ ചിരിയോടെ ഒരു പാത്രമെടുത്ത് രണ്ടുമൂന്നു കഷ്ണങ്ങൾ കോരിയെടുത്തു അതിൽ പകർത്തി അനുവിന് കൊടുത്തു.

“ദാ അവിടെ നോക്കി നിൽക്കുന്ന ആൾക്ക് കൂടെ കൊടുക്കണേ അനൂട്ടി….”

സുജയെ നോക്കി ശിവൻ പറഞ്ഞത് കേട്ട അനു പാത്രവുമായി അവളുടെ അടുത്തേക്ക് ചെന്നു.

അപ്പോഴേക്കും ഒരു പുതിയ ചട്ടി അടുപ്പിൽ വച്ച ശിവൻ വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില ഇട്ടു,
അരിഞ്ഞു വച്ചിരുന്ന വെളുത്തുള്ളിയും ഇഞ്ചിയും സവാളയും കൂട്ടി വഴന്നു തുടങ്ങിയപ്പോൾ മസാലയും മറ്റു പൊടികളും ഇട്ട് ചെഞ്ചുവപ്പ് നിറമായ കൂട്ട് അവൻ മാറ്റിവെച്ചിരുന്ന കറിയിലേക്ക് ചേർത്ത് കൂട്ടിയിളക്കി എണ്ണയും കുരുമുളകും കൂടി ചേർത്ത് അവൻ മൂടി വച്ചു.

തിരിഞ്ഞ ശിവൻ കണ്ടത് എല്ലിൻപുറത്തു നിന്ന് മാംസം കഷ്ടപ്പെട്ട് കിള്ളി തിന്നുന്ന അമ്മയേം മോളെയുമായിരുന്നു.

“ദൈവമേ രണ്ടിനെയും ഞാൻ ഇനി തിന്നാനും കൂടി പഠിപ്പിക്കണോ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

248 Comments

Add a Comment
  1. അജുക്കുട്ടൻ

    കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *