ശിവൻ അവരുടെ അടുത്തേക്ക് വന്നു മാംസത്തോടെയുള്ള എല്ലൊരെണ്ണം കയ്യിലെടുത്തു അനുവിന്റെ വായ്ക്ക് നേരെ നീട്ടി.
“കടിച്ചെടുക്ക് അനുക്കുട്ടി…”
അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ശിവന്റെ കയ്യിലിരുന്ന എല്ലിലെ ഇറച്ചിയിലേക്ക് പല്ലാഴ്ത്തി അനു വലിച്ചെടുത്തു വായിലിട്ട് ചവച്ചു.
ഇളിച്ചു പിടിച്ചപ്പോൾ കൊതിനൂല് കണക്കെ അനുവിന്റെ കിറിയിലൂടെ ഒലിച്ച ഉമിനീര് കണ്ട ശിവൻ ചിരിച്ചുപോയി,
“ഇനി നിന്നേം പഠിപ്പിക്കണോ….”
ശിവൻ തന്റെ കയ്യിലിരുന്ന എല്ല് അനുവിന് കൊടുത്തിട്ട് സുജയുടെ നേരെ നോക്കി.
അപ്പോഴേക്കും സുജയും കയ്യിലെടുത്തു കടിച്ചു തിന്നാൻ തുടങ്ങി.
എല്ല് വടിച്ചു ക്ലീൻ ആക്കിയ ശേഷം കളയാൻ എഴുന്നേറ്റ രണ്ടു പേരെയും അവിടെ ഇരുത്തി.
എല്ലുകൾ സ്റ്റീൽ പാത്രത്തിൽ മണിയടിക്കും പോലെ തട്ടിയ ശേഷം
കുഴൽ പോലെയുള്ള എല്ലിന്റെ ദ്വാരം ഉള്ള ഭാഗം അനുവിന്റെ വായിലേക്ക് ശിവൻ വച്ചുകൊടുത്തു.
“ഉള്ളിലേക്ക് വലിച്ചെ അനുകുട്ടി…”
ശിവന്റെ വാക്ക് കേട്ട് ഉള്ളിലേക്ക് വലിച്ച അനുവിന്റെ നാവിലേക്ക് വെന്ത് പാകമായ സത്ത് നാവിലെത്തി.
“ഇതാ ഇത് കൊണ്ടുപോയി കുട്ടുവിന്റെ വീട്ടിൽ കൊടുത്തിട്ട് വാ… ”
ഒരു പാത്രത്തിൽ ഇന്നത്തെ വിഭവം വാഴയിലകൊണ്ട് മൂടി അനുവിനെ ഏല്പിച്ചുകൊണ്ട് ശിവൻ പറഞ്ഞു.
എല്ലാ ശനിയാഴ്ചകളിലും ഇറച്ചിക്കറി ശിവന്റെ പതിവായിരുന്നു, അതിലൊരു പങ്ക് ശ്രീജയുടെ വീട്ടിലും കൊടുക്കും.
മുറ്റത്ത് നിന്ന് താഴേക്ക് ഇറങ്ങി പോവുന്ന അനുവിനെ നോക്കിക്കൊണ്ട് അവൻ അവിടെ നിന്നിരുന്നു.
“അവളെ തനിച്ചു വിടണ്ടായിരുന്നു, ഇരുട്ടാ….”
സുജ പേടിയോടെ അനുവിനെ നോക്കി പറഞ്ഞു.
“അവൾ ഇരുട്ടിനെ പേടിക്കാൻ പാടില്ല….
വളർന്നു വരുവാ, പറഞ്ഞു പേടിപ്പിക്കുവാണേൽ എല്ലാത്തിനെക്കുറിച്ചും പറഞ്ഞു പേടിപ്പിച്ചു വളർത്താം…
അല്ലേൽ പേടി മാറ്റിക്കൊടുത്തു വളർത്താം.
എന്റെ മോള് ലോകം കണ്ട് പേടിച്ചു വളരണോന്നു എനിക്കില്ല…
…..പിന്നെ നോക്കിക്കൊണ്ട് ഞാൻ ഇവിടില്ലേ…
പിന്നെന്താ…”
സുജയെ നോക്കി ശിവൻ പറഞ്ഞതും സുജ ശിവന്റെ കയ്യിൽ പിടിച്ചു.
പിറ്റേന്ന് രാവിലെ പുഴക്കരയിൽ മീൻ പിടിക്കാൻ പോയ ശിവൻ തിരികെ
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli