അതോടെ അവളുടെ കയ്യും വലിച്ചു ശിവൻ നേരെ കടയിൽ കയറി.
തന്റെ മനസ്സറിഞ്ഞ അച്ഛന്റെ കയ്യിൽ തൂങ്ങി കിടന്നു മുറുക്കെ പിടിച്ചു അവൾ അവളുടെ ഇഷ്ടം കാട്ടി.
“വറീതേട്ട ഒരു ചായ,….
മോൾക്ക് കഴിക്കാൻ എന്താ വേണ്ടേ…”
അവിടെയുള്ള പഴകി മെഴുക്ക് പിടിച്ച ബെഞ്ചിൽ അവളെ ഇരുത്തി ശിവൻ ചോദിച്ചു.
ആദ്യമായി അകത്തു നിന്ന് കണ്ട ചായക്കട ആകെ ഒന്ന് കണ്ണ്കൊണ്ട് പിടിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അനുവപ്പോൾ,
കണ്ണാടി ചില്ലുള്ള ഷെൽഫും അതിലവളെ നോക്കി ചിരിച്ച ഉഴുന്നുവടയും, പരിപ്പുവടയും പഴംപൊരിയും,
ഷെൽഫിനോട് ചേർന്ന് ഒരപൂർവ നിധിപോലെ വറീത് കാത്തു സൂക്ഷിച്ചിരുന്ന റേഡിയോയും,
ആവി തള്ളിക്കൊണ്ട് ഇരിക്കുന്ന സമോവറും,
ഓല കാണാൻ കഴിയാതെ പുകയടിച്ചു കറുത്തുപോയ മേൽക്കുരയിലുമെല്ലാം അവൾ കണ്ണോടിച്ചു.
തിരികെ എത്തിയപ്പോൾ അവളെ നോക്കി ചിരിക്കുന്ന ശിവനെ അവൾ കണ്ടു.
“കണ്ടു തീർത്തോ….
ഇനി കഴിക്കാൻ എന്ത് വേണമെന്ന് പറ…”
“അത്….”
ഷെൽഫിൽ ഇരുന്ന തവിട്ട് നിറത്തിൽ മൊരിഞ്ഞു ഉരുണ്ടു കൊതിപ്പിച്ച ഉഴുന്നുവട നോക്കി അനു കൈ ചൂണ്ടി.
“ചായേടെ കൂടെ ഒരു വടയും പഴംപൊരിയും കൂടെ എടുത്തോ…
വറീതേട്ട….”
അനുവിന് നേരെ കണ്ണിറുക്കി ശിവൻ പറഞ്ഞു.
“മോളാദ്യായായ ഇവിടെ വരുന്നേ…അല്ലെ…”
ചെറുപാത്രത്തിൽ വടയും പഴംപൊരിയും അനുവിന്റെ മുന്നിലേക്ക് നീട്ടിക്കൊണ്ട് വറീത് വെളുക്കനെ ചിരിച്ചു.
“സ്സ്സ്…”
എരിവുള്ള ഉള്ളിച്ചമ്മന്തിയിൽ തൊട്ടു വട വായിലേക്ക് വച്ചപ്പോൾ അനു വലിച്ചു കൊണ്ട് വറീതിനെ നോക്കി തലയാട്ടി.
“ആഹ് ഇനി ഇപ്പോൾ അച്ചന്റെ കൂടെ ഇടയ്ക്ക് വരാലോ….”
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli