കൊതിയോടെ വടയും പഴംപൊരിയുമെല്ലാം കഴിക്കുന്ന അനുവിനെ നോക്കിക്കൊണ്ട് വറീത് പറഞ്ഞു.
“മോള് ചായ കൂടെ കുടിക്കട്ടോ,
……വറീതേട്ട കുറച്ചു വടയും പഴംപൊരിയും പരിപ്പുവടയും പൊതിഞ്ഞു വേണം….കുറച്ചു ഉള്ളിച്ചമ്മന്തി കൂടി എടുത്തോ…”
“ആഹ് ശിവാ….”
വറീതിന്റെ ഉത്തരം കേട്ട ശിവൻ തിരികെ വന്നു ബെഞ്ചിലിരുന്നു.
“അച്ഛയ്ക്ക് വേണ്ടേ…”
വട കുറച്ചു കീറി അവന്റെ നേരെ അവൾ നീട്ടി.
“അച്ഛ നേരത്തെ കഴിച്ചതാ ഇപ്പോൾ മോള് കഴിച്ചോ….”
അപ്പോഴേക്കും പത്രത്തിൽ പൊതിഞ്ഞ കടികളും വാഴയിലയിൽ കൂട്ടിയെടുത്ത ചമ്മന്തിയും വറീത് അവർക്ക് മുന്നിൽ വച്ചിട്ട് അടുത്ത കാര്യത്തിലേക്ക് പോയി.
“അമ്മയ്ക്ക് വാങ്ങീതാ….”
മുന്നിലിരുന്ന പൊതി നോക്കി കണ്ണുയർത്തി അവനോടു ചോദിച്ച അനുവിനോട് അവൻ പറഞ്ഞു.
കഴിച്ചു തീർന്ന് അനുവിന്റെ കയ്യിൽ പൊതി കൊടുത്ത് കയ്യും പിടിച്ചിറങ്ങാൻ നേരമായിരുന്നു,
അരവിന്ദൻ ചായക്കടയിലേക്ക് കയറിയത്.
വന്നതും ശിവന്റെ നേരെയാണ് അവന്റെ നോട്ടം പാഞ്ഞത്.
“ഹ്മ്മ്….കണ്ട വരാത്തന്മാരു വന്നു കയറി ഇപ്പോൾ ഇവിടെ കുടുംബം തുടങ്ങി….
ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ….”
സുജയെ സ്വന്തമാക്കിയതിൽ ശിവനോടുള്ള ചൊരുക്ക് അരവിന്ദനിൽ പൊട്ടിയിളകി,
“ഹ….ഒന്ന് മിണ്ടാതെ പോടാ അരവിന്ദാ, നിനക്കിതെന്നതിന്റെ കേടാ….”
വറീതങ്ങോട്ടു ചെന്ന് അവനെ ശകാരിച്ചു.
“താൻ ഒന്നുപോഡോ മാപ്പിളെ….ഇവനെയൊക്കെ നിർത്തേണ്ടിടത് നിർത്തിയില്ലേൽ ഇവിടുത്തെ പെണ്ണുങ്ങൾക്ക് പിന്നെ നമ്മളൊന്നും പോരാതെ വരും.
ഇപ്പോ തന്നെ കണ്ടില്ലേ ഒരുത്തി, ചാടിയത്, പിന്നെ നിക്കക്കള്ളി ഇല്ലാതെ ആയപ്പോൾ അങ്ങ് കെട്ടേണ്ടി വന്നു ,….”
അരവിന്ദന്റെ നാവ് വിഷം തുപ്പാൻ
തുടങ്ങിയിരുന്നു,
അവന്റെ വായിൽ വന്നതൊക്കെ കേട്ട് വിറഞ്ഞു തുടങ്ങിയ ശിവന്റെ കയ്യിൽ മുറുക്കെ പിടിച്ചു അതിനോടകം ഏതാണ്ടൊക്കെ മനസ്സിലായ അനു കണ്ണ് നിറച്ചു.
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli