ആര്യൻ [story of a Viking] 1 [ Sathan] 107

 

പക്ഷേ ഓരോ ദിവസവും ഇരുട്ടും തോറും മനസ്സ് മൈരൻ അങ്ങോട്ട് പോവാം എന്ന് പറഞ്ഞു പ്രലോഭിപ്പിക്കുന്ന ചിന്തകളും തന്നു തുടങ്ങി അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞ്. ഒരു ദിവസം കൃത്യമായി പറഞ്ഞാല് ഒരു വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ചു വന്ന ദിവസം തന്നെ മനസ്സ് തായോളി പറഞ്ഞത് പ്രകാരം ഞാൻ വീണ്ടും അങ്ങോട്ട് യാത്രയായി.

എന്നാല് ഈ പ്രാവശ്യം ഒളിച്ചും പാത്തും പോകുവാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുന്നിൽ കൂടി തന്നെ കയറി ചെല്ലാൻ ഞാൻ തീരുമാനിച്ചു.

അങ്ങനെ ഏകദേശം ഒരു 12 മണിയോട് അടുപ്പിച്ചു ഞാൻ ആ കോട്ടയിലേക്ക് ഉള്ള വഴിയിൽ എത്തി. വേണ്ട എന്ന് ആരോ പറയും പോലെ ഇടക്ക് തോന്നുന്നു എങ്കിലും രണ്ടും കൽപ്പിച്ച് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.

 

ഇപ്പൊൾ എല്ലാരും കരുതും എനിക്ക് പേടിയില്ലാതത് കൊണ്ടാണ് ഞാൻ അങ്ങോട്ട് ഇത്രക്ക് ധൈര്യത്തോടെ പോവുന്നത് എന്നല്ലേ? കോപ്പാണ് സത്യം പറഞ്ഞാല് മുട്ടുകൾ തമ്മിലിടിക്കുന്നുണ്ട് എന്നാലും ആ സുന്ദരി പെണ്ണ് മുഖം പോലും കണ്ടിട്ടില്ല എങ്കിലും ആ പിന്നഴകിൽ തന്നെ വീണു പോയി സാറേ. പിന്നെ എന്തോ ഒരു ശക്തി എന്നെ അങ്ങോട്ട് വലിച്ച് അടുപ്പിക്കുന്നു എന്ന് തോന്നുന്നു. ഒരു ബന്ധം ആ കോട്ടയും ആയി എനിക്ക് ഉള്ളത് പോലെ.

 

12:30 ആയപ്പോഴേക്കും ഞാൻ കോട്ടക്ക് മുന്നിൽ എത്തി. ആദ്യം വന്നപ്പോൾ കണ്ട പോലെ തന്നെ അവിടമാകെ വിളക്കുകൾ തെളിഞ്ഞിരുന്നു. ഉറഞ്ഞ് നിലം പതിക്കാറയി കണ്ട ബംഗ്ലാവ് പുത്തൻ പുതിയതുപോലെ തിളങ്ങി നിൽക്കുന്നു. ഉള്ളിലുള്ള പേടി ഒന്ന് കൂടി എങ്കിലും ഒന്ന് കേറി കളയാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ദൈവത്തെയും പിശാചിനെയും ഒരുപോലെ ധ്യാനിച്ചുകൊണ്ട് അകത്തേക്ക് തന്നെ കയറാൻ ഞാൻ ഗേറ്റ് ഒന്ന് തള്ളി. പെട്ടന്ന് തന്നെ ഗേറ്റ് തുറന്നു. അകത്ത് ഒരു യുദ്ധത്തിനു തന്നെയുള്ള പട്ടാളം പോലെ ആയുധ ധാരികളായ ഒരുപാട് പേര് നിൽക്കുന്നു. “തീർന്നടാ നീ തീർന്നു കാമം മൂത്ത് എഴുന്നല്ലിയപ്പോൾ ഓർക്കണം ആയിരുന്നു ” മനസ്സ് മൈറൻ പെട്ടന്ന് തന്നെ കാലുവാരി. ഇങ്ങോട്ട് വരാൻ തോന്നിപ്പിച്ച ആ തായോലി ഇപ്പൊൾ കുറ്റം മുഴുവൻ എൻ്റെ തലയിൽ ആക്കി.

11 Comments

Add a Comment
  1. Nannayittund thutaruka

  2. Continue ???

    1. സാത്താൻ ?

      ഓൺ writing ബ്രോ

  3. കാർത്തികേയൻ

    Nice

    1. സാത്താൻ ?

      താങ്ക്സ് ബ്രോ

    1. സാത്താൻ ?

      ???❤️❤️❤️

  4. തുടരൂ നല്ല കഥയാണ്

    1. സാത്താൻ ?

      സെഞ്ചിട്ട പോച്

  5. ഇത് അവൾ എന്ന കഥ തന്നെയല്ലേ പക്ഷേ ഇതിലിൽ പേജ് കൂടുതൽ ഉണ്ട് , ഇനി ഇ പേരിൽ ആണോ കഥ മുന്നോട്ടു പോകുന്നത്

    1. സാത്താൻ ?

      അതെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *