എന്നെ കണ്ട ഉടനെ അവിടെ നിന്നിരുന്ന ആ കൂട്ടത്തിൻ്റെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാള് എൻ്റെ അടുത്തേക്ക് വരുന്നത് കണ്ട്. അപ്പൊൾ തന്നെ ഞാൻ മുഖത്ത് ഉണ്ടായിരുന്ന മാസ്ക് അങ്ങ് മാറ്റി. ചാവും മുൻപ് കുറച്ച് നല്ല വായു ശ്വസിക്കാൻ വേണ്ടി അല്ലാതെ എന്ത്. ശേഷം ഇന്നാ വെട്ടിക്കോ എന്ന രീതിയിൽ അങ്ങ് നിന്ന്. എൻ്റെ നേരെ നടന്നു വരുന്ന ആളെ ഒന്ന് നോക്കി അപ്പൊൾ തന്നെ ഞാൻ പാതി ചത്ത്. എൻ്റ മോനെ ഒരുമാതിരി തെച്ചിക്കോട്ട് രാമചന്ദ്രൻ്റെ പൊക്കവും പുതുപ്പള്ളി കേശവൻ്റെ തടിയും ഉള്ള ഒരു സാധനം. അരയിൽ ഉടവാൾ ഉണ്ട്. പിന്നെ നാടകത്തിൽ ഒക്കെ കാണുന്ന പോലത്തെ വേഷവും . അയാളുടെ ഉടവാളിന് ഉള്ള തീറ്റ ആണ് ഞാൻ എന്ന് എനിക്ക് ഏകദേശം മനസ്സിലായി.
ആ തടിമാടൻ മൈരൻ എൻ്റെ അടുത്ത് എത്തി. ഇതെന്താ ഇപ്പൊൾ കുത്ബമിനാറിന് അടുത്ത് കൊണ്ടുപോയി ? വെച്ച പോലെ ആയിരുന്നു ഞാനും അയാളും തമ്മിൽ ഉള്ള വ്യത്യാസം. ചാവാൻ റെഡി ആയി ഞാൻ തല അങ്ങ് നിവർത്തി തന്നെ നിന്നു കൊടുത്തു. അല്ല ഒടിയാലും ആയാൾ ഒന്ന് ഊതിയാൽ മതി ഞാൻ കൊടുങ്കാറ്റിൽ പെട്ട് മരിക്കും അപ്പൊൾ പിന്നെ ഇങ്ങനെ തന്നെ നിൽക്കാം. പക്ഷേ…..
ഇപ്പൊൾ ചാവും എന്ന് കരുതി നിന്ന എന്നെ അത്ഭുത പ്പെടുതി കൊണ്ട് ദേ ആ നടന്നു വന്ന തടിയൻ എൻ്റെ മുന്നിൽ മുട്ടിൽ നിന്നുകൊണ്ട് തല കുമ്പിട്ട് വന്ദിക്കുന്നു. ഇതെന്ത് കൊപ്പണ് നടക്കുന്നത്. ചിലപ്പോൾ കൊല്ലും മുൻപ് പ്രാർത്ഥിക്കുക ആയിരിക്കും ഈ കോഴിക്കും ആടിനും ഒക്കെ വെള്ളം കൊടുക്കുന്ന പോലെ. പക്ഷേ അയാൾക്ക് പുറകെ ദേ ആ പട മുഴുവൻ എൻ്റെ മുന്നിൽ തല കുനിച്ച് വന്ദിക്കുന്നു.
അൽപ സമയത്തിന് ശേഷം അയാള് എന്നോട് പറഞ്ഞു തുടങ്ങി.
തടിയൻ: പ്രഭോ… അങ്ങേയ്ക്ക് എന്നെ മനസ്സിലായോ?
ഞാൻ: പ്രഭുവോ? എൻ്റെ പോന്നു തടിയൻ ചേട്ടാ ഞാൻ അറിയാതെ ഇങ്ങോട്ട് ഒന്ന് വന്നതാ നിങ്ങള് ആളെ കളിയാക്കാതെ ഒന്ന് കൊന്നിരുന്നേൽ പെട്ടന്ന് സ്വർഗത്തിലോ നരകത്തിലോ അങ്ങ് എത്താമായിരുന്നു.
Nannayittund thutaruka
Continue ???
ഓൺ writing ബ്രോ
Nice
താങ്ക്സ് ബ്രോ
Keep going ??
???❤️❤️❤️
തുടരൂ നല്ല കഥയാണ്
സെഞ്ചിട്ട പോച്
ഇത് അവൾ എന്ന കഥ തന്നെയല്ലേ പക്ഷേ ഇതിലിൽ പേജ് കൂടുതൽ ഉണ്ട് , ഇനി ഇ പേരിൽ ആണോ കഥ മുന്നോട്ടു പോകുന്നത്
അതെ ബ്രോ