ആഷ്‌ലിൻ 2 [Jobin James] 553

***

നേരത്തെ തന്നെ എത്തിയ ഞാൻ അവളെയും കാത്തിരിക്കാൻ തുടങ്ങി..

8 മണിയോടെ ആഷ്‌ലിൻ ക്യാബിനിൽ എത്തി. അവളിടക്ക് ഇടം കണ്ണിട്ട് എന്റെ ക്യാബിനിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് ആഷ്‌ലിന്റെ അടുത്തേക്ക് നടന്നു.

“ഗുഡ് മോർണിങ് ബര്ത്ഡേ ഗേൾ”

അവളുടെ കവിൾ നാണം കാരണം സാധാരണയിൽ കൂടുതൽ ചുവന്നതായി കണ്ടു.

“ഗുഡ് മോർണിംഗ്”

“എ സ്മാൾ ഗിഫ്റ്റ് ഫോർ യു” ഞാൻ പോക്കറ്റിൽ നിന്ന് റിംഗ് എടുത്ത് അവൾക്ക് നേരെ നീട്ടി.

വിടർന്ന കണ്ണുകളോടെ അവളത് വാങ്ങിച്ചു. ഒന്നും സംസാരിക്കാതെ എഴുന്നേറ്റ് ബ്രേക്ക്‌ ഏരിയയിലേക്ക് നടന്നു.

തിരഞ്ഞു നോക്കി.. എന്നെയും വിളിക്കുന്ന പോലെ എനിക്ക് തോന്നി.. വെൻഡിങ് മെഷീനിന്റെ മറവിൽ നിൽപ്പുണ്ടായിരുന്ന അവളുടെ അടുത്തേക്ക് ഞാൻ നടന്നു ചെന്നു.

“താങ്ക് യു” എന്ന് പറഞ്ഞ് അവളെന്നെ ആലിംഗനം ചെയ്തു. അതൊരു സാധാരണ ആലിംഗനമായേ എനിക്ക് തോന്നിയുള്ളൂ.. പക്ഷെ എന്നെ ഞെട്ടിച്ചത് അടുത്തതായി ചെയ്ത കാര്യമായിരുന്നു. എന്റെ തോളിനേക്കാൾ സ്വല്പം പൊക്കമുള്ള അവൾ ഉപ്പൂറ്റിയിൽ ഊന്നി ഉയർന്നു എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു. ഒരു പെക്ക്, എന്താ സംഭവിച്ചേ എന്ന് അറിയും മുമ്പേ അത് കഴിഞ്ഞു.

സത്യം പറഞ്ഞാൽ ജീവിതത്തിൽ ആദ്യത്തെ അനുഭവം ആണ്. ഒരുപാട് തവണ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെകിലും ആരോടും ഇന്നേ വരെ തുറന്നു പറയാൻ ധൈര്യം ഉണ്ടായിട്ടില്ല. ആദ്യായിട്ട് ഒരാൾ അത് പറയാതെ തന്നെ മനസ്സിലാക്കി കൊണ്ട് എന്നെ ഇഷ്ടപെടുന്നു എന്നാലോചിച്ചപ്പോൾ തന്നെ എനിക്കവളോടുള്ള ഇഷ്ടം നൂറു മടങ്ങായി കൂടി..

ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം ഞാൻ അവളെ ഒന്ന് കൂടെ വരി പുണർന്നു. കഴുത്തിനു നേരെ മുഖം അമർത്തി അവളുടെ ചെവിയിൽ ഞാൻ ആദ്യമായി പറഞ്ഞു.

“ഐ ലവ് യു” ഇത് പറയുമ്പോ എന്റെ കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർന്നിരുന്നു.

എന്റെ കൈകളിൽ നിന്ന് സ്വതന്ത്രയാക്കി അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്ക് ഞാൻ നോക്കി. സന്തോഷത്തിന്റെ തന്നെ ആയിരിക്കണം അവളുടെ കണ്ണും നിറഞ്ഞിരുന്നു. എന്റെ പോക്കറ്റിലെ കർച്ചീഫ് എടുത്ത് അവൾക്ക് നീട്ടി.. മേക്കപ്പ് ഒട്ടും പോവാതെ ഐ ലൈനർ ഇളകാതെ അവളത് തുടച്ചു. എന്നിട്ട് കയ്യിലുള്ള റിംഗ് എന്റെ കൈ വെള്ളയിൽ വെച്ചു തന്നു. ഇട്ടു കൊടുക്കാൻ പറഞ്ഞു കൊണ്ട് അവളുടെ ഇടതു കൈ എനിക്ക് നേരെ നീട്ടി.. മോതിരം ഞാനവളെ ധരിപ്പിച്ചു.

The Author

Jobin James

Life is stranger than fiction because fiction has to make sense !!!

81 Comments

Add a Comment
  1. Next part eppo varum

    1. Scheduled ഡേറ്റ് അറിയില്ല നാളെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

  2. Bro waiting ane next part ne vendi. Pettane ndavoo?

    1. നാളെ ആയിട്ട് ഉണ്ടാവും ബ്രോ..

  3. അടിപൊളി ?

    1. വളരെ നന്ദി ബ്രോ ?❤️

  4. Bro,

    നല്ല ഒരു feeling തരുന്നുണ്ട് കഥ, keep it up, അടുത്ത part എപ്പോ കിട്ടും.

    Frank

    1. വളരെ നന്ദി ബ്രോ.. നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാവും.. ?❤️

  5. സഹോ ..ഇന്നാണ് മൊത്തം വായിച്ചതു , ഈ കഥ പെട്ടെന്ന് നിർത്താനോ ലേറ്റ് ആയി പബ്ലിഷ് ചെയ്യുകയോ ഉണ്ടാവരുത് , കാരണം അത്രയേറെ touching സ്റ്റോറി ആണ് ..മനോഹരമായ ഒരു പുഴപോലെ ഒഴുകട്ടെ ഈ പ്രണയം

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

      നെക്സ്റ്റ് പാർട്ട്‌ നാളെയോ മറ്റോ പബ്ലിഷ് ആകും.

  6. കഥ സൂപ്പർ ആയിട്ടുണ്ട്…. നല്ല ഫീലും ഉണ്ട്….
    വായിച്ചു കഴിഞ്ഞപ്പോ കുറച്ച് സങ്കടം തോന്നി….. ഒരുകാര്യം മാത്രേ പറയാൻ ഉള്ളു അവരെ പിരിക്കരുത്..
    With love❤️
    ABHINAV

    1. വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

  7. Bro….
    കുറച്ചു വിഷമം ആയി വായിച്ചപ്പോ….
    അവരെ പിരിക്കരുത്‌….. happy end ആവുമല്ലോ അല്ലെ…..

    Next part???

    , ???

    1. വളരെ നന്ദി ബ്രോ..

      നാളെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. ?❤️

  8. Bro 2 partum innan vayichadh
    Onnm parayanilla bhai kadha nice auind❤️
    Avre pirikkaruth adh mathrme ollo request
    Iniyulla second chancil avr onnikatte?
    Avrde romancin vendi wait chynnu?

    1. വളരെ നന്ദി ബ്രോ ?❤️

Leave a Reply

Your email address will not be published. Required fields are marked *