അസുരഗണം [Yadhu] 184

ഇട്ടുകൊണ്ട് അവൾ ഒരു കാര്യം തീരുമാനിച്ചു അവനെ കൊല്ലണം അതിനുമുൻപ് എനിക്കറിയാം അവൻ എന്തിന് അച്ഛനെ കൊന്നു എന്ന്. അവൾ ആ മുറിവിട്ടു പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയോട് പറഞ്ഞു.
രേണുക: ഈ കാര്യം ആരും അറിയരുത് അമ്മു പോലും (അമ്മ എന്നു പറയുന്നത് അവളുടെ അനിയത്തിയാണ് )
അമ്മ അവളെ സൂക്ഷിച്ചു നോക്കി. അവളുടെ മുഖത്ത് ഒരു വല്ലാത്ത ക്രൂരമായ ഒരു ഭാവം.
പക്ഷേ അവർ ഒന്നും തന്നെ അവളോട് ചോദിച്ചില്ല.
ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ രണ്ടുപേരും അവരവരുടെ മുറിയിൽ കിടക്കുകയായിരുന്നു. രേണുകയുടെ മനസ്സിൽ അവളുടെ അച്ഛനെ കൊന്ന അവനെ തനിക്കും കൊല്ലണം എന്നുള്ള വാശി മനസ്സിൽ നീറി കുണ്ടി ഇരിക്കുകയാണ്. അന്നു വൈകുന്നേരം അമ്മു സ്കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ അവൾ വളരെ സന്തോഷത്തിലാണ്. അവളുടെ ചേച്ചി ഇരുന്നു വന്നിട്ടുണ്ടാകും എന്നുള്ള സന്തോഷത്തിൽ അവൾ തുള്ളിച്ചാടി വീട്ടിലേക്ക് കയറി. ആദ്യം തന്നെ പോയത് രേണുകയുടെ റൂമിലേക്ക് ആണ്. അവിടെ കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു രേണുക. അമ്മു നേരെ പോയി അവളെ കെട്ടിപ്പിടിച്ചു അവളോട് ചോദിച്ചു.
അമ്മു: ചേച്ചി എപ്പോഴാ വന്നത്
പക്ഷെ അമ്മുവിന്റെ പെട്ടെന്നുണ്ടായ കെട്ടിപ്പിടുത്തം രേണുകയെ ഒന്നു ഭയപ്പെടുത്തി. പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി അമ്മു ആണെന്ന് മനസ്സിലായതോടെ അവൾ ഒന്ന് സമാധാനം ആയി.
അമ്മു : എന്തുപറ്റി ചേച്ചി മുഖം വല്ലാതെ ഇരിക്കുന്നു
രേണുക: ഒന്നുമില്ല. നല്ല തലവേദന.
അമ്മു : അയ്യോ എന്നാ കിടന്നോ കുറച്ചുകഴിഞ്ഞ് എണീറ്റാൽ മതി
രേണുക: ആ ഞാൻ കുറച്ചു കഴിഞ്ഞു വരാം. നീ പോയി ചായ കുടിക്ക് അമ്മ അപ്പുറത്ത് ഉണ്ട്.അമ്മു ബെഡിൽ നിന്നും എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. അവിടെ അമ്മ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്. അവൾ വേഗം പോയി അവരെ കെട്ടിപ്പിടിച്ചു.
അമ്മു: അമ്മ ചായ
അവർ തിരിഞ്ഞു മുഖത്തെ വിഷമം മറച്ചുകൊണ്ട് അവർ അവൾക്ക് ചായ കൊടുത്തു. പക്ഷേ അമ്മുവിനെ എന്തൊക്കെയോ സംശയം തോന്നി തുടങ്ങി. അല്ലെങ്കിൽ ചേച്ചി വരുന്ന ദിവസം ഈ വീട്ടിൽ ബഹളമായിരിക്കും. പക്ഷേ ഇന്ന് ആകെ ഒരു വല്ലായ്മ എന്തുപറ്റി ചേച്ചിക്കും അമ്മയ്ക്കും.
അങ്ങനെ ഓരോന്ന് ചിന്തിച്ചു അവൾ കുളിക്കാൻ പോയി പിന്നെ വെയ്ക്കുന്നു രേണുകയും അമ്മയും കൂടി രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി. പക്ഷേ ആരും തന്നെ ഒന്നും മിണ്ടുന്നില്ല അന്ന് എല്ലാവരും വേഗം കഴിച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മുവും രേണുകയും കൂടി അമ്പലത്തിൽ പോയി അന്ന് അമ്മുവിന്റെ പിറന്നാളായിരുന്നു.  അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ അമ്മു രേണുക യോട് ചോദിച്ചു.
അമ്മു : എന്തുപറ്റി എന്റെ ചേച്ചിക്ക് ഇന്നലെ തൊട്ടു കാണുന്നത് ആണോ ആരോടും ഒന്നും മിണ്ടുന്നില്ല എന്താ പറ്റിയത്.

The Author

20 Comments

Add a Comment
  1. തുടക്കം സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

  2. Super one…
    തുടക്കം കൊള്ളാം…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❣️

    സ്നേഹപൂർവം അനു?

  3. സഹോ പൊളി ആദ്യം ആയിട്ട് എഴുതുന്ന പോലെ ഇല്ല എന്നാലും നല്ല ഒരു ഫീലിംഗ് പോകുന്നുണ്ട്. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. മോനെ യദുലെ ഞാൻ ആദ്യം വിചാരിച്ചു നീ ആണ് writer എന്ന്…
      പിന്നെയാണ് മനസ്സിലായത് നീ അല്ല…
      നിന്റെ പോലെ പേരുള്ള വേറെ ആൾ ആണ് എന്ന്…

    2. കുറെ നാളത്തെ ഒരു പ്രതീക്ഷയാണ് ഈ കഥ. നല്ലത് എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെയധികം സന്തോഷം. Thanks bro

  4. ,തുടക്കം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

  5. ?സോൾമേറ്റ്?

    തുടക്കം ഗംഭീരം, തുടർന്നും എഴുതണം……

  6. Dear Yadhu
    തുടക്കം നന്നായിട്ടുണ്ട്. പക്ഷെ അയാളും അച്ഛനും തമ്മിലുള്ള കണക്ഷൻ ഒന്നും അറിയില്ല. പിന്നെ ആശുപത്രിയിൽ ഒരു നഴ്‌സ്‌ കത്തി ഉപയോഗിച്ച് കൊല നടത്തണോ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

    1. ഇതിനുള്ള ഉത്തരം അടുത്ത ഭാഗത്ത് എന്തായാലും ഉണ്ടാകും bro

  7. Yadhulano??
    Vayichitt parayatto.!!

    1. വായിച്ചിട്ട് കമന്റ് ഇടാൻ മറക്കരുത് bro

    2. Thudaranam. Nannayitund bakibagathinayi kathirikunu

  8. തൃശ്ശൂർക്കാരൻ

    നന്നായിട്ട് ബ്രോ ?????
    ബാക്കി poratt. ?

  9. next part katta waiting nee poliki bro☄

Leave a Reply

Your email address will not be published. Required fields are marked *