അവിടെനിന്ന് കുറച്ച് ആൾക്കാർ പുറത്തേക്ക് വന്നു. താൻ അപ്പോഴും അവിടെ കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിൽ ലേക്ക് നോക്കിയിരിക്കുകയാണ്. തന്റെ എതിർവശത്ത് ആരോ വന്നിരിക്കുന്ന തോന്നിയപ്പോഴാണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്. ചുവന്ന പട്ടുസാരിയുടുത്ത് കയ്യിൽ സ്വർണ്ണവളകൾ ഇട്ടിരിക്കുന്നു. ഞാൻ മെല്ലെ അവളുടെ മുഖത്തേക്കു നോക്കി അത് അവളായിരുന്നു എന്റെ പാർവതി. നിറപുഞ്ചിരിയോടെ നെറ്റിയിലെ ചെറു ചന്ദനക്കുറിയും വാൽ എഴുതിയ കണ്ണു ഒരു കടുകുമണി പോലുള്ള ഒരു മൂക്കുത്തിയും കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും കഴുത്തിൽ ഒന്നുരണ്ട് മാലയും മാത്രമേയുള്ളൂ. അവളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം തന്നെ ഞാൻ കണ്ടു. എനിക്ക് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അത്രയും ഭംഗിയുണ്ട് അവൾക്ക്. പെട്ടെന്ന് തന്നെ പൂജാരി എന്നെ വിളിച്ചു. അദ്ദേഹം താലത്തിൽ ഇരിക്കുന്ന താലിമാല കയ്യിലെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ നേർക്കു നീട്ടി. ഞാനതു വാങ്ങി പാർവ്വതിയുടെ നേർക്ക് തിരിഞ്ഞു അവളുടെ മുഖം അതിമനോഹരമായിരിക്കുന്നു ഞാൻ കണ്ടു ഞാൻ അവളുടെ കഴുത്തിൽ അത് അണിയിച്ചു. അവിടെ മൊത്തം നാദസ്വര മേളം ആയിരുന്നു . ഞങ്ങളുടെ ചുറ്റിനും കൂടുന്നവർ അരിയും പൂവും കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു. പെട്ടെന്ന് സൈഡിൽ നിന്ന് കയ്യടിക്കുന്ന ശബ്ദം കേട്ടു ഒരു കൊച്ചുകുട്ടി അവന്റെ കുഞ്ഞുകൈകൾ കുട്ടി അടിച്ചു അവൻ ഉറക്കെ പറഞ്ഞു.
അച്ഛൻ അമ്മയെ കല്യാണം കഴിച്ചേ…… ഹഹഹ……
അവൻ അതു പറഞ്ഞു ഉറക്കെ ചിരിക്കാൻ തുടങ്ങി. കൂടെ ചുറ്റിനും കൂടി നിന്നവരും ഞാൻ പാർവ്വതിയെ നോക്കിയപ്പോൾ അവളും ചിരിക്കുന്നു . പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വീഴുന്നത് തോന്നി ഞാൻ ഞെട്ടി എണീറ്റു. എന്റെ മുമ്പിൽ അതാ നിൽക്കുന്നു പാർവതി. ഞാൻ ചുറ്റിനും നോക്കി എവിടെ പൂജാരി. എവിടെ ഞങ്ങളെ അനുഗ്രഹിക്കാൻ വന്ന ആളുകൾ. എവിടെ ആ കൊച്ചു പയ്യൻ. നാദസ്വരത്തിന്റെ ശബ്ദം കേൾക്കുന്നതിന് പകരം അടുക്കളയിൽ കുക്കറിനെ ശബ്ദമാണ് കേട്ടത്.
..അപ്പോ ഇത് സ്വപ്നമായിരുന്നു അല്ലേ.
ഞാൻ അവസാനം പറഞ്ഞത് ശബ്ദം പുറത്തേക്ക് വന്നു അതുകേട്ട് പാർവ്വതി എന്നോട് ചോദിച്ചു.
പാർവതി : എന്തു സ്വപ്നമാണ് കണ്ടത്.
ഞാൻ : നമ്മുടെ കല്യാണം അല്ലാതെ വേറെ ആരുടെ.
അവൾക്ക് കേൾക്കാൻ പറ്റാത്ത രീതിയിൽ ഞാൻ പറഞ്ഞു.
പാർവതി : എന്താ കേട്ടില്ല.
ഞാൻ : ഏയ് അതു സാധാ ഒരു സ്വപ്നമായിരുന്നു.
പാർവതി : അതെ കല്യാണം കഴിക്കുന്ന സ്വപ്നം ആയിരുന്നോ.
ഞാൻ ആദ്യം ഒന്നു ഞെട്ടി. ദൈവമേ ഇവൾ എങ്ങനെ മനസ്സിലായി.
ഞാൻ : ഏയ് അല്ലല്ലോ.
എന്റെ മുഖത്തെ ഞെട്ടൽ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു. അതു പറഞ്ഞപ്പോൾ അവളുടെ മുഖം ചെറുതായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴേക്കും റൂമിലേക്ക് അമ്മ കേറി വന്നു.
കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. അത് എന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു
അമ്മ : ചുക്കുകാപ്പി ആ പനി ഒന്ന് പൊക്കോട്ടെ.
ഞാൻ : പനിയോ ആർക്ക്.
ഞാൻ ഒന്നും മനസ്സിലാവാതെ അമ്മയോട് ചോദിച്ചു.
അങ്ങനെ ഈ കഥയും ഇവിടെ അവസാനിച്ചു തീരാ കഥകളുടെ കൂടെ ഇതും
ബ്രോ തിരക്കൊക്കെ കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു , അടുത്ത ഭാഗം എഴുതിയോ?
waiting for next part.
പ്രിയ സുഹൃത്തുക്കളെ. കുറച്ചേറെ ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് അടുത്ത ഭാഗം അടുത്ത ആഴ്ചയാണ് അയക്കുക യുള്ളൂ. കഥ കുറച്ചും കൂടി എഴുതാൻ ഉണ്ട്.
bro next part anna varuka
Bro
ഇനി എന്ന് നോക്കണം
Next part vegam taa bro…
Adipoli bro ❤️. Vegham next part idane
❤️?
മോനെ യദു കൂറേ ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ കഥ നിർത്തി വച്ചു എന്ന്
പക്ഷെ ഇപ്പോൾ സന്തോഷമായി
പലരും ഇത് മറന്നു തുടങ്ങിയിരിക്കുന്നു
അടുത്ത ഭാഗം വൈകിക്കില്ലന്ന് കരുതുന്നു
ഈ ഭാഗം വായിക്കാൻ വേണ്ടി ഇതിനു മുമ്പുള്ള ഭാഗം വീണ്ടും വായിക്കേണ്ടി വന്നു
എന്തായാലും ഈ ഭാഗവും ഇഷ്ട്ടായിട്ടോ
കുറച്ച് തിരക്കുകൾ കൊണ്ടാണ് ഇത്രയും വൈകിയത് അവസാന നിമിഷമാണ് ഈ കഥയും എഴുതിയത്. എന്തായാലും അടുത്ത പാർട്ട് എത്രയും പെട്ടെന്ന് എത്തിക്കാൻ thanks for supporting bro ❤️?
നല്ലൊരു സസ്പെൻസ് ത്രില്ലർ ആണ്…തുടരണം
Thanks for supporting bro ❤️?
Pwoli bro …..
കട്ട waiting for next part….
Next week vara wait chayyanamallo ?..
Thanks rickey bro❤️?
kollam bro ,very nice
Thanks bro❤️?
ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു.കുറച്ചൂടെ കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ
അടുത്ത ആഴ്ച തന്നെ അസുരഗണം അഞ്ചാം ഭാഗം എത്തിയിരിക്കും bro ❤️?
❤️❤️❤️❤️❤️
❤️?
ഈ കഥ ഇപ്പോഴാണ് കണ്ടത്, അപ്പൊത്തന്നെ നാലു പാർട്ടും വായിച്ചു. കൊള്ളാം നല്ല ഒരു പ്ലോട്ട് ഉണ്ട് കഥക്ക്, ഒന്നുടെ നന്നായി പൊലിപ്പിച്ചു എഴുതിയാൽ നല്ലൊരു ആക്ഷൻ ക്രൈം ത്രില്ലെർ സസ്പെൻസ് റൊമാന്റിക് കഥയാകും.
കഥ ഇഷ്ടപ്പെട്ടു ❣️❣️❣️❣️അടുത്ത ഭാഗം ഉടനെയുണ്ടാകുമോ
❤️❤️❤️
❤️?
ഇന്ന് വൈകുന്നേരം ഇതിന്റെ ആദ്യഭാഗം വായിച്ചത് ഇപ്പോൾ ചുമ്മാ നോക്കിയപ്പോൾ നാലാം ഭാഗം കിടക്കുന്നു❤️
❤️thanks for supporting bro
മുത്തേ വായിക്കാൻ കുറച്ചു ലേറ്റ് ആയി എന്ന ഒരു സങ്കടം മാത്രമേ ഒള്ളൂ അത് കൊണ്ട് ഒറ്റഇരുപ്പിന് വായിച്ചു ?? ഒരുപാട് ട്വിസ്റ്റ്ക്കൾ ഇനിയും ഉണ്ടല്ലോ. പാർവതി അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ?അടുത്ത പാർട്ട് പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു
സ്‌നേഹം മാത്രം ♥️രാജാവിന്റെ മകൻ
❤️ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിയിരിക്കും thanks for supporting bro
Like kuravanu enna veshamam mathrame ulloo
❤️ നിങ്ങൾ കുറച്ചുപേരുടെ സപ്പോർട്ട് ഉണ്ടല്ലോ അതു തന്നെ ധാരാളം
NXT part ennu varum vegam tharanam?
അടുത്ത ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച
❤?
❤️?